ഐസ് കാൻഡി വാങ്ങി കൊതിയോടെ നുണഞ്ഞു, വായിൽ തടഞ്ഞത് ഒന്നാന്തരം വിഷപ്പാമ്പ്…!

ഐസ് കാൻഡിയിൽ കണ്ടെത്തിയത് ചത്ത വിഷ പാമ്പിനെ. തായ്‌ലന്‍റിലെ പോക് തോയിലാണ് സംഭവം. റെയ്ബാന്‍ നക്ലെങ്ബൂണ്‍ എന്ന യുവാവ് ആണ് അനുഭവം പങ്കുവച്ചിരിക്കുന്നത്.

ഐസ് കാന്‍ഡി വാങ്ങി കൊതിയോടെ നുണയാന്‍ തുടങ്ങുമ്പോഴാണ് എന്തോ ഒരു അസ്വഭാവികത യുവാവിന് തോന്നിയത്.ആദ്യം കരുതിയത് പ്രത്യേക ഡിസൈനോ, ഡെക്കറേഷനോ മറ്റോ ആണെന്നാണ്.

എന്നാൽ വിശദമായി പരിശോധിച്ചപ്പോഴാണ് യുവാവ് ഞെട്ടിയത്. ഐസ് കാന്‍ഡിക്കുള്ളില്‍ ചത്ത് മരവിച്ച നിലയിൽ വിഷപ്പാമ്പിനെ കണ്ടെത്തുകയായിരുന്നു. കറുപ്പും മഞ്ഞയും നിറം ഇടകലര്‍ന്ന് വരുന്ന പാമ്പിനെയാണ് കണ്ടെത്തിയത്. ഗോള്‍ഡന്‍ ട്രീ നേക്ക് ആണ് ഐസ് കാന്‍ഡിയിലുള്ളതെന്ന് പലരും കമന്‍റായി ഇടുന്നുണ്ട്.

പാമ്പിനെ കണ്ടെത്തിയ ഐസ് കാന്‍ഡിയുടെ ചിത്രം യുവാവ് സമൂഹമാധ്യമത്തില്‍ പങ്കുവച്ചിട്ടുണ്ട്. ‘എത്ര വലിയ കണ്ണുകളാണിതിന്. ഇത് ചത്തിട്ടുണ്ടാകുമോ?. തെരുവില്‍ ഐസ് വിറ്റയാളില്‍ നിന്ന് വാങ്ങിയ ബ്ലാക് ബീന്‍ ആണിത്. ഞാന്‍ നേരിട്ട് വാങ്ങിയതാണ്. ഈ ചിത്രം ഒര്‍ജിനലാണ്’ എന്ന കുറിപ്പിനൊപ്പമാണ് യുവാവ് ചിത്രം സമൂഹമാധ്യമത്തില്‍ പങ്കുവച്ചിരിക്കുന്നത്.

തായ്‌ലന്‍റില്‍ ഏറ്റവുമധികം വിറ്റഴിഞ്ഞുപോകുന്ന ഐസ് കാന്‍ഡികളിലൊന്നാണ് ബ്ലാക് ബീന്‍. ബ്ലാക് ബീന്‍ ആരാധകര്‍ ഈ ചിത്രം കണ്ട ഞെട്ടലിലാണ്.

spot_imgspot_img
spot_imgspot_img

Latest news

ഖജനാവ് കാലി, ഈ മാസം വേണം 30000 കോടി; ട്ര​ഷ​റി ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നടപ്പു സാ​മ്പ​ത്തി​ക വ​ർ​ഷത്തി​ന്റെ അവസാനമായ ഈ മാസം വൻ ചിലവുകളാണ്...

പതറിയെങ്കിലും ചിതറിയില്ല; ചാമ്പ്യൻസ് ട്രോഫിയിൽ വീണ്ടും മുത്തമിട്ട് ഇന്ത്യ

ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ വിശ്വകിരീടങ്ങളുടെ പട്ടികയിലേക്ക് നാലാമനായി ദുബൈയിൽ നിന്നൊരു ചാമ്പ്യൻസ്...

