web analytics

വരുമാന വര്‍ധനയ്ക്ക് കൂടുതല്‍ നടപടികളും ക്ഷേമപ്രഖ്യാപനങ്ങളും പ്രതീക്ഷിക്കാം;രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് ഇന്ന്

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് ഇന്ന്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ വരുമാന വര്‍ധനയ്ക്ക് കൂടുതല്‍ നടപടികളും ക്ഷേമപ്രഖ്യാപനങ്ങളും ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ഇന്ന് അവതരിപ്പിക്കുന്ന ബജറ്റിൽ ഉണ്ടാകുമോയെന്നാണ് സംസ്ഥാനം ഉറ്റുനോക്കുന്നത്.

കേന്ദ്ര ബജറ്റില്‍ കേരളത്തിന് കടുത്ത അവഗണന നേരിട്ട സാഹചര്യത്തില്‍ സംസ്ഥാനത്തിന്റെ ക്ഷേമപദ്ധതികള്‍ ഏതു നിലയില്‍ കൊണ്ടുപോകണമെന്നതിലും വികസനത്തിന് സ്വീകരിക്കേണ്ട മാര്‍ഗങ്ങളിലേക്കുമുള്ള ഒരു ചൂണ്ടുപലകയാകും ഈ ബജറ്റ് എന്നാണ് സാമ്പത്തികവിദഗ്ധര്‍ പറയുന്നത്.

രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് എന്ന നിലയില്‍ വലിയ ഭാരം അടിച്ചേല്‍പ്പിക്കാതെ, അതേസമയം എല്ലാ വിഭാഗങ്ങളെയും ആശ്ലേഷം ചെയ്യുന്ന തന്ത്രമായിരിക്കും ബജറ്റില്‍ സ്വീകരിക്കുകയെന്നാണ് വിവരം.

കേരളം ഒരിക്കലും അഭിമുഖീകരിച്ചിട്ടില്ലാത്ത സാമ്പത്തികപ്രതിസന്ധി നേരിട്ടാണ് ധനമന്ത്രി ബാലഗോപാല്‍ കഴിഞ്ഞ നാലു ബജറ്റും അവതരിപ്പിച്ചത് എന്നത് ശ്രദ്ധേയമാണ്. നികുതിവര്‍ധനയ്ക്ക് അവസരമില്ലാത്ത പശ്ചാത്തലത്തില്‍ കഴിയാവുന്ന മേഖലകളില്‍നിന്ന് പരമാവധി വരുമാനം ഉണ്ടാക്കാനുള്ള ശ്രമങ്ങളാണ് കഴിഞ്ഞ ബജറ്റുകളില്‍ അദ്ദേഹം നടത്തിയത്. എന്നാൽ അതിനെതിരേ വലിയ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.

ഈ വര്‍ഷം അവസാനം തദ്ദേശതെരഞ്ഞെടുപ്പും അടുത്തവര്‍ഷം ആദ്യം നിയമസഭാ തെരഞ്ഞെടുപ്പും നടക്കും. ഈ സാഹചര്യത്തില്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും ക്ഷേമപദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കണമെന്ന നിര്‍ദേശം ഇടതുമുന്നണിയില്‍നിന്നുണ്ടായിട്ടുണ്ട്

spot_imgspot_img
spot_imgspot_img

Latest news

ഡെങ്കിപ്പനിയെ പേടിക്കണ്ട; പ്രതിരോധ വാക്‌സിൻ ‘ക്യൂ ഡെങ്ക’ ഇന്ത്യയിലേക്കും; അറിയേണ്ടതെല്ലാം

ഡെങ്കിപ്പനിയെ പേടിക്കണ്ട; പ്രതിരോധ വാക്‌സിൻ ‘ക്യൂ ഡെങ്ക’ ഇന്ത്യയിലേക്കും; അറിയേണ്ടതെല്ലാം ന്യൂഡൽഹി: ഡെങ്കിപ്പനി...

കുവൈത്തിൽ വൈദ്യുതി-ജല പ്ലാന്റിൽ ആക്രമണം; ഇന്ത്യൻ തൊഴിലാളിക്ക് ദാരുണാന്ത്യം

കുവൈത്തിൽ വൈദ്യുതി-ജല പ്ലാന്റിൽ ആക്രമണം; ഇന്ത്യൻ തൊഴിലാളിക്ക് ദാരുണാന്ത്യം കുവൈത്ത് സിറ്റി: കുവൈത്തിലെ...

