web analytics

താനൂരിൽ നിന്ന് കാണാതായ വിദ്യാർത്ഥിനികൾ നാട്ടിൽ തിരിച്ചെത്തി; കൗൺസിലിംഗിന് ശേഷം വീട്ടുകാർക്കൊപ്പം അയക്കും

മലപ്പുറം: താനൂരിൽ നിന്നും നാടുവിട്ട് പോയ വിദ്യാർത്ഥിനികൾ പൊലീസ് സംഘത്തോടൊപ്പം നാട്ടിൽ തിരിച്ചെത്തി. ഗരിബ് എക്‌സ്പ്രസിൽ 12 മണിയോടെയാണ് തിരൂർ റെയിൽവേ സ്റ്റേഷനിലെത്തിയത്. കുട്ടികളെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി രഹസ്യ മൊഴി രേഖപ്പെടുത്തും. സിഡബ്ല്യുസിക്ക് മുമ്പാകെയും കുട്ടികളെ ഹാജരാക്കേണ്ടതുണ്ട്. ഇരുവരെയും കൗൺസിലിംഗിന് വിധേയരാക്കിയ ശേഷം മാത്രമേ വീട്ടുകാർക്ക് വിട്ടു നൽകു.

അതേസമയം കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നാടുവിടാൻ സഹായിച്ച റഹിം അസ്ലമിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തിയേക്കും. നിലവിൽ റഹീം പൊലീസ് കസ്റ്റഡിയിലാണുള്ളത്. മുംബൈയിൽ നിന്ന് മടങ്ങിയ റഹിം അസ്ലത്തെ തിരൂരിൽ നിന്നാണ് താനൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്.

ബുധനാഴ്ചത്തെ പരീക്ഷ എഴുതാനായി സ്കൂളിലേക്കെന്ന് പറഞ്ഞാണ് ഇരുവരും വീട്ടിൽ നിന്നും പുറപ്പെട്ടത്. എന്നാൽ കുട്ടികൾ പരീക്ഷയ്ക്ക് എത്തിയിരുന്നില്ല. തുടർന്ന് താനൂർ ദേവധാർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധികൃതർ വീട്ടുകാരെ വിളിച്ചപ്പോഴാണ് ഇരുവരും വീട്ടിൽ നിന്നും പുറപ്പെട്ടിരുന്നു എന്ന കാര്യം അറിയുന്നത്. പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കായുള്ള പ്രത്യേക പരീക്ഷ സ്കൂളിൽ നടക്കുന്നുണ്ടായിരുന്നു. ഈ പേരും പറഞ്ഞാണ് ഇരുവരും വീട്ടിൽ നിന്നുമിറങ്ങിയത്.

ഇതിനിടെ പെൺകുട്ടികൾ മുംബൈയിലെ സലൂണിൽ എത്തി മുടിവെട്ടിയതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഹെയർ ട്രീറ്റ്‌മെന്റിനായി പതിനായിരം രൂപയാണ് പെൺകുട്ടികൾ സലൂണിൽ ചെലവഴിച്ചത്.

spot_imgspot_img
spot_imgspot_img

Latest news

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

Other news

മന്തിയും ചിക്കൻ വിഭവങ്ങളും കഴിച്ചവർക്ക്‌ ഭക്ഷ്യവിഷബാധ

മന്തിയും ചിക്കൻ വിഭവങ്ങളും കഴിച്ചവർക്ക്‌ ഭക്ഷ്യവിഷബാധ തൃശ്ശൂർ: തൃശൂർ വടക്കഞ്ചേരിയിൽ അൽഫാം മന്തിയും...

ഒടുവിൽ മോദി മണിപ്പൂരിൽ; കലാപ ബാധിതരെ കണ്ടു

ഒടുവിൽ മോദി മണിപ്പൂരിൽ; കലാപ ബാധിതരെ കണ്ടു ഇംഫാൽ: കനത്ത സുരക്ഷാ സംവിധാനത്തിനിടയിൽ...

ഒരു കോടിയിട്ടാൽ രണ്ടുകോടി; സൈനുൽ ആബിദിന് സ്വന്തമായി മൊബൈൽ നമ്പരില്ല

ഒരു കോടിയിട്ടാൽ രണ്ടുകോടി; സൈനുൽ ആബിദിന് സ്വന്തമായി മൊബൈൽ നമ്പരില്ല കണ്ണൂർ∙ ഓൺലൈൻ...

പട്ടിക്ക് പേരിട്ടത് ‘ശർമാജി’ എന്ന്…യുവാവ് അറസ്റ്റിൽ

പട്ടിക്ക് പേരിട്ടത് ‘ശർമാജി’ എന്ന്…യുവാവ് അറസ്റ്റിൽ ഭോപ്പാൽ: വളർത്തുനായക്ക് അയൽക്കാരന്റെ പേര് നൽകിയ...

സംസ്ഥാനത്തെ രണ്ടു പ്രധാന ക്ഷേത്രങ്ങൾക്ക് ബോംബ് ഭീഷണി; അന്വേഷണം

സംസ്ഥാനത്തെ രണ്ടു പ്രധാന ക്ഷേത്രങ്ങൾക്ക് ബോംബ് ഭീഷണി; അന്വേഷണം തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ടു...

Related Articles

Popular Categories

spot_imgspot_img