web analytics

കുവൈത്ത് യൂണിവേഴ്സിറ്റിയിലെ റിസർച്ച് അനലിസ്റ്റ് നാട്ടിൽ നിര്യാതയായി

കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രവാസിയായിരുന്ന കൊല്ലം സ്വദേശിനി നാട്ടിൽ നിര്യാതയായി. കൊല്ലം ശാസ്താംകോട്ട വിളന്തറയിൽ ഡോ. പ്രശാന്തി ദാമോദരൻ(46) ആണ് മരിച്ചത്.

കുവൈത്ത് യൂണിവേഴ്സിറ്റിയിൽറിസർച്ച് അനലിസ്റ്റ് ആയിരുന്നു. പ്രശാന്തി നാല് വർഷമായി അർബുദ രോ​ഗത്തിന് ചികിത്സയിലായിരുന്നു. രോ​ഗം മൂർച്ഛിച്ചതിനെ തുടർന്ന് കുവൈത്തിൽ നിന്ന് നാട്ടിലെത്തുകയും തുടർ ചികിത്സ നടത്തിവരികയുമായിരുന്നു. ഇതിനിടെ ഇന്ന് രാവിലെയായിരുന്നു മരണം.

കുവൈത്തിലെ കലാ സാംസ്കാരിക രം​ഗങ്ങളിൽ നിറസാന്നിധ്യമായിരുന്നു പ്രശാന്തി. കുവൈത്തിൽ സേഫ്റ്റി ഓഫീസറായി ജോലി ചെയ്തുവരുന്ന സന്തോഷ് ആണ് ഭർത്താവ്. മകൾ ഭൂമിക സന്തോഷ് സാൽമിയ ഐസിഎസ്കെയിൽ പ്ലസ് ടു വിദ്യാർത്ഥിനിയാണ്. സംസ്കാരം നാളെ വീട്ടുവളപ്പിൽ നടക്കും

സ്നേഹം കുറഞ്ഞു പോകുമോ എന്ന് ഭയന്നു; നാല് മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയത് 12കാരി

കണ്ണൂർ: കണ്ണൂർ പാറക്കലിലെ നാല് മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയത് ബന്ധുവായ 12കാരിയാണെന്ന് സ്ഥിരീകരിച്ചു. തമിഴ്നാട് സ്വദേശികളായ മുത്തു – അക്കമ്മൽ ദമ്പതികളുടെ മകൾ യാസികയാണ് മരിച്ചത്.

മുത്തുവിൻ്റെ സഹോദരൻ്റെ മകളായ 12 വയസുകാരിയാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. മാതാപിതാക്കളില്ലാത്ത 12 വയസുകാരി മുത്തുവിനും ഭാര്യക്കുമൊപ്പമാണ് താമസിച്ചിരുന്നത്.

ഇവരുടെ ജീവിതത്തിലേക്ക് പുതിയ കുഞ്ഞ് വന്നതോടെ തന്നോടുള്ള സ്നേഹം കുറയുമോയെന്ന് 12കാരി ഭയന്നുവെന്നും ഇതാണ് കൊലപാതകത്തിന് കാരണമെന്നും കണ്ണൂർ പൊലീസ് പറയുന്നു.

രാത്രി ഉറങ്ങാൻ കിടന്ന കുഞ്ഞിനെ കാണാതാവുകയായിരുന്നു എന്നാണ് അച്ഛനും അമ്മയും പറയുന്നത്.

നാളുകളായി ഈ വാടക ക്വാർട്ടേഴ്സിലാണ് കുടുംബം താമസിക്കുന്നത്. ഇന്നലെ രാത്രിയും പതിവുപോലെ കുട്ടിയുമായി ഉറങ്ങാൻ കിടന്നെങ്കിലും, പിന്നീട് കുട്ടിയെ കാണാതാവുകയായിരുന്നു.

