അങ്കണവാടിയിൽ നൽകിയ അമൃതം പൊടിയിൽ ചത്തുണങ്ങിയ പല്ലികൾ; ഉല്പാദന കേന്ദ്രം പൂട്ടി

ആലപ്പുഴ: അങ്കണവാടിയിൽ കുട്ടികൾക്ക് വിതരണം ചെയ്ത അമൃതം പൊടിയിൽ ചത്തുണങ്ങിയ പല്ലികൾ കണ്ടെത്തി. ആലപ്പുഴ ജില്ലയിലെ മാന്നാറിലാണ് സംഭവം. ഇതേതുടർന്ന് മാന്നാറിലെ ഉല്പാദന കേന്ദ്രം പൂട്ടി.

മാന്നാർ പഞ്ചായത്ത് കുടുംബശ്രീ സംരംഭമായ അമൃതശ്രീ അമൃതംഫുഡ് സപ്ലിമെന്റ് യൂണിറ്റായി പ്രവർത്തിക്കുന്ന ഉല്പാദന കേന്ദ്രമാണ് പൂട്ടിയത്. കുടുംബശ്രീ ജില്ലാ മിഷന്റെ നിർദ്ദേശപ്രകാരമാണ് നടപടി. കഴിഞ്ഞ 22 ന് ബുധനൂർ പഞ്ചായത്തിൽ നിന്നും അങ്കണവാടികളിലേക്ക് വിതരണം ചെയ്ത അമൃതം പൊടി പാക്കറ്റിലാണ് ചത്തുണങ്ങിയ 2 പല്ലികളെ കണ്ടെത്തിയത്.

തുടർന്ന് ഫുഡ് സേഫ്റ്റി ഓഫീസർ നടത്തിയ പരിശോധനയിൽ ഉൽപാദന കേന്ദ്രത്തിന്റെ ഭിത്തികളിൽ കണ്ടെത്തിയ ദ്വാരങ്ങളും വിള്ളലുകളും അടച്ച് പല്ലികളും ചെറുപ്രാണികളും കടക്കാതിരിക്കാൻ മുൻ കരുതലുകൾ എടുക്കുവാനും പേസ്റ്റ് കൺട്രോൾ സിസ്റ്റം സ്ഥാപിക്കുവാനും നിർദ്ദേശിച്ചു. ചത്ത പല്ലികളെ കണ്ടെത്തിയ ബാച്ച് പായ്ക്കറ്റ് ഉല്പാദിപ്പിച്ച തീയതിയിലെ അമൃതം പൊടികൾ പിൻവലിച്ച് നശിപ്പിക്കാനും നിർദ്ദേശം നൽകി.

നിർദ്ദേശങ്ങൾ പാലിച്ച ശേഷം വീണ്ടും പരിശോധന നടത്തി മാത്രമേ ഉല്പാദന യൂണിറ്റ് തുറന്ന് പ്രവർത്തിപ്പിക്കുന്നതിന് അനുമതി നൽകുകയുള്ളൂവെന്ന് ചെങ്ങന്നൂരിന്റെ താൽക്കാലിക ചുമതല വഹിക്കുന്ന കായംകുളം ഫുഡ് സേഫ്റ്റി ഓഫീസർ സൗമ്യ എസ് അറിയിച്ചു.

spot_imgspot_img
spot_imgspot_img

Latest news

വടകരയിൽ ഒമ്പത് വയസുകാരിയെ കോമയിലാക്കിയ അപകടം; പ്രതി ഷെജിലിന് ജാമ്യം

കോഴിക്കോട്: വടകരയിൽ ഒമ്പത് വയസുകാരി ദൃഷാനയെ കോമയിലാക്കിയ വാഹനാപകടത്തിലെ പ്രതി ഷെജിലിന്...

24 മണിക്കൂറിനിടെ മൂന്നാം ജീവനും: തിരുവനന്തപുരം പാലോട് കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു

തിരുവനന്തപുരം പാലോട് കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. വെന്‍കൊല്ല ഇലവുപാലം അടിപറമ്പ്...

കൊക്കെയ്ൻ കേസ്; ഷൈന്‍ ടോം ചാക്കോയെ കോടതി വെറുതെവിട്ടു

കൊച്ചി: കൊക്കെയ്ൻ കേസിൽ നടന്‍ ഷൈന്‍ ടോം ചാക്കോയെ കുറ്റവിമുക്തനാക്കി കോടതി....

രാജ്യത്ത് ഗില്ലൻബാരെ സിൻഡ്രോം ബാധിച്ച് ഒരു മരണം കൂടി; 167 പേർക്ക് രോ​ഗം സ്ഥിരീകരിച്ചു

ഡൽഹി: പൂനെയിൽ ഗില്ലിൻ-ബാരെ സിൻഡ്രോം ബാധിച്ച് ഒരു മരണം കൂടി സ്ഥിരീകരിച്ചു....

വയനാട്ടിലെ കാട്ടാനയാക്രമണം; കൊല്ലപ്പെട്ട മാനുവിന്റെ ഭാര്യയെ കണ്ടെത്തി

കൽപറ്റ: നൂൽപ്പുഴയിൽ കാട്ടാന ആക്രമണത്തെത്തുടർന്ന് കൊല്ലപ്പെട്ട മാനുവിൻ്റെ ഭാര്യ ചന്ദ്രികയെ കണ്ടെത്തി....

Other news

ഓട്ടം വിളിച്ച കുടുംബത്തെ ആക്ഷേപിച്ചു; കൊച്ചിയിൽ ഓട്ടോ ഡ്രൈവർക്കെതിരെ നടപടി

കൊച്ചി: കൊച്ചിയിൽ ഓട്ടം വിളിച്ച കുടുംബത്തെ ആക്ഷേപിച്ച ഓട്ടോ ഡ്രൈവറുടെ ലൈസൻസ്...

വടകരയിൽ ഒമ്പത് വയസുകാരിയെ കോമയിലാക്കിയ അപകടം; പ്രതി ഷെജിലിന് ജാമ്യം

കോഴിക്കോട്: വടകരയിൽ ഒമ്പത് വയസുകാരി ദൃഷാനയെ കോമയിലാക്കിയ വാഹനാപകടത്തിലെ പ്രതി ഷെജിലിന്...

അനാഥനാണ്, ഒറ്റപ്പെടലിൻറെ വേദന മാറാൻ വിവാഹം… യുവതികളെ കബളിപ്പിച്ച് കാസർഗോഡ് വെള്ളരിക്കുണ്ട് സ്വദേശി

കോന്നി: അനാഥനാണ് താനെന്നും, വിവാഹം കഴിച്ചാൽ ഒറ്റപ്പെടലിന്റെ വേദന മാറും. ഇത്തരത്തിൽ...

മലപ്പുറത്ത് ആൾക്കൂട്ടത്തിലേക്ക് വാഹനം ഇടിച്ചു കയറ്റി ആക്രമണം; കോൺ​ഗ്രസ് പ്രവർത്തകന് വെട്ടേറ്റു

മലപ്പുറം: ചങ്ങരംകുളത്ത് മദ്യലഹരിയിൽ മാരകായുധങ്ങളുമായി എത്തിയ സംഘം യുവാക്കളെ ആക്രമിച്ചു. മൂന്ന്...

Related Articles

Popular Categories

spot_imgspot_img