web analytics

നടന്നത് 2000 കോടിയിലധികം രൂപയുടെ നിക്ഷേപത്തട്ടിപ്പുകൾ; പണം നഷ്ടപ്പെട്ടത് മുപ്പതിനായിരം പേർക്ക്…

കൊച്ചി: പോപ്പുലർ ഫിനാൻസ്‌ നിക്ഷേപത്തട്ടിപ്പ്‌ കേസുമായി ബന്ധപ്പെട്ട്‌ മരവിപ്പിച്ച സ്വത്തുവകകൾ തട്ടിപ്പിനിരയായവർക്ക്‌ വിതരണം ചെയ്യാൻ അനുമതി തേടി ബഡ്‌സ് അതോറിറ്റി കോടതിയിൽ അപേക്ഷ സമർപ്പിക്കുമെന്ന് റിപ്പോർട്ട്. ബാനിങ്‌ ഓഫ്‌ അൺറെഗുലേറ്റഡ്‌ ഡിപ്പോസിറ്റി സ്‌കീംസ്‌ ആക്‌ട് (കേന്ദ്ര ബഡ്‌സ് ആക്‌ട്) പ്രകാരമാണു പുതിയ നടപടി.

എൻഫോഴ്‌സ്മെന്റ്‌ ഡയറക്‌ടറേറ്റ്‌ (ഇ.ഡി) മരവിപ്പിച്ച സ്വത്തുക്കളും ഇരകൾക്കു നൽകുന്നതിനായി അതോറിറ്റിക്കു വിട്ടുനൽകുമെന്നാണ് പുറത്തു വരുന്ന വിവരം. ഇക്കാര്യം ബഡ്‌സ് അതോറിറ്റിയെ ഇ.ഡി. അറിയിച്ചു. ഇ.ഡിയുടെ സന്നദ്ധത പ്രത്യേകകോടതിയെ അറിയിക്കുന്നതോടെ ഇരകൾക്കു പണം വിതരണം ചെയ്യാൻ ബഡ്‌സ് അതോറിറ്റിക്കു സാധഇക്കും.

കേരളത്തിലും ആന്ധ്രയിലുമായി പോപ്പുലർ ഫിനാൻസിന്റെ 60 കോടിയുടെ സ്വത്തുവകകളാണ്‌ ഇ.ഡി. കണ്ടുകെട്ടിയത്‌. ഇത്‌ ഏറ്റെടുക്കാൻ ബഡ്‌സ് അതോറിറ്റിയോട്‌ നിർദേശിച്ചിരുന്നെങ്കിലും അന്ന് മറുപടി ലഭിച്ചിരുന്നില്ല. നിക്ഷേപകരുടെ സംഘടന ഇക്കാര്യം ആവശ്യപ്പെട്ട് പലതവണ ബഡ്‌സിനെ സമീപിച്ചിരുന്നു. ബാങ്കിലുള്ള സ്‌ഥിരനിക്ഷേപങ്ങളും കണ്ടുകെട്ടിയവയിൽ ഉൾപ്പെടുന്നുണ്ട്. ഏകദേശം 1600 നിക്ഷേപകരിൽനിന്നു സ്വർണവും പണവും പോപ്പുലർ ഫിനാൻസ്‌ ഉടമകൾ വാങ്ങിയിട്ടുണ്ടെന്നാണ് വിവരം.

2000 കോടിയിലധികം രൂപയുടെ നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെച്ച് സംസ്‌ഥാനത്തെ 50 സ്‌ഥാപനങ്ങൾക്കെതിരേ അതോറിറ്റിക്കു പരാതികൾ ലഭിച്ചിട്ടുണ്ട്‌. 30,000-ൽ ഏറെപ്പേർക്ക്‌ പണം നഷ്‌ടപ്പെട്ടിട്ടുണ്ടെന്നാണ് സി.ബി.ഐ. കണ്ടെത്തൽ. ഇതിൽ 27 സ്‌ഥാപനങ്ങളുടെയും വ്യക്‌തികളുടെയും സ്വത്ത്‌ കണ്ടുകെട്ടി. പോലീസ്‌ റിപ്പോർട്ട്‌ ലഭിക്കുന്ന മുറയ്‌ക്കാണു സ്‌ഥാപനങ്ങൾക്കെതിരായ നിയമനടപടി സ്വീകരിക്കും.

