മൂ​ന്നാ​റി​ൽ റെഡ് അലർട്ട്; ചൂട് കൂ​ടു​ന്ന​തി​നൊ​പ്പം അ​ൾ​ട്രാ​വ​യ​ല​റ്റ് ര​ശ്മി​കളും; സൂ​ക്ഷി​ക്ക​ണ​മെ​ന്ന് മു​ന്ന​റി​യി​പ്പ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ചൂട് കൂ​ടു​ന്ന​തി​നൊ​പ്പം അ​ൾ​ട്രാ​വ​യ​ല​റ്റ് ര​ശ്മി​ക​ളെ​യും സൂ​ക്ഷി​ക്ക​ണ​മെ​ന്ന് മു​ന്ന​റി​യി​പ്പ്. ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി പു​റ​ത്തു​വി​ട്ട ക​ണ​ക്കുകൾ അനുസരിച്ച് വി​വി​ധ ജി​ല്ല​ക​ളി​ൽ റെ​ഡ്, ഓ​റ​ഞ്ച് അ​ല​ർ​ട്ട് പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്.

ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി സ്ഥാ​പി​ച്ച 14 സ്റ്റേ​ഷ​നു​ക​ളി​ലെ ത​ത്സ​മ​യ അ​ൾ​ട്രാ വ​യ​ല​റ്റ് സൂ​ചി​കാ വി​വ​ര​ങ്ങൾ അനുസരിച്ച് പ​ട്ടി​ക പ്ര​കാ​രം, ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ അ​ൾ​ട്രാ​വ​യ​ല​റ്റ് ര​ശ്മി​ക​ൾ പ​തി​ച്ച​ത് ഇ​ടു​ക്കി ജി​ല്ല​യി​ലെ മൂ​ന്നാ​റി​ലാ​ണ്. അ​ൾ​ട്രാ വ​യ​ല​റ്റ് സൂ​ചി​ക അ​നു​സ​രി​ച്ച് 11 ആ​ണ് ഇ​വി​ടെ രേ​ഖ​പ്പെ​ടു​ത്തി​യിരുന്നത്.

അ​ൾ​ട്രാ വ​യ​ല​റ്റ് സൂ​ചി​ക ആ​റു​മു​ത​ൽ ഏ​ഴു​വ​രെ‌​യെ​ങ്കി​ൽ മഞ്ഞ അ​ല​ർ​ട്ടും എ​ട്ടു മു​ത​ൽ പ​ത്തു​വ​രെ​യെ​ങ്കി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ടും 11നു ​മു​ക​ളി​ലേ​ക്കാ​ണെ​ങ്കി​ൽ റെ​ഡ് അ​ല​ർ​ട്ടു​മാ​ണ് ന​ൽ​കു​ക.

ഇ​തു​പ്ര​കാ​ര​മാ​ണ് കാലാവസ്ഥ വകുപ്പ് മൂ​ന്നാ​റി​ൽ റെ​ഡ് അ​ല​ർ​ട്ട് പു​റ​പ്പെ​ടു​വി​ച്ച​ത്. അ​തേ​സ​മ​യം, പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ കോ​ന്നി (ഒ​മ്പ​ത്), ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ ചെ​ങ്ങ​ന്നൂ​ർ (ഒ​മ്പ​ത്), പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ തൃ​ത്താ​ല (എ​ട്ട്), മ​ല​പ്പു​റം ജി​ല്ല​യി​ലെ പൊ​ന്നാ​നി (എ​ട്ട്) എ​ന്നി​വി​ട​ങ്ങ​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട് ആ​ണ്.

കൊ​ല്ലം ജി​ല്ല​യി​ലെ കൊ​ട്ടാ​ര​ക്ക​ര (ഏ​ഴ്), കോ​ട്ട​യം ജി​ല്ല​യി​ലെ ച​ങ്ങ​നാ​ശേ​രി (ഏ​ഴ്), എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ ക​ള​മ​ശേ​രി (ആ​റ്), തൃ​ശൂ​ർ ജി​ല്ല​യി​ലെ ഒ​ല്ലൂ​ർ (ആ​റ്), കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ ബേ​പ്പൂ​ർ (ആ​റ്), വ​യ​നാ​ട് ജി​ല്ല​യി​ലെ മാ​ന​ന്ത​വാ​ടി (ആ​റ്) എ​ന്നി​വി​ട​ങ്ങ​ളി​ൽ മഞ്ഞ അ​ല​ർ​ട്ടാ​ണ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

