web analytics

പണം മോഷ്ടിച്ചതിന് ശാസിച്ചു; പിതാവിനെ തീയിട്ട് കൊലപ്പെടുത്തി 14 കാരൻ

ഫരീദാബാദ്: ഫരീദാബാദിലെ അജയ് നഗറിലാണ് നാടിനെ നടുക്കിയ സംഭവം . 14 കാരന്റെ ക്രൂരതയിൽ 55 കാരനായ മുഹമ്മദ് അലീമാണ് ചൊവ്വാഴ്ച ദാരുണമായി കൊല്ലപ്പെട്ടത്. പോക്കറ്റിൽ നിന്ന് പണം മോഷ്ടിച്ചതിന് മകനെ അലീം വഴക്കു പറഞ്ഞിരുന്നു.

ഇതിനെ തുടർന്നുണ്ടായ ദേഷ്യത്തിലാണ് കുട്ടി അച്ഛനെ തീകൊളുത്തിയത്. അച്ഛനെ തീകൊളുത്തിയതിനു ശേഷം മുറി പുറത്തുനിന്ന് ലോക്ക് ചെയ്യുകയായിരുന്നു. റിയാസുദ്ധീൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള മുറിയിലാണ് അലീമും മകനും കഴിഞ്ഞിരുന്നത്. അലീമിൻറെ ഭാര്യ നേരത്തെ മരിച്ചു.

പുലർച്ചെ രണ്ടു മണിക്ക് അലീമിൻറെ നിലവിളി കേട്ട് വീട്ടുടമയായ റിയാസുദ്ധീൻ ഓടിയെത്തുകയായിരുന്നു. ടെറസിൽ കൂടെ മുറിയിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അയൽവാസിയുടെ സഹായത്തോടെ അകത്തേക്ക് കടന്നെങ്കിലും അലീമിനെ മുറിയിൽ പൂട്ടിയിട്ട നിലയിലായിരുന്നു.

ഇരുവരും ചേർന്ന് വാതിൽ പൊളിച്ച് അകത്ത് കടന്നപ്പോഴേക്കും ഗുരുതരമായി പൊള്ളലേറ്റ അലീമിന്റെ ജീവൻ നഷ്ടമായിരുന്നു. റിയാസുദ്ധീനെ കണ്ടതോടെ അലീമിൻറെ മകൻ ഓടി രക്ഷപ്പെടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

ഉത്തർപ്രദേശിലെ മിർസാപൂർ സ്വദേശിയാണ് അലീം. കഴിഞ്ഞ സെപ്റ്റംബറിലാണ് ഇയാളും മകനും ഫരീദാബാദിലെത്തുന്നത്. അജയ് നഗറിലെ റിയാസുദ്ധീൻറെ വീടിൻറെ റെടസിലെ മുറി വാടകയ്‌ക്കെടുത്തായിരുന്നു താമസം. ആരാധനാലയങ്ങളിലേക്ക് സംഭാവന പിരിവും , ആഴ്ച ചന്തയിൽ കൊതുകുവല വില്പനയുമാണ് ഇയാളുടെ ഉപജീവന മാർഗങ്ങൾ.

spot_imgspot_img
spot_imgspot_img

Latest news

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം; ജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം യുഎസ്-ഇറാൻ...

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

Other news

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം; ജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം യുഎസ്-ഇറാൻ...

കേരളത്തിന്റെ മുഖ്യമന്ത്രി ആര്? കോൺഗ്രസിൽ തർക്കം മുറുകുന്നു, പെട്രോൾ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു പ്രവർത്തകൻ

കേരളത്തിന്റെ മുഖ്യമന്ത്രി ആര്? കോൺഗ്രസിൽ തർക്കം മുറുകുന്നു കേരള രാഷ്ട്രീയത്തിൽ നിർണ്ണായകമായ ഒരു...

മതപരിവർത്തന ശ്രമവും ലൈംഗിക പീഡനവും: ഒളിവിൽ കഴിഞ്ഞിരുന്ന ടിസിഎസ് മുൻ എച്ച്ആർ മാനേജർ നിദാ ഖാൻ അറസ്റ്റിൽ

ഒളിവിൽ കഴിഞ്ഞിരുന്ന ടിസിഎസ് മുൻ എച്ച്ആർ മാനേജർ നിദാ ഖാൻ അറസ്റ്റിൽ മുംബൈയിലെ...

സിലിണ്ടറില്ല, ഓർഡറുകളില്ല; പാചകവാതക പ്രതിസന്ധിയിൽ സ്തംഭിച്ച് കാറ്ററിങ് യൂണിറ്റുകൾ; ഒന്നര ലക്ഷം തൊഴിലാളികൾ ആശങ്കയിൽ

പാചകവാതക പ്രതിസന്ധിയിൽ സ്തംഭിച്ച് കാറ്ററിങ് യൂണിറ്റുകൾ കേരളത്തിലെ കാറ്ററിങ് വ്യവസായ...

ജയിൽ മുറ്റത്തെ പ്രണയം; ജയിൽ അസിസ്റ്റന്റ് സൂപ്രണ്ടും കൊലക്കേസ് പ്രതിയും പ്രണയിച്ച് വിവാഹിതരായി !

ജയിൽ അസിസ്റ്റന്റ് സൂപ്രണ്ടും കൊലക്കേസ് പ്രതിയും വിവാഹിതരായി മധ്യപ്രദേശിലെ സത്‌ന സെൻട്രൽ ജയിലിനുള്ളിൽ...

Related Articles

Popular Categories

spot_imgspot_img