കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് സംഭവം. നഴ്‌സുമാർ വസ്ത്രം മാറുന്ന മുറിയിൽ ഒളിക്യാമറ വെച്ചതിന് പിടിയിലായതാകട്ടെ നഴ്സിങ് ട്രെയിനിയായ യുവവവും. കോട്ടയം മാഞ്ഞൂർ സ്വദേശി ആൻസൺ ജോസഫിനെയാണ് ഗാന്ധിനഗർ പൊലീസ് പിടികൂടിയത്.
ഇയാൾക്ക് ശേഷം വസ്ത്രം മാറാൻ കയറിയ ജീവനക്കാരിയാണ് ക്യാമറ ഓൺ ആക്കിയ നിലയിൽ മൊബൈൽ ഫോൺ കണ്ടെത്തിയത്. ബിഎസ്‌സി നഴ്‌സിങ് പൂർത്തിയാക്കിയ ആൻസൺ ഏകദേശം ഒരു മാസം മുൻപാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയത്.
വീണ്ടും കൗമാര ആത്മഹത്യ! അഞ്ചലിൽ 17കാരി വീടിനുള്ളിൽ മരിച്ച നിലയിൽ
കൊല്ലം: അഞ്ചൽ ഏരൂർ കരിമ്പിൻകോണത്ത് 17കാരി തൂങ്ങിമരിച്ച നിലയിൽ. കരിമ്പിൻകോണം തടത്തിവിള വീട്ടിൽ ആലിയയെയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
സ്‌കൂളിൽ കുട്ടികളുമായി പ്രശ്നങ്ങളുണ്ടായിരുന്നതായും, കാരണം എന്താണെന്ന് വ്യക്തമല്ലെന്നും വീട്ടുകാർ പറഞ്ഞു. കുട്ടി വൈകുന്നേരം ഏറെ നേരം ഫോണിൽ സംസാരിച്ചിരുന്നു. അതിനു ശേഷമാണ് കുട്ടിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയിരിക്കുന്നത്. ഉടൻ തന്നെ പൊലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ ഏരൂർ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.