കോട്ടയം: ക്ഷേത്രത്തിൽ കയറി മോഷണം നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കര കുറ്റിക്കോണം ഭാഗത്ത് സജിതാഭവൻ വീട്ടിൽ സജിത്തിനെ (41) യാണ് ഈസ്റ്റ് പൊലീസ് പിടികൂടിയത്.
പുതുപ്പള്ളി എള്ളുകാല കളരിക്കൽ ശ്രീ ഭദ്രകാളി ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്നാണ് പണവും, തിടപ്പള്ളിയിലെ അലമാരക്കുള്ളിൽ
സൂക്ഷിച്ചിരുന്ന സ്വർണ്ണ താലിയും പൊട്ടും ലോക്കറ്റും ചെയിനും ഉൾപ്പെടെയാണ് ഇയാൾ മോഷ്ടിച്ചത്. ക്ഷേത്രഭാരവാഹികൾ വിവരമറിയിച്ചതിനെ
തുടർന്ന് ഈസ്റ്റ് പൊലീസ് സ്ഥലത്തെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഈസ്റ്റ് എസ്.എച്ച്.ഒ യു.ശ്രീജിത്തിൻറെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. സജിത്തിനെതിരെ ഏഴുകോൺ, ചാത്തന്നൂർ, കൊട്ടാരക്കര എന്നീ
സ്റ്റേഷനുകളിൽ മോഷണക്കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.