തിരുവനന്തപുരം: തിരുവനന്തപുരത്ത് ട്യൂഷൻ സെന്ററിൽ വിദ്യാർഥിയെ പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ. കല്ലറ ഭരതന്നൂരിൽ പ്രവർത്തിക്കുന്ന നളന്ദ ട്യൂഷൻ സെന്ററിലാണ് സംഭവം. ട്യൂഷൻ സെന്റർ നടത്തുന്ന പ്രഭാസൻ എന്നയാളാണ് അറസ്റ്റിലായത്.(Student molested at tuition center in Thiruvananthapuram; teacher was arrested)
ട്യൂഷൻ സെന്ററിൽ വെച്ച് പ്രഭാസൻ കുട്ടിയെ പീഡിപ്പിക്കുന്നത് കണ്ട മറ്റൊരു വിദ്യാർഥി സ്കൂളിൽ അധ്യാപികയോട് വിവരം പറയുകയായിരുന്നു. തുടർന്നാണ് പാങ്ങോട് പോലീസ് ഇയാളെ പിടികൂടിയത്.
ഇയാൾക്കെതിരെ ഇതിനു മുമ്പും ഇത്തരത്തിൽ പരാതികൾ ഉയർന്നിരുന്നു എന്ന് പ്രദേശ വാസികൾ പറയുന്നു. പ്രതിയെ ചോദ്യം ചെയ്യുന്ന നടപടികൾ പുരോഗമിക്കുകയാണ്.