പോപ്പുലർ ഫിനാൻസിനു പുറമേ, യൂണിവേഴ്‌സൽ ട്രേഡിങ്‌ സൊലൂഷൻസ്‌, ആർ വൺ ഇൻഫോ ട്രേഡ്‌ ലിമിറ്റഡ്‌ തുടങ്ങിയവയുമായി ബന്ധപ്പെട്ട കേസുകളും ഇതിൽ ഉൾപ്പെടുന്നുണ്ട്. പരിശോധനകൾ നടത്താനും രേഖകൾ പിടിച്ചെടുക്കാനും ബഡ്‌സ് അതോറിറ്റിക്കു അധികാരമുണ്ട്‌.

തട്ടിപ്പുകാരുടെ വസ്‌തുവകകളും ബാങ്ക്‌ അക്കൗണ്ടുകളും മറ്റ്‌ ആസ്‌തികളും ഉത്തരവിലൂടെ മരവിപ്പിക്കാം. വിവിധ സംസ്‌ഥാനങ്ങളിലായി അനധികൃതനിക്ഷേപങ്ങൾ സ്വീകരിക്കുകയും തട്ടിപ്പുകാരുടെ ആസ്‌തിവകകൾ വ്യാപിച്ചു കിടക്കുകയും ചെയ്യുന്ന സന്ദർഭങ്ങളിൽ സി.ബി.ഐയുടെ സേവനം അതോറിറ്റിക്ക്‌ ആവശ്യപ്പെടാം.

spot_imgspot_img
spot_imgspot_img

Latest news

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ…

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ… Pathanamthitta: Sabarimala Templeക്ക് മുകളിലൂടെ...

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ തുടരും

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ...

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക് പരിക്ക്

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക്...

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത Tehran:...

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം തിരുവനന്തപുരം: വഴുതക്കാട്...

Other news

കേരളത്തിൽ ഉഷ്ണതരംഗ ഭീഷണി; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

കേരളത്തിൽ ഉഷ്ണതരംഗ ഭീഷണി; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് Thiruvananthapuram: സംസ്ഥാനത്ത് കടുത്ത...

സ്ത്രീക്ഷേമത്തിന് ‘പത്ത് ഗ്യാരന്റികൾ’; ബംഗാളിൽ വൻ പ്രഖ്യാപനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

സ്ത്രീക്ഷേമത്തിന് 'പത്ത് ഗ്യാരന്റികൾ'; ബംഗാളിൽ വൻ പ്രഖ്യാപനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി Kolkata:...

ശ്വാസതടസ്സവും കാഴ്ചമങ്ങലും അനുഭവപ്പെടുന്നുണ്ടെന്ന് കുട്ടി ആവർത്തിച്ച് പറഞ്ഞിട്ടും ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ അത് ഗൗരവമായി എടുത്തില്ലെന്ന് കുടുംബം

ശ്വാസതടസ്സവും കാഴ്ചമങ്ങലും അനുഭവപ്പെടുന്നുണ്ടെന്ന് കുട്ടി ആവർത്തിച്ച് പറഞ്ഞിട്ടും ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ അത്...

ശത്രുക്കളുടെ ഇടപെടലുകൾ ഉണ്ടാകാൻ സാധ്യത; ഇന്നത്തെ നക്ഷത്രഫലം

ശത്രുക്കളുടെ ഇടപെടലുകൾ ഉണ്ടാകാൻ സാധ്യത; ഇന്നത്തെ നക്ഷത്രഫലം 2026 ഏപ്രിൽ 24-ാം തീയതിയായ...

ക്ഷേത്രോത്സവത്തിനിടെ നൃത്തം ചെയ്തുകൊണ്ടിരുന്ന വീട്ടമ്മ കുഴഞ്ഞുവീണു മരിച്ചു

കോഴിക്കോട്: ആഘോഷങ്ങൾക്കിടെ അപ്രതീക്ഷിതമായി എത്തിയ മരണം ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. കോഴിക്കോട്...

വെടിക്കെട്ടില്ലാതെ ഇത്തവണത്തെ തൃശൂർ പൂരം; കുടമാറ്റം 15 മിനിറ്റിൽ പൂർത്തിയാക്കും, ആചാരങ്ങളിൽ മാറ്റമില്ല

Thrissur: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഈ വർഷത്തെ Thrissur Pooram...

Related Articles

Popular Categories

spot_imgspot_img