പണം നൽകിയാൽ ഓൺലൈനായി പിഎച്ച്ഡി നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ രണ്ട് പേർ പിടിയിൽ.Fraudulent claim to offer PhD online
ഉത്തർ പ്രദേശ് സ്വദേശികളായ ജാവേദ് ഖാൻ (30), ഷാരുഖ് അലി (29) എന്നിവരാണ് പിടിയിലായത്. തട്ടിപ്പിന് പ്രതികൾ ഉപയോഗിച്ച മൊബൈൽ കേന്ദ്രികരിച്ച നടത്തിയ അനേഷ്വണത്തിലാണ് ഉത്തർപ്രദേശിലെ സഹരൺപുരിൽ നിന്ന് ഇവരെ പിടികൂടുന്നത്.
ഓൺലൈനിൽ പിഎച്ച്ഡി അഡ്മിഷന് തിരയുന്ന സമയത്താണ് പെൺകുട്ടി തട്ടിപ്പ് നടത്തിയ വെബ്സൈറ്റ് കാണുന്നത്. അതിൽ കണ്ട ഫോൺ നമ്പറിലൂടെ ജാവേദ് ഖാൻ എന്നയാളെ ബന്ധപ്പെട്ടു. പിഎച്ച്ഡി അഡ്മിൻഷനും തിസീസിനുമായി 1,80,000 രൂപ കൊടുത്ത ശേഷം കാത്തിരുന്നു.
എന്നാൽ പ്രതിമുടക്കിയ പണത്തിന്റെ രസീത് തരാത്തതും വീണ്ടും പണം ചോദിക്കുന്നതും പെൺകുട്ടിയിൽ സംശയമുണ്ടാക്കി. തുടർന്ന് പെൺകുട്ടി പോലീസിൽ പരാതി നൽകുകയായിരുന്നു.
അന്വേഷണം ആരംഭിച്ച പോലീസ്, പെൺകുട്ടിപണം അയച്ചുകൊടുത്ത ബാങ്ക് അക്കൗണ്ടിന്റെയും, ഫോൺ സംഭാഷണങ്ങളുടെയും വിവരങ്ങൾ കണ്ടെത്തി. തുടർന്ന് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.