web analytics

ഫ്രാൻസിസ് ഇട്ടിക്കോരയായി മമ്മൂട്ടി എത്തുമോ? വെള്ളിത്തിരയിൽ വരുമെന്ന് ഉറപ്പില്ല, വന്നാൽ ഉറപ്പാണ്

ഫ്രാൻസിസ് ഇട്ടിക്കോര എന്ന നോവൽ സിനിമ ആവുകയാണെങ്കിൽ മറ്റാരുമല്ല, മമ്മൂട്ടിതന്നെ ആയിരിക്കും നായകനെന്ന് രചയിതാവ് ടി.ഡി.രാമകൃഷ്ണൻ. മമ്മൂട്ടി അല്ലാതെ മറ്റൊരാളെ ഇട്ടിക്കോരയായി സങ്കൽപ്പിക്കാൻ പോലും ആകില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ സംസാരിക്കവെയായിരുന്നു ടി.ഡി.രാമകൃഷ്ണൻറെ ഈ പ്രതികരണം.

‘ഇട്ടിക്കോര സിനിമയാക്കാൻ ബുദ്ധിമുട്ടുള്ള സബ്ജക്ട് ആണെങ്കിലും അത് സിനിമ ആക്കിയാൽ മമ്മൂട്ടിയല്ലാതെ മറ്റൊരാളെ അതിൽ നായകനായി സങ്കൽപ്പിക്കാനാവില്ല. ഇട്ടിക്കോരയുടെ ആദ്യ വായനക്കാരിൽ ഒരാൾകൂടിയാണ് മമ്മൂക്ക. ഇട്ടിക്കോര പ്രസിദ്ധീകരിച്ച് മാസങ്ങൾക്കുള്ളിൽ തന്നെ അദ്ദേഹം അത് വായിച്ചുതീർത്തു. ആ കാലം മുതൽ ഞങ്ങൾ തമ്മിൽ സൗഹൃദമുണ്ട്. അതാണ് പിന്നീട് ഭ്രമയുഗത്തിൽ ഒന്നിച്ച് വർക്ക് ചെയ്യുന്നതിലേക്ക് എത്തിച്ചത്’. എന്നാണ് ടി.ഡി രാമകൃഷ്ണൻ പറഞ്ഞത്.

കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഭ്രമയുഗം സിനിമയ്ക്ക് സംഭാഷണങ്ങൾ ഒരുക്കിയത് ടി.ഡി രാമകൃഷ്ണൻ ആയിരുന്നു. അതേസമയം, ഫ്രാൻസിസ് ഇട്ടിക്കോര 2009ൽ പ്രസിദ്ധീകരിക്കപ്പെട്ട നോവലാണ്. കേരളത്തിലെ കുന്നംകുളത്ത് ജനിച്ച് ഇറ്റലിയിലെ ഫ്‌ലോറൻസിൽ വച്ച് മരിച്ച പതിനാലാം നൂറ്റാണ്ടിൽ ജീവിച്ച മലയാളിയായ വ്യാപാരിയായ ഫ്രാൻസിസ് ഇട്ടിക്കോരയുടെയും അയാളുടെ പാരമ്പര്യം പേറുന്ന പതിനെട്ടാം കൂറ്റുകാർ എന്ന വിഭാഗത്തിന്റെയും കഥയാണ് ഈ നോവൽ പറയുന്നത്.

spot_imgspot_img
spot_imgspot_img

Latest news

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് മേടവിഷു...

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി പട്ന:...

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു! അമേരിക്കയുടെ നീക്കം എന്ത്?

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു!...

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന കുടുംബങ്ങളും തളരാത്ത വിവേചനങ്ങളും

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന...

Other news

നടുറോഡിൽ ഗർഭിണിക്കെതിരെ അതിക്രമം; സിസിടിവി പുറത്തുവന്നപ്പോൾ പോലീസ് കുടുങ്ങി!

Jaipur: നടുറോഡിൽ ഗർഭിണിയായ യുവതിയെ ആക്രമിച്ച കേസിൽ നടപടി വൈകിയതിന് രണ്ട്...

തീർത്ഥാടക സംഘത്തിന്റെ ബസിൽ പ്രസവം, പിന്നാലെ പള്ളിമുറ്റത്ത് ഭ്രൂണം ഉപേക്ഷിച്ചു; കോഴിക്കോട് നഗരത്തെ ഞെട്ടിച്ച സംഭവത്തിൽ സ്ത്രീ പിടിയിൽ!

തീർത്ഥാടക സംഘത്തിന്റെ ബസിൽ പ്രസവം, പിന്നാലെ പള്ളിമുറ്റത്ത് ഭ്രൂണം ഉപേക്ഷിച്ചു; കോഴിക്കോട്...

Related Articles

Popular Categories

spot_imgspot_img