web analytics

വെഞ്ഞാറമൂട് കൂട്ടക്കൊല; പ്രതി അഫ്‌വാൻ ഉപയോഗിച്ചിരുന്നത് മദ്യം മാത്രം

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി ഉപയോഗിച്ചത് മദ്യം മാത്രം. പ്രതിയുടെ രക്തപരിശോധനയിലാണ് മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്തിയത്. മറ്റ് ലഹരി വസ്തുക്കളുടെയൊന്നും തന്നെ സാന്നിധ്യം കണ്ടെത്താനായില്ല.

കൊലപാതകങ്ങൾ നടത്തിയശേഷം അഫാൻ സ്റ്റേഷനിലെത്തുമ്പോൾ മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു. രണ്ട് കൊലപാതകങ്ങൾ നടത്തിയ ശേഷം അഫാൻ മദ്യം വാങ്ങിയിരുന്നുവെന്നും പൊലീസിന് വിവരം ലഭിച്ചിരുന്നു.

പിതാവിന്റെ മാതാവ് സൽമ്മ ബീവിയെ കൊലപ്പെടുത്തിയ കേസിൽ അഫാന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തി. പാങ്ങോട് പൊലീസ് മെഡിക്കൽ കോളേജിലെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും.

കടം വാങ്ങിയ പണം തിരിച്ചുകൊടുക്കാൻ സാധിക്കാതെ വന്നതോടെ കുടുംബത്തോടെ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചിരുന്നതായി അഫാൻ മൊഴി നൽകിയിരുന്നു. എന്നാൽ ആത്മഹത്യ ചെയ്യുമ്പോൾ എല്ലാവരും മരിച്ചില്ലെങ്കിലോ എന്ന ആശങ്കയാണ് എല്ലാവരേയും കൊല്ലാമെന്ന തീരുമാനത്തിൽ എത്തിച്ചത് .

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img