കുമളിയിൽ യുവതിയെ ലോഡ്ജ് മുറിയിലെത്തിച്ച് ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തി പീഡനത്തിനിരയാക്കിയ സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വണ്ടിപ്പെരിയാർ അരണക്കൽ സ്വദേശി പ്രജിത്ത് ആണ് അറസ്റ്റിലായത്.
കഴിഞ്ഞ 11 – ന് ഇയാൾ കുമളിയിലെ ലോഡ്ജ് മുറിയിൽ യുവതിയെ എത്തിച്ച് പീഡനത്തിന് ഇരയാക്കുകയായിരുന്നു. യുവതിയുടെ അമ്മയ്ക്ക് സുഖമില്ലെന്ന് പറഞ്ഞാണ് വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്നും യുവാവ് കൂട്ടിക്കൊണ്ടു പോയത്. പിന്നീട് വീട്ടിലെത്തിക്കുന്നതിന് പകരം റോസാപ്പൂക്കണ്ടത്തെ ലോഡ്ജിൽ എത്തിച്ചു.
അരണക്കൽ സ്വദേശിയായ കാർത്തിക്കും പ്രജിത്തിന് ഒപ്പം ഉണ്ടായിരുന്നു. രണ്ടുപേരും യുവതിയെ പീഡനത്തിന് ഇരയാക്കുകയും വീഡിയോ പകർത്തുകയും ചെയ്തു. സംഭവം ആരോടെങ്കിലും പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.