കോട്ടയം: ട്രക്കിംഗിന് പോയ സഞ്ചാരികൾക്ക് കടന്നൽ കുത്തേറ്റു. കോട്ടയം ഇല്ലിക്കൽ കല്ലിൽ ആണ് സംഭവം. കടന്നലിന്റെ ആക്രമണത്തിൽ നിരവധി പേർക്കാണ് പരിക്കേറ്റത്.
പരിക്കേറ്റവരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ട്രക്കിംഗിനായി പോയ കുറവിലങ്ങാട്, കുറുപ്പന്തറ സ്വദേശികൾക്കാണ് കടന്നലിന്റെ ആക്രമണത്തിൽ പരിക്കേറ്റത്. പൊലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്നാണ് കടന്നലാക്രമണത്തിൽ നിന്ന് സഞ്ചാരികളെ രക്ഷപ്പെടുത്തിയത്.
കിണർ വൃത്തിയാക്കാനിറങ്ങിയപ്പോൾ ദേഹാസ്വാസ്ഥ്യം; ശ്വാസം മുട്ടി മരിച്ചത് രണ്ടു പേർ
കോട്ടയം: കിണർ വൃത്തിയാക്കാനിറങ്ങിയ രണ്ടു പേർ ശ്വാസം മുട്ടി മരിച്ചു. എരുമേലിയിലാണ് സംഭവം. വാഴക്കാല സ്വദേശി ബിജു, മുക്കട സ്വദേശി അനീഷ് എന്നിവരാണ് മരിച്ചത്.
ആദ്യം കിണറ്റിലിറങ്ങിയ ആൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ രണ്ടാമത്തെയാളും കിണറ്റിലിറങ്ങുകയായിരുന്നു. മൃതദേഹങ്ങൾ എരുമേലി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.