web analytics

യുകെ മലയാളി യുവതിക്ക് അപ്രതീക്ഷിത മരണം..! വിടപറഞ്ഞത് അങ്കമാലി കറുകുറ്റി സ്വദേശിനി

യുകെയിൽ ഫിസിയോതെറാപ്പിസ്റ്റായി ജോലി ചെയ്തിരുന്ന യുവതി നാട്ടിൽ അന്തരിച്ചു. ലണ്ടൻ ഗയ്സ് ആൻഡ് സെന്റ് തോമസ് ഹോസ്പിറ്റലിലെ ഫിസിയോതെറാപ്പിസ്റ്റ് ആയിരുന്ന സുരഭി പി ജോൺ (44) ആണ് അന്തരിച്ചത്. ഒരു വർഷമായി കാൻസർ രോഗത്തെ തുടർന്നുള്ള ചികിത്സയിൽ കഴിയുകയായിരുന്നു.

ഇന്ന് രാവിലെ 6.30 ന് അങ്കമാലി കറുകുറ്റിയിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. ചികിത്സയ്ക്കായി യുകെയിൽ നിന്നും നാട്ടിൽ എത്തിയത് ഒരു മാസം മുൻപ് മാത്രമാണ്.

എറണാകുളം ജില്ലയിലെ അങ്കമാലി കറുകുറ്റി പൈനാടത്ത് പരേതരായ പി. ജെ. ജോൺ, ഏലിക്കുട്ടി എന്നിവരാണ് മാതാപിതാക്കൾ. സഹോദരങ്ങൾ: ഷാജു പി. ജോൺ, ജോഷി പി. ജോൺ, ഷിബു പി. ജോൺ, ബിജു പി. ജോൺ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11 ന് കറുകുറ്റി ക്രിസ്തുരാജാശ്രമ പള്ളിയിലെ കുടുംബക്കല്ലറയിൽ.

ഇരുപത് വർഷം മുൻപാണ് സുരഭിയും കുടുംബവും യുകെയിൽ എത്തുന്നത്. ഈസ്റ്റ്‌ സസക്സ് ടൺബ്രിഡ്ജ് വെൽസിൽ താമസിച്ചു വരികയായിരുന്നു. തൃശൂർ പഴുവിൽ ആലപ്പാട്ട് പള്ളിപ്പുറത്തുകാരൻ ബിജോയ്‌ വർഗീസ് ആണ് ഭർത്താവ്. ബെൻ, റിച്ചാർഡ്, വിക്ടോറിയ എന്നിവരാണ് മക്കൾ.

കേരള കൾചറൽ അസോസിയേഷന്റെ തുടക്കകാലം മുതലുള്ള സജീവ പ്രവർത്തകനും , മുൻ എക്സിക്യൂട്ടീവ് മെമ്പറും ആയ ബിജു പൈനാടത്തിന്റെ സഹോദരിയാണ് സുരഭി.

സുരഭിയുടെ ആകസ്മിക മരണത്തിൽ ന്യൂസ് ഫോർ മീഡിയ ദുഃഖം രേഖപ്പെടുത്തുകയും ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്യുന്നു.

spot_imgspot_img
spot_imgspot_img

Latest news

അമേരിക്കയെ നേരിട്ട് വെല്ലുവിളിച്ച് ഇറാൻ!

ടെഹ്റാൻ: ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാന്റെ യുദ്ധക്കപ്പൽ അമേരിക്ക തകർത്ത സംഭവത്തിന് പിന്നാലെ,...

സഞ്ജുവിന്റെ മാസ് ഷോ, റണ്‍മലയിലും പതറാതെ ഇംഗ്ലണ്ട്, ജയം പിടിച്ചെടുത്ത് ഇന്ത്യ ലോകകപ്പ് ഫൈനലില്‍

സഞ്ജുവിന്റെ മാസ് ഷോ, റണ്‍മലയിലും പതറാതെ ഇംഗ്ലണ്ട്, ജയം പിടിച്ചെടുത്ത് ഇന്ത്യ...

