web analytics

ഒരു തുള്ളി വെള്ളമില്ല; വിക്ടോറിയ കോളജിൻറെ വനിതാ ഹോസ്റ്റൽ അടച്ചു

പാലക്കാട്: ജലക്ഷാമം രൂക്ഷമായതോടെ പാലക്കാട്‌ വിക്ടോറിയ കോളജിൻറെ വനിതാ ഹോസ്റ്റൽ അടച്ചു .

ഹോസ്റ്റലിലെ കുഴൽ കിണർ വറ്റി, മലമ്പുഴ ഡാമിൽ നിന്നുള്ള വെള്ളവും കിട്ടാതെയായതോടെയാണ് ഹോസ്റ്റൽ അടച്ചത്. ഹോസ്റ്റൽ അധികൃതർ ടാങ്കർ ലോറിയിൽ വെള്ളം അടിച്ചിരുന്നു .

ജല അതോറിറ്റിയോട് പ്രശ്നം പരിഹരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഹോസ്റ്റൽ അധികൃതർ അറിയിച്ചു. ഇന്നലെ ഉച്ചയോടെയാണ് ഹോസ്റ്റൽ അടക്കാൻ തീരുമാനം വന്നത് .

സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ അണക്കെട്ടായ മലമ്പുഴ അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി 115.06 മീറ്റർ എന്നിരിക്കെ കഴിഞ്ഞയാഴ്ചത്തെ ജലനിരപ്പ് 112.56 മീറ്ററായി മാറിയിരുന്നു.

നിലവിൽ മലമ്പുഴ അണക്കെട്ടിൽ നിന്നും കുടിവെള്ളത്തിന് പുറമേ കാർഷികാവശ്യത്തിനും വെള്ളം തുറന്നു വിട്ടിട്ടുണ്ട്. ആകെയുള്ള വെള്ളത്തിന്റെ അളവ് 100 ൽ നിന്നും 74 ശതമാനമായിട്ടുണ്ടെങ്കിലും വൈദ്യുതി ഉത്പാദനം അതിന്റെ വഴിക്ക് നടക്കുന്നുണ്ട്.

ഡിസംബർ മാസം കഴിഞ്ഞതോടെ താപനില ഉയരുന്നതിനാൽ ജില്ലയിൽ മലമ്പുഴയ്ക്ക് പുറമെ മറ്റുള്ള അണക്കെട്ടുകളിലും ജലനിരപ്പ് താഴ്ന്ന നിലയിലാണ്.

സംസ്ഥാനാതിർത്തിയിലെ വാളയാർ അണക്കെട്ടിൽ 200.67 മീറ്ററും മീങ്കര അണക്കെട്ടിൽ 155.87 മീറ്ററും കാഞ്ഞിരപ്പുഴയിൽ 97.01 മീറ്ററും മംഗലം അണക്കെട്ടിൽ 75.07 മീറ്ററും ചുള്ളിയാറിൽ 151.64 മീറ്റർ വെള്ളവുമാണ് ആകെയുള്ളത്.

spot_imgspot_img
spot_imgspot_img

Latest news

ശബരിമലയിൽ ആന ഇടഞ്ഞ് തിടമ്പ് താഴെ വീണത് വെറുതെയല്ലാ…2014-ൽ ദേവപ്രശ്നത്തിൽ തെളിഞ്ഞതുപോലെ ജയിലിലായില്ലേ…അയ്യപ്പകോപം തന്നെ

ശബരിമലയിൽ ആന ഇടഞ്ഞ് തിടമ്പ് താഴെ വീണത് വെറുതെയല്ലാ…2014-ൽ ദേവപ്രശ്നത്തിൽ തെളിഞ്ഞതുപോലെ...

ഒറ്റയ്ക്ക് പൊരുതിയ ചെകവൻ  താമരക്കളരിയിൽ; കൂട്ടിയും കിഴിച്ചും നോക്കുമ്പോൾ ഗുണം ആര്‍ക്ക്? 

ഒറ്റയ്ക്ക് പൊരുതിയ ചെകവൻ  താമരക്കളരിയിൽ; കൂട്ടിയും കിഴിച്ചും നോക്കുമ്പോൾ ഗുണം ആര്‍ക്ക്?  കൊച്ചി...

ട്വന്റി ട്വന്റി എൻഡിഎയിൽ; ഔദ്യോഗിക പ്രഖ്യാപനം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ചടങ്ങിൽ

ട്വന്റി ട്വന്റി എൻഡിഎയിൽ; ഔദ്യോഗിക പ്രഖ്യാപനം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി...

ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവം; അമ്മ ശരണ്യക്ക് ജിവപര്യന്തം ശിക്ഷ

ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ ശരണ്യക്ക് ജിവപര്യന്തം ശിക്ഷ കണ്ണൂർ ∙ ഒന്നര...

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ കോഴിക്കോട്: ബസ്സിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സാമൂഹിക...

Other news

എംബിബിഎസ് പ്രവേശനം: ഭിന്നശേഷി സർട്ടിഫിക്കറ്റ് ലഭിക്കാൻ സ്വന്തം കാൽപ്പാദം മുറിച്ചുമാറ്റി യുവാവ് ! കുടുങ്ങിയത് ഇങ്ങനെ:

ഭിന്നശേഷി സർട്ടിഫിക്കറ്റ് ലഭിക്കാൻ സ്വന്തം കാൽപ്പാദം മുറിച്ചുമാറ്റി യുവാവ് ലക്നൗ: ഭിന്നശേഷി സർട്ടിഫിക്കറ്റും...

“50 ഉറക്ക ഗുളികകൾ കഴിച്ചു” – ഇൻസ്റ്റഗ്രാം വീഡിയോ പോസ്റ്റ് ചെയ്ത് യുവാവ്; ഞൊടിയിടയിൽ ആക്ഷൻ എടുത്ത് മെറ്റ; 7 മിനിറ്റിനുള്ളിൽ രക്ഷാപ്രവർത്തനം !

ഇൻസ്റ്റാഗ്രാം വീഡിയോ കണ്ട് ഞൊടിയിടയിൽ യുവാവിനെ രക്ഷപെടുത്തി പോലീസ് ലക്നൗ: ഇൻസ്റ്റഗ്രാമിൽ ആത്മഹത്യ...

യുകെയിൽ മലയാളി മെഡിക്കൽ വിദ്യാർഥിക്ക് അപ്രതീക്ഷിത വേർപാട്; ദുരന്തം ബിരുദം നേടാൻ ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ

യുകെയിൽ മലയാളി മെഡിക്കൽ വിദ്യാർഥിക്ക് അപ്രതീക്ഷിത വേർപാട് ലണ്ടൻ ∙ യുകെയിൽ മലയാളി...

എപ്പോൾ വേണമെങ്കിലും തകർന്നു വീഴാം, ഈ മെഡിക്കൽ കോളേജിന്റെ സംരക്ഷണ ഭിത്തി

എപ്പോൾ വേണമെങ്കിലും തകർന്നു വീഴാം, ഈ മെഡിക്കൽ കോളേജിന്റെ സംരക്ഷണ ഭിത്തി ഇടുക്കി...

നീതി കാത്ത് 20.48 ലക്ഷം കേസുകൾ

നീതി കാത്ത് 20.48 ലക്ഷം കേസുകൾ കോട്ടയം: ഹൈക്കോടതി ഉൾപ്പെടെ സംസ്ഥാനത്തെ വിവിധ...

Related Articles

Popular Categories

spot_imgspot_img