തിരുവനന്തപുരം: എക്സൈസ് മന്ത്രി എം.ബി.രാജേഷിനെ നിയമസഭയിലെ ചട്ടം പഠിപ്പിച്ച് സ്പീക്കർ. അനുവാദമില്ലാതെ പ്രതിപക്ഷത്തിൻറെ ചോദ്യത്തിന് മന്ത്രി മറുപടി പറഞ്ഞതാണ് സ്പീക്കറിനെ ചൊടിപ്പിച്ചത്.
ചർച്ചക്കിടെ സ്പീക്കറുടെ അനുവാദം ഇല്ലാതെ പ്രതിപക്ഷം ചോദ്യം ഉന്നയിക്കുക , മന്ത്രി മറുപടി പറയുക, ഇങ്ങനെ ചെയ്താൽ മന്ത്രിക്ക് ഉൾപ്പെടെ മൈക്ക് ഇനി മുതൽ നൽകില്ലെന്ന് സ്പീക്കർ പറഞ്ഞു. ഇതോടെ മന്ത്രി ക്ഷമ ചോദിച്ചെങ്കിലും ക്ഷമയുടെ കാര്യമല്ല ഇനി മുതൽ അനുസരിക്കുകയാണ് വേണ്ടതെന്നും സ്പീക്കർ ഓർമിപ്പിച്ചത്.
പരസ്പരം ഉള്ള ഷട്ടിൽ കളിയല്ല നിയമസഭയിലെ ചർച്ചയെന്നും സ്പീക്കർ ഓർമ്മിപ്പിച്ചു. തിരുവഞ്ചൂരിൻറെ ചോദ്യവും മന്ത്രി മറുപടി നൽകിയതുമാണ് സ്പീക്കറെ പ്രകോപിപ്പിച്ചത്. സംസ്ഥാനത്തെ ലഹരി വ്യാപനം സംബന്ധിച്ച അടിയന്തരപ്രമേയ ചർച്ചയ്ക്കിടെയായിരുന്നു സ്പീക്കറുടെ ഇടപെടൽ.