മമ്മൂട്ടിക്ക് കാൻസർ ബാധിച്ചോ? ഒരു മാസമായി അഭിനയത്തിൽ നിന്നും വിട്ടു നിൽക്കുന്നു; ഷൂട്ടിംഗ് നീട്ടിവെച്ച് ദുൽഖർ

കൊച്ചി: മമ്മൂട്ടിക്ക് കാൻസർ ബാധിച്ചോ? സോഷ്യൽ മീഡിയയിൽ ഉയരുന്ന ചോദ്യമാണ് ഇത്. വരുൺ ആർ എന്ന വ്യക്തി എക്സിൽ ഇട്ട പോസ്റ്റാണ് ചോദ്യത്തിന് ആധാരം.

മമ്മൂട്ടിക്ക് ചില ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതിനാൽ ഷൂട്ടിംഗ് നീട്ടിവെച്ചതായി ട്വീറ്റിൽ പറയുന്നു. ഇതിനിടെ മകൻ ദുൽഖർ സൽമാനും ഷൂട്ടിംഗ് നീട്ടിയിട്ടുണ്ടെന്നാണ് പുറത്തു വരുന്ന വിവരം.

ഔദ്യോഗിക സ്ഥിരീകരണങ്ങളില്ലെങ്കിലും സംഗതി സത്യമാണെന്നാണ് ഓൺലൈൻ മാധ്യമങ്ങൾ നൽകുന്ന റിപ്പോർട്ട്. ഇത് സംബസിച്ച് പുറത്തു വരുന്ന വിവരങ്ങൾ ഇങ്ങനെയാണ്.

കുറച്ചു നാളുകളായി മമ്മൂട്ടി സ്ഥിരമായി ചർദ്ദിക്കാറുണ്ട്. ഇതേ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പരിശോധന നടന്നു. പിന്നീട് വിദഗ്ദ പരിശോധനക്കായി ചെന്നൈയിലേക്ക് പോയെന്നും റിപ്പോർട്ടിൽ പറയുന്നു.

പരിശോധനയിൽ കാൻസർ ബാധ സ്ഥിരീകരിച്ചെന്നാണ് ഓൺലൈൻ മാധ്യമം പറയുന്നത്. ചെറു കുടലിലാണ് കാൻസർ കണ്ടെത്തിയത് എന്നും പേടിക്കേണ്ടതില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

എന്നാൽ ഇതു സംബന്ധിച്ച് ഔദ്യോഗികമായി പ്രതികരിക്കാൻ മമ്മൂട്ടിയുടെ ജീവനക്കാരും ബന്ധുക്കളും തയ്യാറായിട്ടില്ല. ഒരു മാസമായി മമ്മൂട്ടി അഭിനയരംഗത്തു നിന്നും വിട്ടു നിൽക്കുകയാണെന്നാണ് മറ്റൊരു റിപ്പോർട്ട്.

ദുൽഖർ സൽമാനും അഭിനയത്തിൽ നിന്നും സമാനമായ രീതിയിൽ വിട്ടു നിൽക്കുകയാണെന്നും ഓൺലൈൻ മാധ്യമം പറയുന്നു. ഇത് സ്ഥിരീകരിക്കുന്ന വിധമാണ് സിനിമ പ്രവർത്തകരുടെ പ്രതികരണം.

ഇതിനിടെ മഹേഷ് നാരായണൻ ചിത്രം
ഈ മാസം അവസാനത്തിലേക്ക് നീട്ടിയതായി റിപ്പോർട്ടുകൾ പുറത്തു വന്നു

ചിത്രത്തിന്റെ കൊച്ചി ഷെഡ്യൂൾ ഇൗമാസം അവസാനത്തേക്ക് നീട്ടിയതിനാൽ മമ്മൂട്ടി കുടുംബ സമേതം ചെന്നൈയിലാണെന്നും വാർത്തകൾ വന്നിരുന്നു. 

ദുൽഖറിനും സുറുമിക്കും ഒപ്പം മമ്മൂട്ടിയും സുൽഫത്തും ചെന്നൈ എയർപോർട്ടിൽ നടന്നുവരുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകളും ചെയ്തു. മമ്മൂട്ടിക്കും സുൽഫത്തിനും ഒപ്പം ദുൽഖറിനെ പല വേദികളിലും കാണാറുണ്ട്.

പക്ഷെ മകൾ സുറുമിയെ അപൂർവമായി മാത്രമേ ഇവരോടൊപ്പം കാണാറുള്ളൂ. അതിനാൽ തന്നെ നാലുപേരും ഒരുമിച്ചുള്ള വീഡിയോ ഇതിനകം ശ്രദ്ധ നേടിക്കഴിഞ്ഞു. 

തന്നെയും കുടുംബത്തെയും ഷൂട്ട് ചെയ്യുന്ന ക്യാമറമാനെ നോക്കി മമ്മൂട്ടി പുഞ്ചിരിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. ചിത്രരചനയിലാണ് മകൾ സുറുമിക്ക് താത്പര്യം. 