തുടർന്ന് നടത്തിയ പരിശോധനയിൽ ക്വാർട്ടേഴ്സിന് സമീപത്തെ കിണറ്റിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു എന്നാണ് മാതാപിതാക്കൾ പറയുന്നത്.

കൂലിപ്പണിക്കാരാണ് കുട്ടിയുടെ മാതാപിതാക്കൾ. കുഞ്ഞിന്റെ മൃതദേഹം കണ്ണൂർ ജില്ല ആശുപത്രിയിൽ എത്തിച്ച് പോസ്റ്റ്മോർട്ടം നടത്തും.

spot_imgspot_img
spot_imgspot_img

Latest news

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ…

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ… Pathanamthitta: Sabarimala Templeക്ക് മുകളിലൂടെ...

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ തുടരും

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ...

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക് പരിക്ക്

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക്...

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത Tehran:...

Other news

വേനൽ ചൂടിന് ഒടുവിൽ ബ്രേക്ക്! കേരളത്തിലേക്ക് ഉടൻ മഴ എത്തും; മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്

വേനൽ ചൂടിന് ഒടുവിൽ ബ്രേക്ക്! കേരളത്തിലേക്ക് ഉടൻ മഴ എത്തും; മുന്നറിയിപ്പുമായി...

സംസ്ഥാനത്ത് സ്വർണവില മാറ്റമില്ലാതെ തുടരുന്നു; എണ്ണവില 105 ഡോളറിന് മുകളിൽ, വിപണിയിൽ ആശങ്ക

സംസ്ഥാനത്ത് സ്വർണവില മാറ്റമില്ലാതെ തുടരുന്നു; എണ്ണവില 105 ഡോളറിന് മുകളിൽ, വിപണിയിൽ...

നാടിനെ നടുക്കിയ കൊലപാതകം; അമ്മയെ കഴുത്തറുത്ത് കൊന്ന ശേഷം മകൻ പോലീസിൽ കീഴടങ്ങി

നാടിനെ നടുക്കിയ കൊലപാതകം; അമ്മയെ കഴുത്തറുത്ത് കൊന്ന ശേഷം മകൻ പോലീസിൽ...

ക്ഷേത്രശൈലിയിൽ ഒരു വിസ്മയം; മതസൗഹാർദ്ദത്തിന്റെ ചരിത്രസാക്ഷിയായി കോഴിക്കോട്ടെ മിശ്കാൽ പള്ളി

ക്ഷേത്രശൈലിയിൽ ഒരു വിസ്മയം; മതസൗഹാർദ്ദത്തിന്റെ ചരിത്രസാക്ഷിയായി കോഴിക്കോട്ടെ മിശ്കാൽ പള്ളി Kozhikode: കുറ്റിച്ചിറയിൽ...

ജ്വല്ലറിയിൽ നിന്ന് മിന്നൽ വേഗത്തിൽ സ്വർണവുമായി കടന്നു; കൊണ്ടോട്ടിയിലെ സിനിമാറ്റിക് മോഷണക്കേസിൽ പ്രതികൾ വലയിൽ!

ജ്വല്ലറിയിൽ നിന്ന് മിന്നൽ വേഗത്തിൽ സ്വർണവുമായി കടന്നു; കൊണ്ടോട്ടിയിലെ സിനിമാറ്റിക് മോഷണക്കേസിൽ...

കുളിക്കാനിറങ്ങിയ വിദ്യാർത്ഥി വലയിൽ കുടുങ്ങി മരിച്ചു; നാടിന് നൊമ്പരമായി അച്ചുവിന്റെ വേർപാട്

കുളിക്കാനിറങ്ങിയ വിദ്യാർത്ഥി വലയിൽ കുടുങ്ങി മരിച്ചു; നാടിന് നൊമ്പരമായി അച്ചുവിന്റെ വേർപാട് തൃശൂർ:...

Related Articles

Popular Categories

spot_imgspot_img