കൽപ്പറ്റ: വയനാട് ഉരുൾ പൊട്ടൽ ദുരന്ത ബാധിതർക്കായി വായ്പ മാത്രം അനുവദിച്ച കേന്ദ്ര നടപടിക്കെതിരെ പ്രതിഷേധം ശക്തമാവുകയാണ്. ഈ നടപടിയിൽ പ്രതിഷേധിച്ച് ദുരന്ത ബാധിതർ സമരത്തിലേക്ക് നീങ്ങുകയാണ്.
വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി കേരളം ശ്രമിക്കുമ്പോൾ, മുന്നിൽ കേന്ദ്രം വല്ലാത്ത പ്രതിസന്ധി ഉണ്ടാക്കുകയാണെന്ന് മന്ത്രി കെ രാജൻ ആരോപിച്ചു. കേന്ദ്രം, വയനാട് ദുരന്തത്തോട് മനുഷ്യത്വരഹിതമായ നിലപാടാണ് ആദ്യം തന്നെ എടുത്തത്.
ഉപാധികൾ ഇല്ലാത്ത ധനസഹായമാണ് കേരള ആവശ്യപ്പെടുന്നത്. ഇപ്പോൾ നൽകിയത് വായ്പയാണ്. തന്ന വായ്പക്ക് മുകളിൽ വെച്ചിരിക്കുന്ന നിബന്ധനകൾ പേടിപ്പിക്കുന്നതാണ്. 45 ദിവസത്തിനകം 520 കോടി രൂപ ചെലവഴിച്ചേ മതിയാകൂ എന്ന് വാശിയോടെ കേന്ദ്രം പറയുന്നു. ദുരന്തബാധിതരോടുള്ള കേന്ദ്ര സമീപനത്തിൽ ഒരു മാറ്റവും വന്നിട്ടില്ലെന്ന് വ്യക്തമാണെന്നും കെ രാജൻ ആരോപിച്ചു.









