കോഴിക്കോട്: പ്രമുഖ റിട്ടയേർഡ് കായിക അദ്ധ്യാപകൻ ടോമി ചെറിയാൻ പൊലീസ് കസ്റ്റഡിയിൽ. കായിക താരത്തെയും, അമ്മയെയും ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. കായിക താരത്തിന്റെ നഗ്ന ചിത്രം കയ്യിലുണ്ടെന്നും ഇത് പ്രചരിപ്പിക്കുമെന്നും പറഞ്ഞായിരുന്നു കായിക അധ്യാപകന്റെ ഭീഷണി.
ഇതിന് പിന്നാലെ കുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയിലാണ് ടോമി ചെറിയാനെ കസ്റ്റഡിയിലെടുത്തത്. ഐ ടി ആക്റ്റ് പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ തിരുവമ്പാടി പൊലീസാണ് ടോമി ചെറിയാനെ കസ്റ്റഡിയിൽ എടുത്തത്.