​”ചോദ്യം ചോദിക്കാൻ പഠിക്കണം”; വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് തട്ടിക്കയറി മുഖ്യമന്ത്രി

​"ചോദ്യം ചോദിക്കാൻ പഠിക്കണം"; വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് തട്ടിക്കയറി മുഖ്യമന്ത്രി കൊല്ലം: വാർത്താസമ്മേളനത്തിനിടെ മുഖ്യമന്ത്രി...

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതി

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതിഡൽഹി: പശ്ചിമേഷ്യൻ...

പരീക്ഷ എഴുതാത്തവർക്കും ലൈസൻസ്; ‘വാഹൻ’ സോഫ്റ്റ്‌വെയർ പാസ്‌വേഡ് ഏജന്റുമാർക്ക് കൈമാറി മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ

പരീക്ഷ എഴുതാത്തവർക്കും ലൈസൻസ്; 'വാഹൻ' സോഫ്റ്റ്‌വെയർ പാസ്‌വേഡ് ഏജന്റുമാർക്ക് കൈമാറി മോട്ടോർ...

Other news

ദിവസത്തിന്റെ ആദ്യപകുതി വിജയകരം; ഇന്നത്തെ നക്ഷത്രഫലം

ദിവസത്തിന്റെ ആദ്യപകുതി വിജയകരം; ഇന്നത്തെ നക്ഷത്രഫലം മേടം: ദിവസത്തിന്റെ തുടക്കത്തിൽ തടസ്സങ്ങളും അസ്വസ്ഥതയും...

ചെന്നൈയെ എറിഞ്ഞൊതുക്കി, അടിച്ചുതകർത്തു; രാജസ്ഥാൻ വിജയക്കുതിപ്പിൽ, സഞ്ജുവിന് നിരാശ… വണ്ടർ കിഡിന് തകർപ്പൻ അർധസെഞ്ചറി

ചെന്നൈയെ എറിഞ്ഞൊതുക്കി, അടിച്ചുതകർത്തു; രാജസ്ഥാൻ വിജയക്കുതിപ്പിൽ, സഞ്ജുവിന് നിരാശ… വണ്ടർ കിഡിന്...

പ്രണയപ്പകയിൽ ഭർത്താവിനെ കഴുത്തറുത്ത് കൊന്നു; മൃതദേഹത്തിനരികിൽ കുട്ടികളോടൊപ്പം രാത്രി കഴിഞ്ഞ് ഭാര്യ; നടുക്കുന്ന ക്രൂരത!

പ്രണയപ്പകയിൽ ഭർത്താവിനെ കഴുത്തറുത്ത് കൊന്നു; മൃതദേഹത്തിനരികിൽ കുട്ടികളോടൊപ്പം രാത്രി കഴിഞ്ഞ് ഭാര്യ;...

ഓടുന്ന കാറിൽ നിന്ന് വാട്ടർ ബലൂൺ ആക്രമണം; ബൈക്ക് യാത്രികൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഓടുന്ന കാറിൽ നിന്ന് വാട്ടർ ബലൂൺ ആക്രമണം; ബൈക്ക് യാത്രികൻ രക്ഷപ്പെട്ടത്...

ചായ വേണ്ട, പകരം ജ്യൂസ്; വേനൽ കടുത്തതോടെ വിപണിയിൽ വിലക്കയറ്റം

ചായ വേണ്ട, പകരം ജ്യൂസ്; വേനൽ കടുത്തതോടെ വിപണിയിൽ വിലക്കയറ്റം തിരുവനന്തപുരം: കടുത്ത...

ഡെങ്കിപ്പനിയെ പേടിക്കണ്ട; പ്രതിരോധ വാക്‌സിൻ ‘ക്യൂ ഡെങ്ക’ ഇന്ത്യയിലേക്കും; അറിയേണ്ടതെല്ലാം

ഡെങ്കിപ്പനിയെ പേടിക്കണ്ട; പ്രതിരോധ വാക്‌സിൻ ‘ക്യൂ ഡെങ്ക’ ഇന്ത്യയിലേക്കും; അറിയേണ്ടതെല്ലാം ന്യൂഡൽഹി: ഡെങ്കിപ്പനി...

Related Articles

Popular Categories

spot_imgspot_img