web analytics

ഇടവകയുടെ പേരിൽ വ്യാജ അക്കൗണ്ടുണ്ടാക്കി ഒന്നരക്കോടി തട്ടി; അമേരിക്കയിൽ മലയാളി വൈദികൻ അറസ്റ്റിൽ; പിടിയിലായത് കോട്ടയം സ്വദേശി

ഇടവകയുടെ പേരിൽ വ്യാജ അക്കൗണ്ടുണ്ടാക്കി 164000 ഡോളർ ( ഒന്നരക്കോടി രൂപ) തട്ടിയെടുത്ത വൈദികൻ പിടിയിൽ. അമേരിക്കയിലെ അയോവയിലാണ് സംഭവം.

ഇടവകയുടെ പേരിൽ വ്യാജ അക്കൗണ്ടുണ്ടാക്കി പണം നിക്ഷേപിച്ച ശേഷം പിന്നീട് ആ തുക സ്വന്തം പേരിലേക്ക് മാറ്റിയ മലയാളി കത്തോലിക്ക വൈദികനായ ഫാ. ടോം തകടിപ്പുറത്തിനെ(Fr. Tom Thakadipuram ) അമേരിക്കൻ പോലീസാണ് അറസ്റ്റ് ചെയ്തത്.

അയോവ സംസ്ഥാനത്തിലെ ഡെസ് മോയിൻസ് ( The Diocese of Des Moines ) രൂപതാംഗമാണ് മലയാളിയായ ഫാദർ ടോം തകടിപ്പുറം(61). 2011 മുതൽ യുഎസിലെ വിവിധ ഇടവകകളിൽ പ്രവർത്തിച്ചു വരികയായിരുന്നു.

നിലവിൽ ഷെനഡോവ സെന്റ് മേരീസ് പള്ളിയിലെ വികാരിയാണ് ഫാദർ ടോം തകടിപ്പുറം. ഇത് കൂടാതെ ഹാംബർ​ഗിലെ ഇടവകയുടെ ചുമതലയും ഇദ്ദേഹത്തിനുണ്ടായിരുന്നു. 2017 മുതൽ ഈ രണ്ട് പളളികളുടെയും വികാരിയാണ് ഫാദർ ടോം തകടിപ്പുറം.

കഴിഞ്ഞ മാസം അവസാനമാണ് ഇദ്ദേഹം അമേരിക്കൻ പോലീസിന്റെ പിടിയിലായത്. കോടതി രേഖകൾ പ്രകാരം തട്ടിപ്പ്, വഞ്ചന, വ്യാജരേഖ ചമയ്ക്കൽ തുടങ്ങി ആറ് കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. 10 വർഷം വരെ തടവു ശിക്ഷ കിട്ടാവുന്ന കുറ്റങ്ങളാണിവ.

ഈ വർഷം ജനുവരിയിലാണ് തകടിപ്പുറം തട്ടിപ്പ് തുടങ്ങിയതെന്നാണ് വിദേശ മാധ്യമങ്ങൾ പറയുന്നത്. ഒരു തട്ടിപ്പ് മിഷണറി സംഘടനയുടെ മറവിൽ ഇടവകയുടെ 24000 ഡോളർ വ്യാജ അക്കൗണ്ട് ഉണ്ടാക്കി നിക്ഷേപിച്ച ശേഷം ,പിന്നീട് ഇത് സ്വന്തം പേരിലുള്ള അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു.

ഇത്തരത്തിൽ വിവിധ ഘട്ടങ്ങളിലായി 164,000 ഡോളർ തട്ടിയെടുത്തു എന്നാണ് കേസ്. മിഷണറി സംഘടനയുടെ ചുമതലക്കാർ തന്നെ കബളിപ്പിച്ചു പണം തട്ടിയെടുത്തു എന്നാണ് ഇടവകയുടെ ചുമതലക്കാരോട് ഇദ്ദേഹം പറഞ്ഞിരുന്നത്.