തു​ട​ർ​ച്ച​യാ​യി കൂ​ടു​ത​ൽ സ​മ​യം അ​ൾ​ട്രാ​വ​യ​ല​റ്റ് ര​ശ്മി​ക​ൾ ശ​രീ​ര​ത്തി​ൽ ഏ​ൽ​ക്കു​ന്ന​ത് സൂ​ര്യാ​ത​പ​ത്തി​നും ത്വ​ക്ക് രോ​ഗ​ങ്ങ​ൾ​ക്കും നേ​ത്ര​രോ​ഗ​ങ്ങ​ൾ​ക്കും മ​റ്റ് ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​യേ​ക്കാമെന്നാണ് മുന്നറിയിപ്പ്. പൊ​തു​ജ​ന​ങ്ങ​ൾ സു​ര​ക്ഷാ​മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

പ​ക​ൽ 10 മു​ത​ൽ മൂ​ന്നു മ​ണി വ​രെ​യു​ള്ള സ​മ​യ​ങ്ങ​ളി​ലാ​ണ് സംസ്ഥാനത്ത് ഉ​യ​ർ​ന്ന അ​ൾ​ട്രാ​വ​യ​ല​റ്റ് സൂ​ചി​ക രേ​ഖ​പ്പെ​ടു​ത്ത​പ്പെ​ടു​ന്ന​ത്. ആ​യ​തി​നാ​ൽ ആ ​സ​മ​യ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ നേ​രം ശ​രീ​ര​ത്തി​ൽ നേ​രി​ട്ട് സൂ​ര്യ​പ്ര​കാ​ശം ഏ​ൽ​ക്കു​ന്ന​ത് പ​ര​മാ​വ​ധി ഒ​ഴി​വാ​ക്കണം എന്നാണ് മുന്നറിയിപ്പ്.

പു​റം​ജോ​ലി​ക​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​വ​ർ, ക​ട​ലി​ലും ഉ​ൾ​നാ​ട​ൻ മ​ൽ​സ്യ​ബ​ന്ധ​ന​ത്തി​ലും ഏ​ർ​പ്പെ​ടു​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ, ജ​ല​ഗ​താ​ഗ​ത​ത്തി​ലേ​ർ​പ്പെ​ടു​ന്ന​വ​ർ, ബൈ​ക്ക് യാ​ത്ര​ക്കാ​ർ, വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ, ച​ർ​മ​രോ​ഗ​ങ്ങ​ളു​ള്ള​വ​ർ, നേ​ത്ര​രോ​ഗ​ങ്ങ​ളു​ള്ള​വ​ർ, കാ​ൻ​സ​ർ രോ​ഗി​ക​ൾ, മ​റ്റ് രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി കു​റ​ഞ്ഞവർ എന്നിവർ പ്ര​ത്യേ​കം ജാ​ഗ്ര​ത പാ​ലി​ക്ക​ണം.

പ​ക​ൽ സ​മ​യ​ത്ത് പു​റ​ത്തേ​ക്ക് ഇ​റ​ങ്ങു​മ്പോ​ൾ തൊ​പ്പി, കു​ട, സ​ൺ​ഗ്ലാ​സ് എ​ന്നി​വ ഉ​പ​യോ​ഗി​ക്കാ​ൻ ശ്ര​മി​ക്കണം. ശ​രീ​രം മു​ഴു​വ​ൻ മ​റ​യു​ന്ന കോ​ട്ട​ൺ വ​സ്ത്ര​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​താ​യി​രി​ക്കും ഉ​ചി​തം. യാ​ത്ര​ക​ളി​ലും മ​റ്റും ഇ​ട​വേ​ള​ക​ളി​ലും ത​ണ​ലി​ൽ വി​ശ്ര​മി​ക്കാ​ൻ ശ്ര​മി​ക്കണം.

മ​ല​മ്പ്ര​ദേ​ശ​ങ്ങ​ൾ, ഉ​ഷ്ണ​മേ​ഖ​ലാ പ്ര​ദേ​ശ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യി​ൽ പൊ​തു​വെ ത​ന്നെ അ​ൾ​ട്രാ​വ​യ​ല​റ്റ് സൂ​ചി​ക ഉ​യ​ർ​ന്ന​താ​യി​രി​ക്കും. മേ​ഘ​ങ്ങ​ളി​ല്ലാ​ത്ത തെ​ളി​ഞ്ഞ ആ​കാ​ശ​മാ​ണെ​ങ്കി​ലും ഉ​യ​ർ​ന്ന അ​ൾ​ട്രാ​വ​യ​ല​റ്റ് സൂ​ചി​ക​യു​ണ്ടാ​വാം.

