തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ വസ്തു തർക്കം കൊലപാതകത്തിൽ കലാശിച്ചു. അയൽവാസികൾ തമ്മിലുള്ള തർക്കത്തിനിടെ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. മാവിളക്കടവ് സ്വദേശി ശശിയാണ് ആക്രമണത്തിൽ മരിച്ചത്.
താലൂക്ക് ഓഫീസിൽ നിന്നും എത്തിയ ഉദ്യോഗസ്ഥർ വസ്തു അളക്കുന്നതിനിടെയാണ് കൊലപാതകം നടന്നത്. അയൽവാസികളിൽ ഒരാളായ മണിയൻ, ശശി എന്നയാളെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. ഇയാളുടെ മൃതദേഹം നെയ്യാറ്റിൻകര ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
കൊടും ചൂടിൽ വെന്തുരുകി കേരളം! 8 ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്ന സാഹചര്യത്തിൽ എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ താപനില രേഖപ്പെടുത്താറുള്ള പാലക്കാട് ജില്ലയിൽ 38ഡിഗ്രി സെൽഷ്യസ് വരെയും, കൊല്ലം, തൃശൂർ ജില്ലകളിൽ 37ഡിഗ്രി സെൽഷ്യസ് വരെയും, പത്തനംതിട്ട, കോട്ടയം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ 36ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. സാധാരണനിലയിൽ രേഖപ്പെടുത്തുന്നതിനേക്കാൾ 2 – 3ഡിഗ്രി സെൽഷ്യസ് താപനിലവരെയാണ് ഉയരാൻ സാധ്യത.









