കാസർഗോഡ്: വാട്സാപ്പ് വഴി 21 വയസുകാരിയെ മുത്തലാഖ് ചൊല്ലി പ്രവാസി ഭർത്താവ്. കല്ലൂരാവി സ്വദേശിയായ യുവതിയെ നെല്ലിക്കട്ട സ്വദേശി അബ്ദുൽ റസാഖാണ് വാട്സ്ആപ്പ് വഴി മുത്തലാഖ് ചൊല്ലിയത്. ഗൾഫിൽ ജോലി ചെയ്യുന്ന ഇയാൾ ഭാര്യയുടെ പിതാവിനാണ് മുത്തലാഖ് സന്ദേശം അയച്ചത്.
സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവിൻറെ ബന്ധുക്കൾ നിരന്തരം ഉപദ്രവിച്ചിരുന്നതായും, 12 ലക്ഷം രൂപ അബ്ദുൽ റസാഖ് തട്ടിയെടുത്തെന്നും പെൺകുട്ടിയുടെ പിതാവ് ആരോപിച്ചു. സംഭവത്തിൽ കുടുംബം ഹൊസ്ദുർഗ് പൊലീസിൽ പരാതി നൽകി.
ഈ മാസം 21 നായിരുന്നു പ്രവാസിയായ നെല്ലിക്കട്ട സ്വദേശിയായ അബ്ദുൽ റസാഖ് യുഎഇയിൽ നിന്ന് വാട്സ്ആപ്പ് വഴി മുത്തലാഖ് സന്ദേശം അയച്ചത്. ഭാര്യയുടെ പിതാവിൻറെ വാട്സ്ആപ്പിലാണ് മുത്തലാഖ് ചൊല്ലുന്ന ശബ്ദ സന്ദേശം ലഭിച്ചത്.