ഇ​തി​ന് പു​റ​മെ ജ​ലാ​ശ​യം, മ​ണ​ൽ തു​ട​ങ്ങി​യ പ്ര​ത​ല​ങ്ങ​ൾ അ​ൾ​ട്രാ​വ​യ​ല​റ്റ് ര​ശ്മി​ക​ളെ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​തി​നാ​ൽ ഇ​ത്ത​രം മേ​ഖ​ല​ക​ളി​ലും സൂ​ചി​ക ഉ​യ​ർ​ന്ന​താ​യി​രി​ക്കു​മെ​ന്നും മു​ന്ന​റി​യി​പ്പി​ൽ പ​റ​യു​ന്നു.

spot_imgspot_img
spot_imgspot_img

Latest news

കൊമ്പു കോർത്ത് മാരൻ സഹോദരങ്ങൾ

കൊമ്പു കോർത്ത് മാരൻ സഹോദരങ്ങൾ ചെന്നൈ: രാജ്യത്തെതന്നെ ഏറ്റവും വലിയ മാധ്യമ സ്ഥാപനങ്ങളിലൊന്നായ...

പഴയന്നൂർ ക്ഷേത്രത്തിലെ സ്വർണക്കിരീടം കാണാനില്ല

പഴയന്നൂർ ക്ഷേത്രത്തിലെ സ്വർണക്കിരീടം കാണാനില്ല ചേലക്കര: പഴയന്നൂർ ഭഗവതി ക്ഷേത്രത്തിലെ സ്വർണക്കിരീടം കാണാനില്ല. ക്ഷേത്രത്തിൽ...

ഐ.എസ്.എൽ ആവേശം ഇനി ഇല്ല!

ഐ.എസ്.എൽ ആവേശം ഇനി ഇല്ല! കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഭാവി അനിശ്ചിതത്വത്തിലോ? ഇന്ത്യയിലെ...

ധൈര്യമായി യുപിഎസ് തെരഞ്ഞെടുക്കാം

ധൈര്യമായി യുപിഎസ് തെരഞ്ഞെടുക്കാം ന്യൂഡൽഹി: ഏകീകൃത പെൻഷൻപദ്ധതി (യുപിഎസ്) തിരഞ്ഞെടുത്ത കേന്ദ്രജീവനക്കാർക്ക് ഇനി...

പമ്പിലെ ശുചിമുറികൾ പൊതു ജനങ്ങൾക്കല്ല

പമ്പിലെ ശുചിമുറികൾ പൊതു ജനങ്ങൾക്കല്ല കൊച്ചി: സ്വകാര്യ പെട്രോൾ പമ്പിലെ ശുചിമുറികൾ പൊതു...

Other news

ഒമ്പത് മാസത്തിനിടെ 319 പരാതികൾ

ഒമ്പത് മാസത്തിനിടെ 319 പരാതികൾ തിരുവനന്തപുരം: വന്ദേ ഭാരത് ട്രെയിനിലെ ഭക്ഷണത്തെ കുറിച്ചു...

KSRTCയിൽ ഇനി വിളിക്കാൻ പുതിയ നമ്പർ

KSRTCയിൽ ഇനി വിളിക്കാൻ പുതിയ നമ്പർ KSRTCയിൽ ഇനി വിളിക്കാൻ പുതിയ നമ്പർ....

വാളയാർ അമ്മയുടെ ആവശ്യം കോടതി തള്ളി

വാളയാർ അമ്മയുടെ ആവശ്യം കോടതി തള്ളി കൊച്ചി: വാളയാർ കേസിൽ അമ്മയുടെയും പ്രതികളുടെയും...

സൗബിന്‍ ഷാഹിറിനെ ഇന്ന് ചോദ്യം ചെയ്യും

സൗബിന്‍ ഷാഹിറിനെ ഇന്ന് ചോദ്യം ചെയ്യും കൊച്ചി: മഞ്ഞുമ്മല്‍ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ്...

സ്‌പേസ്എക്‌സിന്റെ സ്റ്റാര്‍ഷിപ്പ് റോക്കറ്റ് പൊട്ടിത്തെറിച്ചു

സ്‌പേസ് എക്‌സിന്റെ സ്റ്റാര്‍ഷിപ്പ് റോക്കറ്റ് പൊട്ടിത്തെറിച്ചു പത്താം പരീക്ഷണ വിക്ഷേപണത്തിന് തയ്യാറെടുക്കവെ...

കാനഡയിൽ ഇന്ത്യൻ വിദ്യാർഥിനി മരിച്ച നിലയിൽ

കാനഡയിൽ ഇന്ത്യൻ വിദ്യാർഥിനി മരിച്ച നിലയിൽ ഒട്ടാവ: കാനഡയിലെ യൂണിവേഴ്സിറ്റി ഓഫ് കാൽഗറിയിലെ...

Related Articles

Popular Categories

spot_imgspot_img