web analytics

ഇടഞ്ഞോടില്ല, ഏക്കത്തിന് ലക്ഷങ്ങൾ മുടക്കേണ്ടതില്ല… ഈ ആനകൾക്ക് വൻ ഡിമാൻ്റ്

കൊച്ചി: ഇടഞ്ഞോടില്ല, ഏക്കത്തിന് ലക്ഷങ്ങൾ മുടക്കേണ്ടതില്ല… ഉത്സവങ്ങൾ മുതൽ ഉദ്ഘാടനത്തിനുവരെ റോബോട്ട് ആനകൾ റെഡി. സംഭവം ക്ലിക്കായതോടെ ശില്പികൾക്ക് നിന്നുതിരിയാൻ സമയമില്ല.

സംസ്ഥാനത്ത് നിലവിൽ 350ൽ താഴെ നാട്ടാനകളാണുള്ളത്. ആനകളുടെ കുറവും കർശന നിയന്ത്രണങ്ങളും സംഘാടകരെ മാറ്റി ചിന്തിപ്പിക്കുന്നുണ്ട്.

25 വർഷം മുമ്പ് തൃശൂർ കൊടുങ്ങല്ലൂർ താലപ്പൊലി മഹോത്സവത്തിനാണ് സംസ്ഥാനത്ത് ആദ്യമായി യന്ത്രവത്കൃത ആന എഴുന്നള്ളിപ്പിന്ന്എത്തിയത്.

പ്രമുഖ ശില്പിയായ ഡാവിഞ്ചി സുരേഷായിരുന്നു ഇതിനുപിന്നിൽ. തുടർന്ന് കൂടുതൽ ആനകളെ നിർമ്മിച്ച്,​ വാടകയ്ക്ക് നൽകുകയായിരുന്നു.

ഒരുഘട്ടത്തിൽ റോബോട്ട് ആനകളോട് താത്പര്യം കുറഞ്ഞപ്പോൾ നിർമ്മാണം അവസാനിപ്പിച്ചെന്നും ഇപ്പോൾ ആവശ്യക്കാർ കൂടിയതായും ശിൽപി ഡാവിഞ്ചി സുരേഷ് പറയുന്നു.

ഇരുമ്പ് ചട്ടക്കൂടിൽ ആനയുടെ രൂപം തീർത്ത് റബ്ബർചേർത്ത് നിർമ്മിച്ച തുണിയാണ് ത്വക്കായി ഉപയോഗിക്കുന്നത്.

തലയുടെ ഭാഗം വേർപെട്ടുനിൽക്കും വിധം ചേർത്തുവയ്ക്കുകയാണ് ചെയ്യുന്നത്. മോട്ടോറും മറ്റ് ഇലക്ട്രിക്കൽ ഭാഗങ്ങളും ആനയുടെ വയറിനുള്ളിലാണ്. ഉന്തിക്കൊണ്ട് പോകാനാവും എന്നതാണ് പ്രത്യേക ത. മൂന്ന് മുതൽ 4.5ലക്ഷം രൂപ വരെയാണ് നിർമ്മാണച്ചെലവ് വരുന്നത്

spot_imgspot_img
spot_imgspot_img

Latest news

കോഴിക്കോട് എസ്‌ഐ ആക്രമണം: പ്രതി ലക്ഷ്യമിട്ടത് മറ്റ് ഉദ്യോഗസ്ഥരെ? അന്വേഷണം ഊർജിതം

കോഴിക്കോട് എസ്‌ഐ ആക്രമണം: പ്രതി ലക്ഷ്യമിട്ടത് മറ്റ് ഉദ്യോഗസ്ഥരെ? അന്വേഷണം ഊർജിതം കോഴിക്കോട്:...

കുട്ടി ഡ്രൈവർമാരെ ജുവൈനൽ ഹോമിലാക്കും, ഉടമകളെ ജയിലിലും; പ്രായപൂർത്തിയാവാത്തവർക്ക് വാഹനം നൽകുന്നതിന് മുമ്പ് ഇതൊന്ന് വായിക്കു

കുട്ടി ഡ്രൈവർമാരെ ജുവൈനൽ ഹോമിലാക്കും, ഉടമകളെ ജയിലിലും; പ്രായപൂർത്തിയാവാത്തവർക്ക് വാഹനം നൽകുന്നതിന്...