കാസര്‍കോട് നിന്നും കാണാതായ പെൺകുട്ടിയും യുവാവും തൂങ്ങിമരിച്ച നിലയിൽ

മൂന്നാഴ്ച മുൻപ് കാസര്‍കോട് പൈവളിഗയിൽ നിന്ന് കാണാതായ പെണ്‍കുട്ടിയെയും അയൽവാസിയായ യുവാവിനെയും...

ലഹരിവ്യാപാരവും കടത്തും നടക്കുന്ന 1,377 ബ്ലാക്ക്സ്പോട്ടുകൾ; നിരീക്ഷിക്കാൻ ഡ്രോണുകൾ; മയക്കുമരുന്ന് മാഫിയകളെ പൂട്ടാനുറച്ച് കേരള പോലീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിവ്യാപാരവും കടത്തും നടക്കുന്ന 1,377 ബ്ലാക്ക്സ്പോട്ടുകൾ കണ്ടെത്തി പൊലീസ്....

ഫർസാനയോട് പ്രണയമല്ല, കടുത്ത പക; ഉമ്മയ്ക്ക് സുഖമില്ലെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചു വരുത്തി; കാരണം വെളിപ്പെടുത്തലുമായി അഫാൻ

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിൽ പുതിയ വെളിപ്പെടുത്തലുമായി പ്രതി അഫാൻ. പെൺസുഹൃത്തായ ഫർസാനയോട്...

Other news

ഈ രണ്ടു ജില്ലകളിൽ കള്ളക്കടൽ സാധ്യത; ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യതയെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ...

ആഡംബര ജീവിതം നയിക്കാൻ മുത്തശ്ശിയുടെ മാലയും ലോക്കറ്റും; കൊച്ചുമകൻ പിടിയിൽ

ആലപ്പുഴ: വയോധികയുടെ മാല മോഷ്‌ടിച്ച് കടന്നുകളഞ്ഞ കേസിൽ കൊച്ചുമകൻ പിടിയിൽ. താമരക്കുളം...

ഏകദിനത്തിൽ നിന്നു വിരമിക്കുമോ? മറുപടിയുമായി രോഹിത് ശർമ

ദുബായ്: ചാംപ്യൻസ് ട്രോഫി കിരീടം നേടിയ കിനു പിന്നാലെ പതിവ് ചോദ്യം...

ഗർഭിണിയായ യുവതിയെ മകന്‍റെ മുന്നില്‍വച്ച് പീഡിപ്പിച്ച് പൊലീസുകാരന്‍

മൊഴിയെടുക്കാനായി വിളിച്ചു വരുത്തിയ ശേഷം ഗര്‍ഭിണിയായ യുവതിയെ പ്രായപൂര്‍ത്തിയാകാത്ത മകന്‍റെ കണ്‍മുന്നില്‍...

ഒരു പ്രകോപനവും ഇല്ല; റോഡിൽ നിന്നിരുന്ന യുവാവിനെ കിണറ്റിൽ തള്ളിയിട്ടു

കോട്ടയം: ലഹരി തലക്കുപിടിച്ച യുവാവ് മറ്റൊരു യുവാവിനെ കിണറ്റിൽ തള്ളിയിട്ടു. പ്രതി...

സ്ത്രീകളുടെ വാർഡിലെ മേൽക്കൂരയിൽ നിന്ന് കോൺക്രീറ്റ് അടർന്നുവീണു

കൊച്ചി: സർക്കാർ ആശുപത്രിയിൽ സ്ത്രീകളുടെ വാർഡിലെ മേൽക്കൂരയിൽ നിന്ന് കോൺക്രീറ്റ് അടർന്നുവീണു.എറണാകുളം...

Related Articles

Popular Categories

spot_imgspot_img