പിന്നീട് പോലീസ് അന്വേഷണത്തിലാണ് തകടിപ്പുറത്തിന്റെ തരികിടകൾ വെളിച്ചത്തായത്. കഴിഞ്ഞ മാസം 22ന് അയോവ പോലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു. കോടതി വിചാരണ നടപടികൾ ഉടൻ ആരംഭിക്കും.

തട്ടിപ്പ് കേസിൽ പ്രതിയായതിനെത്തുടർന്ന് നിലവിൽ ഇടവക വികാരി സ്ഥാനം രാജിവെച്ചു മാറി നിൽക്കുകയാണ്. കാനോനിക നിയമപ്രകാരമുള്ള അന്വേഷണങ്ങൾ നടന്നുവരികയാണെന്ന് രൂപത വക്താവും പറഞ്ഞു.

ക്ലാരെഷ്യൻ സന്യാസ സമൂഹാംഗമായ ഫാദർ ടോം തകടിപ്പുറം നേരത്തെ കേരളത്തിലെ പ്രശസ്തമായ ഒരു സെമിനാരിയുടെ പ്രസിഡന്റുമായിരുന്നു.

ഉന്നത വിദ്യാഭ്യാസത്തിനായി 2000 ത്തിൽ മിനസോട്ടയിലെ ജോൺ വിയാനി സെമിനാരിയിൽ ചേരുകയായിരുന്നു. ഇടവക വികാരി എന്ന ചുമതലയ്ക്കു പുറമെ വിവിധ സന്നദ്ധ സംഘടനകളിലും തകടിപ്പുറം സജീവമായിരുന്നു. ഇദ്ദേഹം പാല പൂവരണി സ്വദേശിയാണ്.

spot_imgspot_img
spot_imgspot_img

Latest news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

Other news

ഡൽഹിയിൽ ചാർട്ടേഡ് അക്കൗണ്ടന്റിനെ ഹണി ട്രാപ്പിൽ കുടുക്കി തട്ടിക്കൊണ്ടു പോയി: നാലുപേർ പിടിയിൽ

ഡൽഹിയിൽ ചാർട്ടേഡ് അക്കൗണ്ടന്റിനെ ഹണി ട്രാപ്പിൽ കുടുക്കി തട്ടിക്കൊണ്ടുപോയി തെക്കൻ ഡൽഹിയിലെ...

ബസിൽ ഉണ്ടായിരുന്നത് ജോയിന്റ് ആർ.ടി.ഒ; തൃപ്രയാറിൽ പാതിവഴിയിൽ യാത്രക്കാരെ ഇറക്കിവിടാൻ ശ്രമിച്ച ബസിന് മുട്ടൻ പണി

തൃപ്രയാറിൽ പാതിവഴിയിൽ യാത്രക്കാരെ ഇറക്കിവിടാൻ ശ്രമിച്ച ബസിന് മുട്ടൻ പണി തൃപ്രയാറിൽ...

ബെംഗളൂരുവിൽ ഇലക്ട്രിക് സ്കൂട്ടർ ബാറ്ററി പൊട്ടിത്തെറിച്ചു; വയോധികന് ദാരുണാന്ത്യം

ബെംഗളൂരുവിൽ ഇലക്ട്രിക് സ്കൂട്ടർ ബാറ്ററി പൊട്ടിത്തെറിച്ചു വയോധികന് ദാരുണാന്ത്യം ബെംഗളൂരുവിൽ ഇലക്ട്രിക് സ്കൂട്ടർ...

പുതിയ മുഖ്യമന്ത്രിയെ ഇന്നറിയാം; കെപിസിസി ആസ്ഥാനത്ത് നിർണ്ണായക യോഗങ്ങൾ ഇന്ന്, പ്രഖ്യാപനം ഉച്ചയ്ക്ക് ശേഷം

പുതിയ മുഖ്യമന്ത്രിയെ ഇന്നറിയാം; കെപിസിസി ആസ്ഥാനത്ത് നിർണ്ണായക യോഗങ്ങൾ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ...

Related Articles

Popular Categories

spot_imgspot_img