web analytics

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്; അഫാന്റെ പിതാവ് ഇന്ന് നാട്ടിലെത്തും

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാന്റെ പിതാവ് ഇന്ന് നാട്ടിലെത്തും. സാമൂഹിക പ്രവർത്തകരുടെ ഇടപെടലിനെ തുടർന്നാണ് പെരുമല സൽമാസ് ഹൗസിൽ അബ്ദുൾ റഹിം നാട്ടിലേക്ക് തിരച്ചത്.

ഇന്നലെ രാത്രി 12.15 ന് തിരുവനന്തപുരത്തേക്കുള്ള എയർഇന്ത്യ വിമാനത്തിലാണ് റഹീം നാട്ടിലേക്ക് തിരിച്ചത്. ഇന്നു രാവിലെ 7.30 ന് തിരുവനന്തപുരത്തെത്തും.

ഇളയ മകൻ ഉൾപ്പെടെ നാലുപേരെയാണ് അഫാന്റെ ആക്രമണത്തിൽ റഹീമിന് നഷ്ടമായത്. ഭാര്യ ​ഗുരുതരാവസ്ഥയിൽ ചികിത്സയിലുമാണ്.

റിയാദിൽ ഒരു കട നടത്തുകയായിരുന്നു റഹീമിന് പലതരം പ്രശ്‌നങ്ങൾ ഒന്നിച്ചെത്തിയപ്പോൾ എല്ലാം നഷ്ടമായി. വലിയ കടക്കാരനുമായി. കടക്കാരിൽ നിന്ന് തൽക്കാലത്തേക്ക് മാറി നിൽക്കാനാണ് റഹീം ദമ്മാമിലേക്ക് വിമനം കയറിയത്.

അൽ മുന സ്‌കുളിന് സമീപത്തുള്ള ഒരു പെട്രോൾ പമ്പിനോട് ചേർന്നുള്ള വാഹനങ്ങളുടെ ആക്‌സസറീസ് വിൽക്കുന്ന ചെറിയ കടയിൽ ജോലിചെയ്ത് ജീവിതം മുന്നോട്ട് നീക്കുകയായിരുന്നു ഇദ്ദേഹം. ഇതിനിടെയാണ് ദാരുണമായ സംഭവമുണ്ടായത്.

വീടു വിൽക്കണം, കടങ്ങൾ തീർക്കണം സമാധാനമുള്ള ഒരു ജീവിതം വേണം ഇതായിരുന്നു ആഗ്രഹമെന്ന് റഹീം പറഞ്ഞു. നാട്ടിലെത്തുന്ന റഹീമിനെ ബന്ധുക്കൾ സ്വീകരിക്കും. നാട്ടിലെത്തിയതിന് ശേഷം ബാക്കി കാര്യങ്ങൾ തീരുമാനിക്കുമെന്നും ഇത്ര വേഗത്തിൽ നാട്ടിലെത്താമെന്ന പ്രതീക്ഷയൊന്നുമുണ്ടായിരുന്നില്ലെന്ന് റഹീം പറയുന്നു.

അഫാൻ ആദ്യ കുട്ടിയായത് കൊണ്ട് കൂടുതൽ വാത്സല്ല്യം നൽകി. അവനെ ഉൾപ്പെടെയാണ് സന്ദർശക വിസയിൽ സൗദിയിൽ കൊണ്ടു വന്നത്. പത്ത് മാസത്തോളം റിയാദിൽ ഒപ്പമുണ്ടായിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

വീട്ടുകാരെ പൂട്ടിയിട്ട് നൈറ്റ് ഡ്രൈവ്; 14-കാരൻ ഓടിച്ച കാർ കുഴിയിലേക്ക് മറിഞ്ഞു, സംഭവം കരമനയിൽ

വീട്ടുകാരെ പൂട്ടിയിട്ട് നൈറ്റ് ഡ്രൈവ്; 14-കാരൻ ഓടിച്ച കാർ കുഴിയിലേക്ക് മറിഞ്ഞു,...

തിങ്കളാഴ്ച വരെ മഴ തുടരാൻ സാധ്യത; നാളെ അഞ്ച് ജില്ലകളിൽ യെല്ലോ

തിങ്കളാഴ്ച വരെ മഴ തുടരാൻ സാധ്യത; നാളെ അഞ്ച് ജില്ലകളിൽ യെല്ലോ സംസ്ഥാനത്ത്...

