web analytics

ഫൺ മൂഡിൽ ‘ആപ്പ് കൈസേ ഹോ’? -മൂവീ റിവ്യൂ

ധ്യാൻ ശ്രീനിവാസൻറെ തിരക്കഥയിൽ വിനയ് ജോസ് സംവിധാനം ചെയ്തിരിക്കുന്ന ഒരു ഫൺ മൂഡ് ചിത്രമാണ് ആപ്പ് കൈസേ ഹോ. ഡി ഗ്രൂപ്പിന്റെ ബാനറിൽ മാനുവൽ ക്രൂസ് ഡാർവിനും അംജതും ചേർന്നാണ് ചിത്രത്തിൻറെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത്. ധ്യാൻ ശ്രീനിവാസൻ തന്നെയാണ് ചിത്രത്തിലെ നായക വേഷത്തിൽ എത്തുന്നതെന്ന് പ്രത്യേകത കൂടി ഇതിനുണ്ട്.

വിവാഹിതനാകാൻ പോകുന്ന ക്രിസ്റ്റി ബാച്ചിലർ പാർട്ടി നടത്താൻ ഒരുങ്ങുകയാണ്. അതുവഴി വളരെക്കാലമായി പിണങ്ങി നിൽക്കുന്ന സുഹൃത്തുക്കളെ അവൻ ഒന്നിപ്പിക്കുന്നു. എന്നാൽ ഇവർ അന്ന് രാത്രി രണ്ട് പെൺകുട്ടികളെ വീട്ടിൽ വിളിച്ചുവരുത്തുന്നു. പിന്നീടങ്ങോട്ട് കാര്യങ്ങളുടെ ഗതി മാറി മറിയുകയാണ്.

ചുരുക്കത്തിൽ പറഞ്ഞാൽ രസകരമായ കഥയാണ് ചിത്രം പറഞ്ഞുവെക്കുന്നത്. എന്നാൽ ചിത്രത്തിന്റെ അവസാന ഭാഗം എത്തുമ്പോൾ ഗൗരവമായ ഒരു സന്ദേശവും ചിത്രം നൽകുന്നുണ്ട്. ജീവ ജോസഫ്, ദിവ്യ ദർശൻ എന്നിവരുടെ രസകരമായ രംഗങ്ങളോടെയാണ് ചിത്രം ആരംഭിക്കുന്നത്. പക്ഷെ ഫൺ മൂഡിൽ തന്നെയാണ് ചിത്രം മുന്നോട്ട് പോകുക എന്ന തോന്നൽ പ്രേക്ഷകരിൽ ഉളവാക്കുമെങ്കിലും രണ്ടാം പകുതി ഫണ്ണും ഒപ്പം അൽപ്പം ത്രില്ലിംഗും ആയി ചിത്രം മുന്നോട്ട് പോകുന്നു.

അജു വർഗീസ്, രമേശ് പിഷാരടി എന്നിവർ അഭിനയിച്ച അൽപ്പം വില്ലൻ ഷെയ്ഡുള്ള പൊലീസുകാരുടെ ഭാഗങ്ങൾ വളരെ രസകരമാണ്. തന്നെ ഒരു ക്യാമിയോ റോളിൽ ആണെങ്കിലും നടൻ ശ്രീനിവാസൻ കുറച്ച് നാളിന് ശേഷം വീണ്ടും സ്ക്രീനിൽ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. നടൻ സൈജു കുറുപ്പും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

ജൂഡ് ആന്റണി ജോസഫ്, നവാസ് വള്ളിക്കുന്ന്, ഇടവേള ബാബു, അബിൻ ബിനോ, സുരഭി സന്തോഷ്, തൻവി റാം, വീണ, വിജിത തുടങ്ങിയ നീണ്ട താരനിരയും ചിത്രത്തിലുണ്ട്. ഡോൺ വിൻസെന്റും വർക്കിയും ചേർന്നാണ് ഈ ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് ആനന്ദ് മധുസൂദനനാണ്. ഛായാഗ്രഹണം അഖിൽ ജോർജ്, എഡിറ്റിംഗ് വിനയൻ എം ജെ, കലാസംവിധാനം അസീസ് കരുവാരക്കുണ്ട് എന്നിവരാണ് മറ്റ് പ്രധാന സാങ്കേതിക പ്രവർത്തകർ.

spot_imgspot_img
spot_imgspot_img

Latest news

കേരളത്തിന്റെ വികസനത്തിന് വേഗം പകർന്ന് പ്രധാനമന്ത്രി! വമ്പന്‍ വികസന പദ്ധതികള്‍ക്കും തുടക്കം

കേരളത്തിന്റെ വികസനത്തിന് വേഗം പകർന്ന് പ്രധാനമന്ത്രി! വമ്പന്‍ വികസന പദ്ധതികള്‍ക്കും തുടക്കം കൊച്ചി:...

