web analytics

യുകെയിൽ കാറിന്റെ ഡിക്കിയിൽ ഇന്ത്യൻ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം: ഭര്‍ത്താവിന്റെ മാതാപിതാക്കൾ അറസ്റ്റിൽ: ഭർത്താവ് ഒളിവിൽ !

ലണ്ടനില്‍ മരണമടഞ്ഞ ഇന്ത്യന്‍ വംശജ ഹര്‍ഷിത ബ്രെല്ല എന്ന 24കാരിയുടെ മരണം സംബന്ധിച്ച് ഭര്‍ത്താവിന്റെ മാതാപിതാക്കളെ അറസ്റ്റ് ചെയ്തു ഡല്‍ഹി പോലീസ്. ഭർത്താവ് പങ്കജ് ലാംബയുടെ പിതാവ് ദര്‍ശന്‍ സിംഗും അമ്മ സുനിലുമാണ് മാര്‍ച്ച് 14ന് അറസ്റ്റിലായത്. വിവരം സൗത്ത് വെസ്റ്റ് ഡി സി പി സുരേന്ദ്ര ചൗധരി സ്ഥിരീകരിച്ചിട്ടുണ്ട്.

മുഖ്യ പ്രതിയെന്ന് സംശയിക്കുന്ന ഹര്‍ഷിതയുടെ ഭര്‍ത്താവ് പങ്കജ് ലാംബയെ ഇനിയും പിടികിട്ടിയിട്ടില്ല. ഗാര്‍ഹിക പീഡനം സ്ത്രീധനം വാങ്ങല്‍ എന്നീ കുറ്റങ്ങൾ ചേത്താണ് മാതാപിതാക്കളെ അറസ്റ്റ് ചെയ്യുന്നത്.

ഭർത്താവിനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച ഡല്‍ഹി പോലീസ് ഇയാളെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ നടത്തി വരികയാണ് എന്നാണ് അറിയുന്നത്.

ലാംബയെ പ്രധാന പ്രതിയാക്കി നോര്‍ത്താംപ്ടണ്‍ഷയര്‍ പോലീസും ഈ കേസ് അന്വേഷിക്കുന്നുണ്ട്.

കേസിലെ മറ്റൊരു പ്രതി എന്ന് സംശയിക്കുന്ന ലാംബയുടെ സഹോദരി ഉമ ഒളിവിലാണ്. അവര്‍ക്കായി പലയിടങ്ങളിലും പോലീസ് റെയ്ഡുകള്‍ നടക്കുന്നുമുണ്ട്.

കഴിഞ്ഞ വര്‍ഷം നവംബര്‍ 14ന് ഭര്‍ത്താവിന്റെ കാറിന്റെ ബൂട്ടിനുള്ളിലായിരുന്നു ഹര്‍ഷിതയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കിഴക്കന്‍ ലണ്ടനിലെ ബ്രിസ്‌ബെയിന്‍ റോഡിലായിരുന്നു കാര്‍ കണ്ടെത്തിയത്.

പോസ്റ്റ്മോര്‍ട്ടത്തില്‍ ഇവരെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്.

spot_imgspot_img
spot_imgspot_img

Latest news

പാലക്കാട് പീഡന പരാതി: ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്ത് കാണിച്ചു! കോൺഗ്രസ് കൗൺസിലർക്കെതിരെ അതിജീവിത

പാലക്കാട് പീഡന പരാതി: ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്ത് കാണിച്ചു!...

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി നേരിടാൻ ഏകോപനം അനിവാര്യം

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി...

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം ഡൽഹി: ജെഇഇ...

ചായയ്ക്കും വില കൂടി! ഗ്യാസ് ക്ഷാമത്തിൽ പൊറുതിമുട്ടി ഹോട്ടൽ മേഖല

ചായയ്ക്കും വില കൂടി! ഗ്യാസ് ക്ഷാമത്തിൽ പൊറുതിമുട്ടി ഹോട്ടൽ മേഖല കണ്ണൂർ: പാചകവാതക...

പെട്രോൾ, ഡീസൽ എക്സൈസ് നികുതി വെട്ടിക്കുറച്ച് കേന്ദ്രം; പെട്രോളിന് 24 രൂപയും ഡീസലിന് 30 രൂപയും നഷ്ടമെന്ന് മന്ത്രി

പെട്രോൾ, ഡീസൽ എക്സൈസ് നികുതി വെട്ടിക്കുറച്ച് കേന്ദ്രം; പെട്രോളിന് 24 രൂപയും...

Other news

കുഞ്ചാക്കോ ബോബൻ നായകനായി ‘ഒരു ദുരൂഹ സാഹചര്യത്തിൽ’; ആദ്യ ഗാനം പുറത്ത്

കുഞ്ചാക്കോ ബോബൻ നായകനായി ‘ഒരു ദുരൂഹ സാഹചര്യത്തിൽ’; ആദ്യ ഗാനം പുറത്ത് കൊച്ചി:...

ഓരോ രാശിക്കാരും ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങളും അനുഭവയോഗമായ ഫലങ്ങളും അറിയാൻ

ഓരോ രാശിക്കാരും ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങളും അനുഭവയോഗമായ ഫലങ്ങളും അറിയാൻ തിരുവനന്തപുരം: ഇന്നത്തെ...

‘താറാവ് നടത്തം’ വെറുമൊരു സ്‌റ്റൈലല്ല; പിന്നിലെ രഹസ്യം വെളിപ്പെടുത്തി മലൈക അറോറ!

'താറാവ് നടത്തം' വെറുമൊരു സ്‌റ്റൈലല്ല; പിന്നിലെ രഹസ്യം വെളിപ്പെടുത്തി മലൈക അറോറ! മുംബയ്:...

ദുഃഖവെള്ളിയിൽ രക്ഷിച്ച കാട്ടാനക്കുട്ടി ഇന്ന് മിടുമിടുക്കി; കപ്രിക്കാട് അഭയാരണ്യത്തിൽ പരിചരണം

ദുഃഖവെള്ളിയിൽ രക്ഷിച്ച കാട്ടാനക്കുട്ടി ഇന്ന് മിടുമിടുക്കി; കപ്രിക്കാട് അഭയാരണ്യത്തിൽ പരിചരണം കൊച്ചി: ദുഃഖവെള്ളി...

പ്രസവ ശസ്ത്രക്രിയയിൽ ‘മത്സരം’! ഡോക്ടർമാരുടെ വിവാദ വീഡിയോ വൈറൽ

പ്രസവ ശസ്ത്രക്രിയയിൽ ‘മത്സരം’! ഡോക്ടർമാരുടെ വിവാദ വീഡിയോ വൈറൽ ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ലേഡി...

Related Articles

Popular Categories

spot_imgspot_img