web analytics

സിംപിളാണ്, എന്നാൽ ഈ വസ്തു യു.കെയെ ഏറ്റവും ഭയപ്പെടുത്തുന്ന മാരകായുധമായി മാറിയിരിക്കുന്നു..!

നിർണായകമായ അടിസ്ഥാന സൗകര്യങ്ങളെ തകർക്കാൻ ശേഷിയുള്ള, കുറച്ചു നേരത്തേയ്ക്ക് എങ്കിലും തകർത്ത ഒരു ആയുധത്തെയാണ് ഇപ്പോൾ യു.കെ. ഭയപ്പെടുന്നത്. മറ്റൊന്നുമല്ല അത് കപ്പലുകളിൽ ഉപയോഗിക്കുന്ന ഒരു നങ്കൂരമാണ്. നങ്കൂർ ഉപയോഗിച്ച് ഫിൻലൻഡിനെയും എസ്‌തോണിയയെയും ബന്ധിപ്പിക്കുന്ന വൈദ്യുതി കേബിളുകളെ ഒരിക്കൽ ഒരു രഹസ്യ സംഘം തകർത്തിരുന്നു.

റഷ്യൻ ബന്ധമുള്ള സംഘമാണ് ഇതിന് പിന്നിലെന്ന് പിന്നീട് നടന്ന അന്വേഷണങ്ങളിൽ കണ്ടെത്തുകയുണ്ടായി. പഴകിയ ഒരു കപ്പലാണ് ഇതിനായി ഉപയോഗിച്ചത്. കേബിളുകൽ തകർക്കാൻ ഉപയോഗിച്ച നങ്കൂരവും കണ്ടെടുത്തു.

ഇതിനിടെ ബാൾട്ടിക് മേഖലയിൽ അണ്ടർ വാട്ടർ കേബിളുകൾ കേടു വരുത്തുകയോ പൂർണമായും തകർക്കപ്പെടുകയോ ചെയ്ത സംഭവങ്ങളുടെ പരമ്പരയും ഉണ്ടായി. പാശ്ചാത്യ ശക്തികളോട് റഷ്യയ്ക്കുള്ള അനിഷ്ടം പ്രകടമാക്കാൻ ഇത്തരം കേബിളുകൾ നങ്കൂരം ഉപയോഗിച്ച് അവർ മുറിച്ചേക്കാനുള്ള സാധ്യതയാണ് യു.കെ.യെ ആശങ്കയിലാഴ്ത്തുന്നത്. യു.കെ.യുടേയും പല പാശ്ചാത്യ രാജ്യങ്ങളുടേയും വിവരക്കൈമാറ്റത്തിനായി ഉപയോഗിക്കുന്ന കേബിളകുടെ വലിയ ഭാഗവും കടലിനടിയിലൂടെയാണ് കടന്നു പോകുന്നത്.

കടലിനടിയിൽ ആഴത്തിൽ കടന്നുപോകുന്ന കേബിളുകളെ അന്തർവാഹിനികൾ ഉപയോഗിച്ച് മുറിക്കാൻ കഴിയും എന്നതും യൂറോപ്പിനെ അസ്വസ്ഥമാക്കുന്നുണ്ട്. ഇങ്ങനെ മുറിച്ചാൽ അവയുടെ അറ്റകുറ്റപ്പണി പിന്നീട് പ്രയാസമാകും. നവംബറിൽ ജർമനിയൽ നിന്നും ഫിൻലൻഡിലേക്കും സ്വീഡനിൽ നിന്നും ലിത്വാനിയയിലേക്കും പോയിരുന്ന കേബിളുകളും സമാന രീതിയിൽ മുറിച്ചു മാറ്റപ്പെട്ടിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

ഇന്ത്യ–യുഎഇ ബന്ധത്തിൽ വഴിത്തിരിവ്; മൂന്ന് മണിക്കൂറിൽ നിർണായക തീരുമാനങ്ങൾ

ഇന്ത്യ–യുഎഇ ബന്ധത്തിൽ വഴിത്തിരിവ്; മൂന്ന് മണിക്കൂറിൽ നിർണായക തീരുമാനങ്ങൾ ഡൽഹി: യു എ...

