web analytics

താൽക്കാലിക അധ്യാപികക്ക് സ്ഥിര ജോലി വാഗ്ദാനം നൽകി പീഡനം; സംഭവം നടന്നത് സ്കൂളിൽ വെച്ച്; കോൺഗ്രസ് നേതാവിനെതിരെ കേസ്

മലപ്പുറം: കോൺഗ്രസ് നേതാവായ അധ്യാപകനെതിരെ പീഡനപരാതിയുമായി അധ്യാപിക രംഗത്ത്. മലപ്പുറം വള്ളിക്കുന്ന് മൂന്നിയൂർ സ്വദേശി എ വി അക്ബർ അലിക്കെതിരെയാണ് യുവതി പൊലീസിൽ പരാതി നൽകിയത്.

യൂത്ത് കോൺഗ്രസ് നേതാവും കെപിഎസ്ടിഎ ഭാരവാഹിയുമായ അക്ബർ അലി ഇയാളുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള സ്കൂളിൽവെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് ഇതേ സ്കൂളിലെ അധ്യാപികയായിരുന്ന യുവതിയുടെ പരാതി. അക്ബർ അലിയും ഇതേ സ്കൂളിൽ തന്നെയാണ് ജോലി ചെയ്യുന്നത്.

2022 ലായിരുന്നു പീഡനശ്രമം നടന്നത്. സ്കൂളിലെ താൽക്കാലിക അധ്യാപികയായിരുന്നു പരാതിക്കാരിയായ യുവതി. ജോലി സ്ഥിരപ്പെടുത്തി നല്കാമെന്ന് വാ​ഗ്ദാനം ചെയ്തായിരുന്നു പീഡനശ്രമം നടന്നത്. പണം നൽകാമെന്നും വാഗ്ദാനം ചെയ്തും അക്ബർ അലി ഉപദ്രവിക്കാൻ ശ്രമിച്ചെന്ന് അധ്യാപിക നൽകിയ പരാതിയിൽ പറയുന്നു. വഴങ്ങാതെ വന്നതോടെ ഭീഷണിപെടുത്താൻ തുടങ്ങിയെന്നും ഇതോടെ താൽക്കാലിക ജോലി ഉപേക്ഷിക്കേണ്ടിവന്നെന്നും പരാതിക്കാരിയായ അധ്യാപിക പറഞ്ഞു.

അധ്യാപികയുടെ പരാതിയിൽ തിരൂരങ്ങാടി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. അക്ബറലിയെ യൂത്ത് കോൺഗ്രസ് വള്ളിക്കുന്ന് നിയോജക മണ്ഡലം പ്രസിഡണ്ട് സ്ഥാനത്തുനിന്നും നീക്കിയിട്ടുണ്ടെന്ന യൂത്ത് കോൺഗ്രസ് ജില്ലാ നേതൃത്വം അറിയിച്ചു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

ഇണയെ വിഴുങ്ങുന്ന പെൺ അനാക്കോണ്ടകൾ! വന്യജീവി ലോകത്തെ ചോരയിറങ്ങുന്ന പ്രണയത്തിന്റെ കൂടുതൽ കൗതുകകരമായ ശാസ്ത്ര വിവരങ്ങൾ

ഇണയെ വിഴുങ്ങുന്ന പെൺ അനാക്കോണ്ടകൾ! വന്യജീവി ലോകത്തെ ചോരയിറങ്ങുന്ന പ്രണയത്തിന്റെ കൂടുതൽ...

പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; തെക്കൻ ഇറാനിൽ ശക്തമായ സ്ഫോടനങ്ങൾ! ഹോർമുസ് കടലിടുക്കിന് സമീപം അതീവ ജാഗ്രത

പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; തെക്കൻ ഇറാനിൽ ശക്തമായ സ്ഫോടനങ്ങൾ! ഹോർമുസ് കടലിടുക്കിന്...

കാത്തിരിപ്പിന് വിരാമം; പ്ലസ് ടു, വി.എച്ച്.എസ്.ഇ ഫലം ഇന്ന് വൈകിട്ട് 3-ന്! ഫലം വേഗത്തിൽ അറിയാനുള്ള വഴികൾ ഇതാ

കാത്തിരിപ്പിന് വിരാമം; പ്ലസ് ടു, വി.എച്ച്.എസ്.ഇ ഫലം ഇന്ന് വൈകിട്ട് 3-ന്!...

17-കാരനെ സ്കൂട്ടറിൽ തട്ടിക്കൊണ്ടുപോയി ക്രൂര പീഡനം; കഞ്ചാവ് മാഫിയാ സംഘത്തിലെ രണ്ടുപേർ പിടിയിൽ

17-കാരനെ സ്കൂട്ടറിൽ തട്ടിക്കൊണ്ടുപോയി ക്രൂര പീഡനം; കഞ്ചാവ് മാഫിയാ സംഘത്തിലെ രണ്ടുപേർ...

Related Articles

Popular Categories

spot_imgspot_img