അയർലണ്ടിൽ വീടിനുള്ളിൽ രണ്ട് പേരുടെ പഴകിയ മൃതദേഹങ്ങൾ കണ്ടെത്തി. കൌണ്ടി കെറിയിലെ വീട്ടിൽ ആണ് സംഭവം. അമ്പത് വയസ്സിനു മുകളില്‍ പ്രായമുള്ള പുരുഷനെയും സ്ത്രീയെയും Glenbeigh ലെ വീട്ടില്‍ നിന്നാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. Two bodies found in house in Ireland
ഗാർഡ സംഭവസ്ഥലം സീല്‍ ചെയ്യുകയും, സ്റ്റേറ്റ് പാത്തോളജിസ്റ്റ് ഓഫീസിനെ വിവരം അറിയിക്കുകയും ചെയ്തിട്ടുണ്ട്. മൃതദേഹങ്ങള്‍ പ്രാഥമിക സാങ്കേതിക പരിശോധനയ്ക്ക് ശേഷം, പോസ്റ്റ്മോർട്ടം പരിശോധനയ്ക്കായി മാറ്റുമെന്ന് ഗാര്‍ഡ അറിയിച്ചു. മൃതദേഹങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് അന്വേഷണമാരംഭിച്ചു. രണ്ട് മൃതദേഹങ്ങള്‍ക്കും ഒരു വര്‍ഷത്തിലേറെ പഴക്കമുണ്ടെന്ന് ഗാര്‍ഡ പറഞ്ഞു.