ദക്ഷിണാഫ്രിക്കയെ നിലംപരിശാക്കി കിവീസ് ഫൈനലിൽ!

ദക്ഷിണാഫ്രിക്കയെ നിലംപരിശാക്കി കിവീസ് ഫൈനലിൽ! കൊൽക്കത്ത:ട്വന്റി20 ലോകകപ്പ് സെമിഫൈനലിൽ ദക്ഷിണാഫ്രിക്കയെ ഒരു അവസരവും...

ജി. സുധാകരൻ സിപിഎം വിടുന്നു? അംഗത്വം പുതുക്കാതെ ‘അമർഷം’ പരസ്യമാക്കി മുതിർന്ന നേതാവ്!

ജി. സുധാകരൻ സിപിഎം വിടുന്നു? അംഗത്വം പുതുക്കാതെ 'അമർഷം' പരസ്യമാക്കി മുതിർന്ന...

വൈദ്യുതി ബില്ലിനൊപ്പം ഇനി ‘മീറ്റർ വാടക’യും ഷോക്കാവുമോ? അഞ്ചിരട്ടി വർധനയ്ക്ക് നീക്കം

വൈദ്യുതി ബില്ലിനൊപ്പം ഇനി ‘മീറ്റർ വാടക’യും ഷോക്കാവുമോ? അഞ്ചിരട്ടി വർധനയ്ക്ക് നീക്കം തിരുവനന്തപുരം:...

Other news

ഒളിവിൽ കഴിഞ്ഞത് റിസോർട്ടിൽ; ടവർ ലൊക്കേഷൻ പിന്തുടർന്ന് പ്രതിയെ കുടുക്കി; ജസ്‍ലിയയുടെ മരണത്തിൽ ഡോ. സിറിയക് വാഗമണ്ണിൽ പിടിയിൽ

ജസ്‍ലിയയുടെ മരണത്തിൽ ഡോ. സിറിയക് വാഗമണ്ണിൽ പിടിയിൽ അങ്കമാലിയിൽ കാറിടിച്ച് വിദ്യാർഥിനി കൊല്ലപ്പെട്ട...

രണ്ടര വർഷത്തിന് ശേഷം പുതിയ OTT പ്ലാറ്റ്‌ഫോമിൽ ‘ലാ ടൊമാറ്റിന’

രണ്ടര വർഷത്തിന് ശേഷം പുതിയ OTT പ്ലാറ്റ്‌ഫോമിൽ ‘ലാ ടൊമാറ്റിന' ജോയ് മാത്യു,...

ബെവ്കോ ലോറിയിൽ നിന്ന് മദ്യ മോഷണം; 48 മണിക്കൂറിനകം പ്രതി പിടിയിൽ

ബെവ്കോ ലോറിയിൽ നിന്ന് മദ്യ മോഷണം; 48 മണിക്കൂറിനകം പ്രതി പിടിയിൽ പത്തനംതിട്ട:...

‘അമേരിക്കന്‍ സൈന്യത്തിനായി കാത്തിരിക്കുകയാണ്’; കരയുദ്ധ ഭീഷണിക്ക് ഇറാന്റെ കടുത്ത മുന്നറിയിപ്പ്

‘അമേരിക്കന്‍ സൈന്യത്തിനായി കാത്തിരിക്കുകയാണ്’; കരയുദ്ധ ഭീഷണിക്ക് ഇറാന്റെ കടുത്ത മുന്നറിയിപ്പ് അമേരിക്കയും ഇസ്രയേലും...

തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സി.പി.എമ്മിൽ പൊട്ടിത്തെറി! പാളയത്തിൽ പട കണ്ട് അമ്പരന്ന് നേതൃത്വം

തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സി.പി.എമ്മിൽ പൊട്ടിത്തെറി! പാളയത്തിൽ പട കണ്ട് അമ്പരന്ന് നേതൃത്വം കോഴിക്കോട്:...

Related Articles

Popular Categories

spot_imgspot_img