പാചകവാതക വിതരണത്തിൽ നിയന്ത്രണം; ഹോട്ടൽ മേഖലയ്ക്ക് കടുത്ത പ്രതിസന്ധി

പാചകവാതക വിതരണത്തിൽ നിയന്ത്രണം; ഹോട്ടൽ മേഖലയ്ക്ക് കടുത്ത പ്രതിസന്ധി ന്യൂഡൽഹി: പ്രകൃതിവാതക വിതരണത്തിന്...

ഭാര്യയോട് മാപ്പുപറഞ്ഞ് മന്ത്രി കെ.ബി. ഗണേഷ് കുമാർ; പരാതി നൽകില്ലെന്ന് ബിന്ദു മേനോൻ

ഭാര്യയോട് മാപ്പുപറഞ്ഞ് മന്ത്രി കെ.ബി. ഗണേഷ് കുമാർ; പരാതി നൽകില്ലെന്ന് ബിന്ദു...

Other news

ഹെല്‍മറ്റിനുള്ളില്‍ബ്ലൂടൂത്ത് ഹെഡ്‌സെറ്റുകള്‍… ഫോണ്‍ സംഭാഷണം… യുവതിയുടെ ചിത്രം പങ്കുവെച്ച് എംവിഡിയുടെ കർശന മുന്നറിയിപ്പ്

ഹെല്‍മറ്റിനുള്ളില്‍ബ്ലൂടൂത്ത് ഹെഡ്‌സെറ്റുകള്‍… ഫോണ്‍ സംഭാഷണം… യുവതിയുടെ ചിത്രം പങ്കുവെച്ച് എംവിഡിയുടെ കർശന...

പ്രവാസികളുടെ പരാതികൾക്ക് പരിഹാരം; എൻ.ആർ.ഐ പൊലീസ് സ്റ്റേഷൻ വരുന്നു

പ്രവാസികളുടെ പരാതികൾക്ക് പരിഹാരം; എൻ.ആർ.ഐ പൊലീസ് സ്റ്റേഷൻ വരുന്നു വിദേശത്ത് ജോലി ചെയ്യുന്ന...

ആംബുലന്‍സ് റോഡിലെ ഗട്ടറില്‍ ചാടി, മസ്തിഷ്‌ക മരണം സംഭവിച്ച വീട്ടമ്മ കണ്ണു തുറന്നു, പുതുജീവന്‍

ആംബുലന്‍സ് റോഡിലെ ഗട്ടറില്‍ ചാടി, മസ്തിഷ്‌ക മരണം സംഭവിച്ച വീട്ടമ്മ കണ്ണു...

‘മരുമകനെയും വിളിക്കണോ?’ ദേശീയപാത ഉദ്ഘാടന വിവാദത്തിൽ രാജീവ് ചന്ദ്രശേഖറിന്റെ കടുത്ത പ്രതികരണം

‘മരുമകനെയും വിളിക്കണോ?’ ദേശീയപാത ഉദ്ഘാടന വിവാദത്തിൽ രാജീവ് ചന്ദ്രശേഖറിന്റെ കടുത്ത പ്രതികരണം തിരുവനന്തപുരം:...

രണ്ട് വർഷത്തെ കാത്തിരിപ്പിനൊടുവിൽ ആ തീരാവേദനയുടെ സ്ഥിരീകരണം…ന്യൂസീലൻഡിൽ കടലിൽ കാണാതായ മൂവാറ്റുപുഴ സ്വദേശി ഫെർസിൽ ബാബുവിന്റെ മരണം സ്ഥിരീകരിച്ചു

രണ്ട് വർഷത്തെ കാത്തിരിപ്പിനൊടുവിൽ ആ തീരാവേദനയുടെ സ്ഥിരീകരണം…ന്യൂസീലൻഡിൽ കടലിൽ കാണാതായ മൂവാറ്റുപുഴ...

ഗൾഫിൽ പ്രതിസന്ധി: രാജ്യം വിടുമ്പോൾ വളർത്തുമൃഗങ്ങളെ ഉപേക്ഷിച്ച് പ്രവാസികൾ

ഗൾഫിൽ പ്രതിസന്ധി: രാജ്യം വിടുമ്പോൾ വളർത്തുമൃഗങ്ങളെ ഉപേക്ഷിച്ച് പ്രവാസികൾ പശ്ചിമേഷ്യയിൽ സംഘർഷം ശക്തമാകുന്നതിനിടെ...

Related Articles

Popular Categories

spot_imgspot_img