ബംഗ്ളൂരിലെ ലൈറ്റ് ഹൗസ് ഇന്റർനാഷണൽ എന്ന സ്ഥാപനത്തിൽ കുട്ടികളെ ചിത്രരചന പഠിപ്പിക്കുകയാണ് സുറുമി. 

spot_imgspot_img
spot_imgspot_img

Latest news

പഹൽഗാം ഭീകരാക്രമണം; രണ്ട് ഭീകരരുടെ രേഖാചിത്രം കൂടി പുറത്തുവിട്ടു

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിൽ ഉൾപ്പെട്ട രണ്ട് ഭീകരരുടെ രേഖാചിത്രം കൂടി പുറത്തുവിട്ടു. അഞ്ച്...

കാർ​ഗിൽ യുദ്ധകാലത്ത് പോലും സ്വീകരിക്കാതിരുന്ന നടപടി; പാക്കിസ്ഥാനികൾ ഇനി പട്ടിണി കിടക്കേണ്ടി വരും

ന്യൂഡൽഹി: പഹൽഗാമിലെ ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനെതിരെ സ്വീകരിച്ച നയതന്ത്ര തലത്തിലുള്ള നടപടികളിൽ...

പേരൂർക്കട വിനീത കൊലപാതകം: പ്രതി രാജേന്ദ്രന് വധശിക്ഷ

പേരൂർക്കട അമ്പലമുക്ക് അലങ്കാരച്ചെടി വില്‍പ്പനശാലയിലെ ജീവനക്കാരി നെടുമങ്ങാട് കരിപ്പൂർ സ്വദേശിനി വിനീതയെ...

സിന്ധു നദീജല കരാർ മരവിപ്പിച്ചു, പാക് പൗരൻമാർ 48 മണിക്കൂറിനുള്ളിൽ രാജ്യം വിടണം; തിരിച്ചടിക്കാൻ ഒരുങ്ങി ഇന്ത്യ

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ പാകിസ്ഥാനെതിരെ കനത്ത തിരിച്ചടിയുമായി ഇന്ത്യ. കടുത്ത...

കുടുങ്ങി കിടക്കുന്നവരിൽ വി.ഐ.പികളും; 4 എംഎൽഎമാരെയും 3 ഹൈക്കോടതി ജ‍ഡ്‌ജിമാരെയും തിരിച്ചെത്തിക്കാൻ ശ്രമം തുടരുന്നു

തിരുവനന്തപുരം∙ ഭീകരാക്രമണം നടന്ന ജമ്മു കശ്മീരില്‍ 258 മലയാളികള്‍ കുടുങ്ങിക്കുകയാണെന്ന് നോര്‍ക്ക...

Other news

ബന്ദിപ്പോറയിൽ ഏറ്റുമുട്ടൽ; ലഷ്കർ കമാൻഡറെ വധിച്ച് സുരാക്ഷാസേന

ബന്ദിപ്പോറ: ജമ്മു കശ്മീരിലെ ബന്ദിപ്പോറയിലുണ്ടായ ഏറ്റുമുട്ടലിൽ ലഷ്കർ ഇ ത്വയ്ബ കമാൻഡറെ...

ശ്രദ്ധിക്കണം: രാത്രിയിൽ പ്രകടമാകുന്ന ഈ 5 ലക്ഷണങ്ങൾ കരൾ രോഗത്തിന്റെ സൂചനയാണ്…!

നമ്മുടെ ശരീരത്തിലെ പ്രധാനപ്പെട്ട എല്ലാ പ്രവർത്തനങ്ങൾക്കും കരൾ കൂടിയേ തീരൂ. എന്നാൽ...

പഹൽഗാം ആക്രമണം; രണ്ട് ഭീകരരുടെ വീടുകള്‍ തകർത്തു

ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തില്‍ പങ്കെടുത്ത രണ്ട് ഭീകരരുടെ വീടുകള്‍ തകര്‍ത്ത് പ്രാദേശിക...

ശ്രദ്ധിക്കുക: കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഇന്ന് (ഏപ്രിൽ 25) വൈദ്യുതി മുടങ്ങും

കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഏപ്രിൽ 25 വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും....

പിടിക്കുന്ന പാമ്പുകളെ തുറന്നു വിടുന്നില്ല; വിഷമെടുക്കൽ മാഫിയ പിടിമുറുക്കുന്നു

തിരുവനന്തപുരം: വീടുകളിൽ നിന്നടക്കം പിടിക്കുന്ന വിഷപ്പാമ്പുകളെ കള്ളക്കടത്ത് സംഘങ്ങൾക്ക് കൈമാറുന്നതായി റിപ്പോർട്ട്....

യുകെയിലെ ക്യാൻസർ രോഗികൾക്കൊരു സന്തോഷവാർത്ത..! സുപ്രധാന നീക്കവുമായി എൻഎച്ച്എസ് ഇംഗ്ലണ്ട്

ആഗോളതലത്തിൽ 20 സ്ത്രീകളിൽ ഒരാൾക്ക് അവരുടെ ജീവിതകാലത്ത് ബ്രസ്റ്റ് കാൻസർ ഉണ്ടാകുന്നു...

Related Articles

Popular Categories

spot_imgspot_img