web analytics

ഇത്ര ഗതികെട്ടവർ ലോകത്ത് വേറെ ഉണ്ടാകുമോ? പരിശോധനക്കിറങ്ങിയ വാഹനത്തിന് തന്നെ പിഴ ഇടേണ്ടി വന്ന മോട്ടർ വാഹന വകുപ്പ്; എം.വി.ഡിയ്ക്ക് പണി നൽകിയ ഈ യുവാവ് കൊല മാസാണ്

ഓയൂർ (കൊല്ലം) ∙ പുകപരിശോധന സർട്ടിഫിക്കറ്റ് ഇല്ലാതെ നിരത്തിലിറങ്ങിയ മോട്ടർ വാഹന വകുപ്പിന്റെ വാഹനം കയ്യോടെ പൊക്കി യുവാവ്. കൊല്ലം ഓയൂർ ജംക്‌ഷനിൽ കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞാണു സംഭവം.

എം വി ഡി എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ വാഹനത്തിനാണ് പുകപരിശോധനാ സർട്ടിഫിക്കറ്റില്ലാത്തതിനാൽ സ്വയം പിഴയിടേണ്ടി വന്നത്.

എംവിഡിയുടെ വാഹന പരിശോധന നടക്കുന്നതു കണ്ടപ്പോൾ ഒയൂരിലെ വ്യാപാരശാലയിലെ ജീവനക്കാരൻ പരിശോധനാ സംഘത്തിന്റെ വാഹന നമ്പർ എടുത്തു പരിവാഹൻ സൈറ്റിൽ കയറി പൊല്യുഷൻ സർട്ടിഫിക്കറ്റ് ഉണ്ടോയെന്നു പരിശോധിച്ചു.

സൊലൂഷൻസർട്ടിഫിക്കറ്റിന്റെ കാലാവധി ജനുവരി 25ന് തീർന്നിരുന്നു. ഇതോടെ യുവാവ് ഉദ്യോഗസ്ഥരുടെ അടുത്തെത്തി വാഹനത്തിന് പിഴ ഒടുക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. കഴിഞ്ഞ ദിവസം തനിക്കു പിഴയീടാക്കിയതാണെന്നും നിയമലംഘനത്തിനു ശിക്ഷ എല്ലാവർക്കും ഒരുപോലെയാണെന്നും യുവാവ് വാദിച്ചു.

യുവാവിൻ്റെ പ്രതിഷേധത്തിൽ പെട്ടുപോയ ഉദ്യോഗസ്ഥർ സ്വന്തം വാഹനത്തിന് 2000 രൂപ പിഴ അടിച്ചതായി ചലാൻ യുവാവിനെ കാട്ടിയ ശേഷമാണു മടങ്ങിപ്പോയത്.

എന്നാൽ, ഈ ചലാനുമായി ബന്ധപ്പെട്ടുള്ള കുറ്റകൃത്യം പരിശോധനയിൽ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും അതിനാൽ പിഴ ഒടുക്കേണ്ടതില്ലെന്നുമാണു മോട്ടർ വാഹന വകുപ്പിന്റെ ഔദ്യോഗിക സൈറ്റിൽ കാണിക്കുന്നത്.

വാഹനത്തിനു 2026 ഫെബ്രുവരി 20 വരെ പുകപരിശോധനാ സർട്ടിഫിക്കറ്റ് ഇപ്പോഴുണ്ട്. യുവാവിന്റെ മുൻപിൽ പിഴയിട്ടെങ്കിലും പിന്നീട് ഉദ്യോഗസ്ഥർ സർട്ടിഫിക്കറ്റ് സൈറ്റിൽ അപ്‌ലോഡ് ചെയ്തു പിഴ ഒഴിവാക്കുകയായിരുന്നു എന്നാണ് വിവരം.

spot_imgspot_img
spot_imgspot_img

Latest news

രണ്ടല്ല, കൊന്നത് 19 റഷ്യൻ സ്ത്രീകളെ; താൻ ഒരു സീരിയൽ കില്ലറാണെന്ന് അലക്സി ലിയോനോവ് 

രണ്ടല്ല, കൊന്നത് 19 റഷ്യൻ സ്ത്രീകളെ; താൻ ഒരു സീരിയൽ കില്ലറാണെന്ന്...