പിണറായി സർക്കാരിന്റെ എടുത്തുചാട്ടം; പാഴായത് കോടികൾ; ശബരിമല വിമാനത്താവളം ത്രിശങ്കുവിൽ

പിണറായി സർക്കാരിന്റെ എടുത്തുചാട്ടം; പാഴായത് കോടികൾ; ശബരിമല വിമാനത്താവളം ത്രിശങ്കുവിൽ കോട്ടയം: ശബരിമല...

സതീശനോടാണ് കലി, പണി മൊത്തത്തിൽ; നായർ-ഈഴവ സഖ്യത്തിൽ വിറച്ച് യു.ഡി.എഫ് നേതാക്കൾ

സതീശനോടാണ് കലി, പണി മൊത്തത്തിൽ; നായർ-ഈഴവ സഖ്യത്തിൽ വിറച്ച് യു.ഡി.എഫ് നേതാക്കൾ തിരുവനന്തപുരം: എൻഎസ്എസും...

കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവായവർക്ക് വീണ്ടും അവസരം; സുപ്രീംകോടതി ഇടപെടൽ

കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവായവർക്ക് വീണ്ടും അവസരം; സുപ്രീംകോടതി ഇടപെടൽ തിരുവനന്തപുരം:...

ഒരു ബെഞ്ചിൽ അഞ്ചോ ആറോ വിദ്യാർഥികളെ ഇരുത്തേണ്ടിവരും; മോഡൽ പരീക്ഷ എങ്ങനെ നടത്തും

ഒരു ബെഞ്ചിൽ അഞ്ചോ ആറോ വിദ്യാർഥികളെ ഇരുത്തേണ്ടിവരും; മോഡൽ പരീക്ഷ എങ്ങനെ...

Other news

എക്സൈസ് ഓഫിസിലേക്ക് ഇഴഞ്ഞെത്തി പാമ്പ്; കാണാൻ നാട്ടുകാരും

എക്സൈസ് ഓഫിസിലേക്ക് ഇഴഞ്ഞെത്തി പാമ്പ്; കാണാൻ നാട്ടുകാരും ശാസ്താംകോട്ട: എക്സൈസ് കുന്നത്തൂർ സർക്കിൾ...

കേരള നിയമസഭയുടെ നിർണ്ണായക സമ്മേളനം നാളെ മുതൽ;ബജറ്റ് തീയതി പ്രഖ്യാപിച്ചു

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ സമ്മേളനത്തിന് നാളെ തുടക്കമാകുന്നു. ഭരണ-പ്രതിപക്ഷ...

സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി:അഴിമതിക്കാരെ പുണരാൻ നാണമില്ലേ? നിയമം പൊളിച്ചെഴുതാൻ സമയമായി

കൊച്ചി: കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതിക്കേസിൽ പ്രതികളെ വെള്ളപൂശാൻ ശ്രമിക്കുന്ന പിണറായി...

ഈ ‘ബംഗാളി’ ചരിത്രമായി… യൂട്യൂബിൽ 50 ലക്ഷം കാഴ്ചക്കാർ

ഈ ‘ബംഗാളി’ ചരിത്രമായി… യൂട്യൂബിൽ 50 ലക്ഷം കാഴ്ചക്കാർ യൂട്യൂബിൽ 50 ലക്ഷം...

ഡൽഹിയിൽ ഭൂചലനം പ്രഭവ കേന്ദ്രം വടക്ക്

ഡൽഹിയിൽ ഭൂചലനം പ്രഭവ കേന്ദ്രം വടക്ക് ന്യൂഡൽഹി: ഡൽഹിയിൽ 2.8 തീവ്രതയുള്ള ഭൂചലനം...

Related Articles

Popular Categories

spot_imgspot_img