ശബരിമല സ്വർണക്കൊള്ള കേസ്: അന്തിമ റിപ്പോർട്ട് മാർച്ച് 31-നകം സമർപ്പിക്കും; സാമ്പിളുകൾ ജംഷഡ്പൂരിൽ പരിശോധനയ്ക്ക്

ശബരിമല സ്വർണക്കൊള്ള കേസ്: അന്തിമ റിപ്പോർട്ട് മാർച്ച് 31-നകം സമർപ്പിക്കും; സാമ്പിളുകൾ...

ജവാന് പിന്നാലെ കിസാൻ വരുമെന്ന് പ്രതീക്ഷിച്ചിരുന്നവർക്ക് തിരിച്ചടി; പുതിയ മദ്യത്തിന്റെ പേര് പുറത്ത്

ജവാന് പിന്നാലെ കിസാൻ വരുമെന്ന് പ്രതീക്ഷിച്ചിരുന്നവർക്ക് തിരിച്ചടി; പുതിയ മദ്യത്തിന്റെ പേര്...

പിഎഫ്‌ഐ ആയുധ പരിശീലകൻ മൊയ്തീൻകുട്ടി കൊച്ചിയിൽ പിടിയിൽ!

പിഎഫ്‌ഐ ആയുധ പരിശീലകൻ മൊയ്തീൻകുട്ടി കൊച്ചിയിൽ പിടിയിൽ! കൊച്ചി: നിരോധിത സംഘടനയായ പോപ്പുലർ...

Other news

ആഗ്രഹങ്ങൾ സഫലമാകുന്ന ദിവസം; ഇന്നത്തെ നക്ഷത്രഫലം

ആഗ്രഹങ്ങൾ സഫലമാകുന്ന ദിവസം; ഇന്നത്തെ നക്ഷത്രഫലം ഇന്നത്തെ നക്ഷത്രഫലം അനുസരിച്ച് പലർക്കും നേട്ടങ്ങളും...

ആമസോണിൽ ഓർഡർ ചെയ്തത് 56,000 രൂപയുടെ ലാപ്ടോപ്പ്; പാഴ്സൽ തുറന്ന പ്രവാസി ഞെട്ടിപ്പോയി! ഈ ചതി ആർക്കും സംഭവിക്കാം

കോട്ടയം: ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളിൽ നിന്ന് വിലകൂടിയ സാധനങ്ങൾ വാങ്ങുന്നവർ ജാഗ്രതൈ. വമ്പൻ...

ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ നിന്ന് വിദ്യാർത്ഥി പുറത്തേക്ക് തെറിച്ചുവീണു; ഒഴിവായത് വൻ ദുരന്തം

പത്തനംതിട്ട: സംസ്ഥാനത്തെ പൊതുഗതാഗത സംവിധാനമായ കെഎസ്ആർടിസിയുടെ സുരക്ഷാ വീഴ്ചകൾ വീണ്ടും ചർച്ചയാകുന്നു....

ഇടുക്കിയിൽ ജല ബോംബ് പോലൊരു കുടിവെള്ള ടാങ്ക്; ഭീതിയിൽ നാട്ടുകാർ

ഇടുക്കിയിൽ ജല ബോംബ് പോലൊരു കുടിവെള്ള ടാങ്ക്ഇടുക്കി നെടുങ്കണ്ടത്തിന് സമീപം എഴുകുംവയൽ...

ക്ഷേത്രക്കുളത്തിൽ രണ്ടര വയസുകാരൻ മരിച്ച നിലയിൽ

ക്ഷേത്രക്കുളത്തിൽ രണ്ടര വയസുകാരൻ മരിച്ച നിലയിൽ റാണിപ്പെട്ട്: തമിഴ്‌നാട് റാണിപ്പെട്ട് ജില്ലയിലെ ആർക്കോട്ട്...

തിങ്കളാഴ്ച വരെ മഴ തുടരാൻ സാധ്യത; നാളെ അഞ്ച് ജില്ലകളിൽ യെല്ലോ

തിങ്കളാഴ്ച വരെ മഴ തുടരാൻ സാധ്യത; നാളെ അഞ്ച് ജില്ലകളിൽ യെല്ലോ സംസ്ഥാനത്ത്...

Related Articles

Popular Categories

spot_imgspot_img