ശബരിമലയിൽ ആന ഇടഞ്ഞ് തിടമ്പ് താഴെ വീണത് വെറുതെയല്ലാ…2014-ൽ ദേവപ്രശ്നത്തിൽ തെളിഞ്ഞതുപോലെ ജയിലിലായില്ലേ…അയ്യപ്പകോപം തന്നെ

ശബരിമലയിൽ ആന ഇടഞ്ഞ് തിടമ്പ് താഴെ വീണത് വെറുതെയല്ലാ…2014-ൽ ദേവപ്രശ്നത്തിൽ തെളിഞ്ഞതുപോലെ...

ഒറ്റയ്ക്ക് പൊരുതിയ ചെകവൻ  താമരക്കളരിയിൽ; കൂട്ടിയും കിഴിച്ചും നോക്കുമ്പോൾ ഗുണം ആര്‍ക്ക്? 

ഒറ്റയ്ക്ക് പൊരുതിയ ചെകവൻ  താമരക്കളരിയിൽ; കൂട്ടിയും കിഴിച്ചും നോക്കുമ്പോൾ ഗുണം ആര്‍ക്ക്?  കൊച്ചി...

ട്വന്റി ട്വന്റി എൻഡിഎയിൽ; ഔദ്യോഗിക പ്രഖ്യാപനം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ചടങ്ങിൽ

ട്വന്റി ട്വന്റി എൻഡിഎയിൽ; ഔദ്യോഗിക പ്രഖ്യാപനം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി...

ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവം; അമ്മ ശരണ്യക്ക് ജിവപര്യന്തം ശിക്ഷ

ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ ശരണ്യക്ക് ജിവപര്യന്തം ശിക്ഷ കണ്ണൂർ ∙ ഒന്നര...

Other news

തലച്ചോറിനെ ബാധിക്കുന്ന ക്യാൻസറിന് നൽകേണ്ട മരുന്നിന്റെ പാക്കറ്റിൽ ശ്വാസകോശ ക്യാൻസറിനുള്ള കീമോതെറാപ്പി ഗുളിക 

തലച്ചോറിനെ ബാധിക്കുന്ന ക്യാൻസറിന് നൽകേണ്ട മരുന്നിന്റെ പാക്കറ്റിൽ ശ്വാസകോശ ക്യാൻസറിനുള്ള കീമോതെറാപ്പി...

മുട്ടം റൈഫിൾ ക്ലബ്ബിൽ നടന്ന 1.34 കോടിരൂപയുടെ ക്രമക്കേട്: പോലീസ് കേസെടുത്തു

മുട്ടം റൈഫിൾ ക്ലബ്ബിൽ നടന്ന 1.34 കോടിരൂപയുടെ ക്രമക്കേട് : പോലീസ്...

14.9 കോടി പാസ്‌വേഡുകൾ ചോർന്നതായി റിപ്പോർട്ട്; സോഷ്യൽ മീഡിയ മുതൽ ബാങ്കിംഗ് വിവരങ്ങൾ വരെ അപകടത്തിൽ

14.9 കോടി പാസ്‌വേഡുകൾ ചോർന്നതായി റിപ്പോർട്ട്; സോഷ്യൽ മീഡിയ മുതൽ ബാങ്കിംഗ്...

അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിനെ കണ്ട് ഭയന്ന് യുവാവ് വീട്ടിൽ തൂങ്ങിമരിച്ചു

കൊച്ചി: അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിനെ കണ്ട് ഭയന്ന് യുവാവ് വീട്ടിൽ തൂങ്ങിമരിച്ചു അറസ്റ്റ്...

മൂന്നാറിലെ തൂക്കുപാലങ്ങൾ ഫയലിൽ; ദുരിതം തീരാതെ ജനങ്ങൾ

മൂന്നാറിലെ തൂക്കുപാലങ്ങൾ ഫയലിൽ; ദുരിതം തീരാതെ ജനങ്ങൾ ഇടുക്കി മൂന്നാറിൽ പ്രളയത്തിൽ തകർന്ന...

മുത്തൂരിൽ ടൂറിസ്റ്റ് ബസും കോൺക്രീറ്റ് മിക്സർ ട്രക്കും കൂട്ടിയിടിച്ച് അപകടം; 30 പേർക്ക് പരിക്ക്

മുത്തൂരിൽ ടൂറിസ്റ്റ് ബസും കോൺക്രീറ്റ് മിക്സർ ട്രക്കും കൂട്ടിയിടിച്ച് അപകടം; 30...

Related Articles

Popular Categories

spot_imgspot_img