റെയിൽവെ നടപ്പാലത്തിന് കീഴെ ഉപേക്ഷിച്ച നിലയിൽ ബാഗ്; കണ്ടെത്തിയത് 5 ലക്ഷം രൂപയുടെ കഞ്ചാവ്

റെയിൽവെ നടപ്പാലത്തിന് കീഴെ ഉപേക്ഷിച്ച നിലയിൽ ബാഗ്; കണ്ടെത്തിയത് 5 ലക്ഷം...

കോഴിക്കോട് ടൗൺ സ്റ്റേഷനു മുന്നിൽ എസ്ഐക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കോഴിക്കോട് ടൗൺ സ്റ്റേഷനു മുന്നിൽ എസ്ഐക്ക് കുത്തേറ്റു; പ്രതി പിടിയിൽ കോഴിക്കോട്: കോഴിക്കോട്...

Other news

ഇരുമ്പുവാതിലിനിടയിൽ കുടുങ്ങിയ വിദ്യാർത്ഥിനിയുടെ അറ്റുപോയ വിരലുകൾ വേസ്റ്റ് ബാസ്കറ്റിലിട്ട ‘വിദ്യാഭ്യാസ വിചക്ഷണർ’ക്കെതിരെ കേസ്!

ഇരുമ്പുവാതിലിനിടയിൽ കുടുങ്ങിയ വിദ്യാർത്ഥിനിയുടെ അറ്റുപോയ വിരലുകൾ വേസ്റ്റ് ബാസ്കറ്റിലിട്ട 'വിദ്യാഭ്യാസ വിചക്ഷണർ'ക്കെതിരെ...

രണ്ടര വയസുകാരനെ സ്വന്തം പിതാവ് വിറ്റത് ഒരു ലക്ഷം രൂപയ്ക്ക്; ലേലം വിളിക്കുന്ന ദൃശ്യങ്ങൾ പുറത്ത്!

ഭുവനേശ്വർ: മനസാക്ഷിയെ മരവിപ്പിക്കുന്ന വാർത്തയാണ് ഒഡിഷയിലെ ബാലാസോർ ജില്ലയിൽ നിന്നും ഇപ്പോൾ...

ക്യാമ്പിൽ ഡി.ജെ. പാർട്ടി; പാട്ടിനിടയിൽ ആനക്കൊമ്പ് ‘മുക്കി’! കള്ളൻ കപ്പലിൽ തന്നെ!

ക്യാമ്പിൽ ഡി.ജെ. പാർട്ടി; പാട്ടിനിടയിൽ ആനക്കൊമ്പ് 'മുക്കി'! കള്ളൻ കപ്പലിൽ തന്നെ! തിരുവനന്തപുരം:...

കെട്ടുകാഴ്ചപ്പുരകൾ തുറന്നു, കുത്തിയോട്ട പാട്ടായി; ചെട്ടികുളങ്ങരയിൽ ഇനി ഉത്സവക്കാലം!

കെട്ടുകാഴ്ചപ്പുരകൾ തുറന്നു, കുത്തിയോട്ട പാട്ടായി; ചെട്ടികുളങ്ങരയിൽ ഇനി ഉത്സവക്കാലം! ആലപ്പുഴ: ചെട്ടികുളങ്ങര ഭഗവതി...

ലോക്സഭയിൽ അവിശ്വാസ പ്രമേയം: മാർച്ച് 9-ന് വോട്ടെടുപ്പ്, ആകാംക്ഷയിൽ രാജ്യം

ന്യൂഡൽഹി: പാർലമെന്റിൽ വീണ്ടുമൊരു രാഷ്ട്രീയ യുദ്ധത്തിന് കാഹളം മുഴങ്ങുന്നു. ലോക്സഭാ സ്പീക്കർ...

Related Articles

Popular Categories

spot_imgspot_img