web analytics

തലമുടി കുറഞ്ഞെന്ന പേരിൽ ഭാര്യ പരിഹസിച്ചു; യുവാവ് ജീവനൊടുക്കി

ബെംഗളൂരു: തലമുടി കുറഞ്ഞെന്ന പേരിൽ ഭാര്യ നിരന്തരം പരിഹസിച്ചതിനെ തുടർന്ന് യുവാവ് ജീവനൊടുക്കിയതായി പരാതി. കർണ്ണാടക ചാമരാജ് നഗറിൽ പരമശിവമൂർത്തി (32) ആണ് ആത്മഹത്യചെയ്തത്.

സംഭവത്തിൽ യുവാവിന്റെ കുടുംബമാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. കുറിപ്പ് എഴുതിവെച്ച ശേഷമായായിരുന്നു യുവാവിന്റെ ആത്മഹത്യ.

തനിക്ക് മുടി കുറഞ്ഞതിന്റെ പേരിൽ ഭാര്യ നിരന്തരം കളിയാക്കിയിരുന്നതായും, അതുകൊണ്ടുതന്നെ താൻ മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്നും യുവാവ് ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. മരിച്ച പരമശിവയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഭാര്യ മമതയ്‌ക്കെതിരെ ചാമരാജ് നഗർ പൊലീസ് കേസെടുത്തു.

പെരുമ്പാവൂരിൽ പബ്ലിക് പ്രോസിക്യൂട്ടറുടെ വീട്ടിൽ കവർച്ച; നഷ്ടമായത് പതിനൊന്നര പവൻ

കൊച്ചി: പെരുമ്പാവൂരിൽ പബ്ലിക് പ്രോസിക്യൂട്ടറുടെ വീട്ടിൽ അതിവിദഗ്ധ മോഷണം. വീട്ടിൽ സൂക്ഷിച്ചിരുന്ന പതിനൊന്നര പവനോളം സ്വർണം നഷ്ട്ടമായതായി പരാതി.എറണാകുളം പോക്സോ കോടതിയിലെ പബ്ലിക്ക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് ബിന്ദുവിന്റെ പെരുമ്പാവൂർ മരുതുകവലയിലുള്ള വീട്ടിലാണ് മോഷണം നടന്നത്. മോഷണ വിവരം അറിഞ്ഞ ഉടൻ തന്നെ വീട്ടുടമസ്ഥ പൊലീസിൽ പരാതി നൽകി.

കഴിഞ്ഞ ആഴ്ച വരെ വീട്ടുജോലിയ്ക്കായി വന്നിരുന്ന സ്ത്രീക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. വീടിനുള്ളിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന വജ്രം പതിച്ച രണ്ടു പവന്റെ സ്വർണമാലയും, വളകളും, പാദസരവുമാണ് നഷ്ടമായിരിക്കുന്നത്. സംഭവത്തിൽ വീട്ടുടമസ്ഥ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പെരുമ്പാവൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

spot_imgspot_img
spot_imgspot_img

Latest news

കേരളത്തിന്റെ വികസനത്തിന് വേഗം പകർന്ന് പ്രധാനമന്ത്രി! വമ്പന്‍ വികസന പദ്ധതികള്‍ക്കും തുടക്കം

കേരളത്തിന്റെ വികസനത്തിന് വേഗം പകർന്ന് പ്രധാനമന്ത്രി! വമ്പന്‍ വികസന പദ്ധതികള്‍ക്കും തുടക്കം കൊച്ചി:...

പാചകവാതക വിതരണത്തിൽ നിയന്ത്രണം; ഹോട്ടൽ മേഖലയ്ക്ക് കടുത്ത പ്രതിസന്ധി

പാചകവാതക വിതരണത്തിൽ നിയന്ത്രണം; ഹോട്ടൽ മേഖലയ്ക്ക് കടുത്ത പ്രതിസന്ധി ന്യൂഡൽഹി: പ്രകൃതിവാതക വിതരണത്തിന്...

ഭാര്യയോട് മാപ്പുപറഞ്ഞ് മന്ത്രി കെ.ബി. ഗണേഷ് കുമാർ; പരാതി നൽകില്ലെന്ന് ബിന്ദു മേനോൻ

ഭാര്യയോട് മാപ്പുപറഞ്ഞ് മന്ത്രി കെ.ബി. ഗണേഷ് കുമാർ; പരാതി നൽകില്ലെന്ന് ബിന്ദു...

Other news

ബാർ സമയം കഴിഞ്ഞെന്ന് പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ജീവനക്കാരന് നേരെ വെടിയുതിർത്ത് മദ്യപൻ; സംഭവം കോട്ടയത്ത്

ബാർ സമയം കഴിഞ്ഞെന്ന് പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ജീവനക്കാരന് നേരെ വെടിയുതിർത്ത് മദ്യപൻ;...

പ്രവാസികളുടെ പരാതികൾക്ക് പരിഹാരം; എൻ.ആർ.ഐ പൊലീസ് സ്റ്റേഷൻ വരുന്നു

പ്രവാസികളുടെ പരാതികൾക്ക് പരിഹാരം; എൻ.ആർ.ഐ പൊലീസ് സ്റ്റേഷൻ വരുന്നു വിദേശത്ത് ജോലി ചെയ്യുന്ന...

പശ്ചിമേഷ്യ സംഘർഷം: അബുദാബിയിലേക്കുള്ള സർവീസുകൾ വർഷാവസാനം വരെ നിർത്തി ബ്രിട്ടീഷ് എയർവേസ്

പശ്ചിമേഷ്യ സംഘർഷം: അബുദാബിയിലേക്കുള്ള സർവീസുകൾ വർഷാവസാനം വരെ നിർത്തി ബ്രിട്ടീഷ് എയർവേസ് ബ്രിട്ടൻ:...

കുറഞ്ഞെന്ന് കരുതിയപ്പോൾ വീണ്ടും കൂടി… സ്വർണവിലയിൽ ഇന്നത്തെ അപ്രതീക്ഷിത മാറ്റം

കുറഞ്ഞെന്ന് കരുതിയപ്പോൾ വീണ്ടും കൂടി… സ്വർണവിലയിൽ ഇന്നത്തെ അപ്രതീക്ഷിത മാറ്റം കൊച്ചി: സംസ്ഥാനത്ത്...

ബസുകളില്‍ ‘കോഴിമന്ത്രി’ പോസ്റ്റര്‍… ഗണേഷ് കുമാറിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം, സംഘര്‍ഷം

ബസുകളില്‍ ‘കോഴിമന്ത്രി’ പോസ്റ്റര്‍… ഗണേഷ് കുമാറിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം, സംഘര്‍ഷം തിരുവനന്തപുരം:...

പോസ്റ്ററുകള്‍ക്ക് പിന്നിലെ ലക്ഷ്യം കണ്ടെത്തണമെന്ന് ടി.എന്‍ പ്രതാപന്‍

പോസ്റ്ററുകള്‍ക്ക് പിന്നിലെ ലക്ഷ്യം കണ്ടെത്തണമെന്ന് ടി.എന്‍ പ്രതാപന്‍ തൃശൂര്‍: തൃശൂരില്‍ തനിക്കെതിരെ പോസ്റ്ററുകള്‍...

Related Articles

Popular Categories

spot_imgspot_img