web analytics

ഒരു കുഞ്ഞ് വേണമെന്ന് പറഞ്ഞു; ഇരുപത്താറുകാൻ 51 വയസുകാരിയായ ഭാര്യയെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തി; കേസ് ഷാരോൺ വധക്കേസിലും കോവളം ശാന്തകുമാരി വധക്കേസിലും പ്രതികൾക്ക് വധശിക്ഷ വിധിച്ച അതേ ജഡ്ജിയുടെ കോർട്ടിൽ

തിരുവനന്തപുരം: ഇരുപത്താറുകാൻ തന്നെക്കാൾ പ്രായമുള്ള ഭാര്യയെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ കോടതി തെളിവെടുപ്പ് തുടങ്ങി.

കാരക്കോണം ത്രേസ്യാപുരം ശാഖാ നിവാസിൽ ഫിലോമിനയുടെ മകൾ ശാഖ കുമാരി (51 )യുടെ കൊലപാതകത്തിലാണ് കോടതി നടപടി.

ഇന്നലെയാണ് നെയ്യാറ്റിൻകര അഡിഷണൽ ജില്ല കോടതി തെളിവെടുപ്പ് തുടങ്ങിയത്. കേസിലെ പ്രതിയായ അരുണിന്റെ വസ്ത്രങ്ങളും ശാഖകുമാരി ധരിച്ചിരുന്ന വസ്ത്രങ്ങളും കോടതിയിൽ സാക്ഷികൾ തിരിച്ചറിഞ്ഞു.

കൊലപാതകം ചെയ്യാൻ ഉപയോഗിച്ച ഇലക്ട്രിക് വയറുകളും സാക്ഷികൾ തിരിച്ചറിഞ്ഞു.ജില്ല ജഡ്ജി എ. എം. ബഷീർ മുമ്പാകെയാണ് ശാഖകുമാരിയുടെ കേസ് വിചാരണ നടക്കുന്നത്.

ഷാരോൺ വധക്കേസിലും കോവളം ശാന്തകുമാരി വധക്കേസിലും പ്രതികൾക്ക് വധശിക്ഷ വിധിച്ചത് ജില്ല ജഡ്ജി എ. എം. ബഷീറായിരുന്നു.

2020 ഡിസംബർ 25നാണ് ശാഖ കുമാരിയെ ഭർത്താവ് അരുൺ വൈദ്യുതിഷോക്കേൽപ്പിച്ച് കൊലപ്പെടുത്തിയത്.

പ്രായത്തിൽ കുറവായിരുന്ന ബാലരാമപുരം സ്വദേശി അരുൺ ശാഖ കുമാരിയെ കൊലപ്പെടുത്തി സ്വത്ത് തട്ടിയെടുക്കാൻ നടത്തിയ ശ്രമമാണ് പൊളിഞ്ഞത്.

ശാഖ കുമാരിക്ക് ഷോക്കേറ്റു എന്നു പറഞ്ഞാണ് കാരക്കോണം മെഡിക്കൽ കോളജിൽ എത്തിച്ചത്.

എന്നാൽ, ശാഖകുമാരിയുടെ മരണം നടന്ന് ഏറെ സമയം കഴിഞ്ഞിരുന്നുവെന്ന് ആശുപത്രി അധികൃതർ വെള്ളറട പൊലീസിനെ അറിയിക്കുകയായിരുന്നു.

ഇതിനെ തുടർന്ന് അരുണിനെ അന്നുതന്നെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.

പബ്‌ളിക് പ്രോസിക്യൂട്ടർ എ. അജികുമാറാണ് പ്രോസിക്യൂഷനുവേണ്ടി ഹാജരാകുന്നത്.

2020 ഒക്ടോബറിലാണ് ശാഖ കുമാരിയെ അരുൺ വിവാഹം കഴിച്ചത് . ഒരു കുഞ്ഞു വേണമെന്നാവശ്യപ്പെട്ട് ഭാര്യ വഴക്കുണ്ടാക്കിയതിനെത്തുടർന്ന് ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.

2020 ഡിസംബർ 26നാണ് കൊലപാതകം നടന്നത്. നെയ്യാറ്റിൻകരയിൽ ബ്യുട്ടി പാർലർ നടത്തി വരികയായിരുന്ന ശാഖ നേരത്തെ ഇവർ ഒറ്റയ്ക്ക് ആയിരുന്നു താമസം.

പിന്നീടാണ് നെയ്യാറ്റിൻകര സ്വദേശി അരുണുമായി ഇവർ സൗഹൃദത്തിൽ ആകുന്നത്.

പ്രായം കുറവുള്ള അരുണും മധ്യവയസ്കയായ ശാഖയും തമ്മിലുള്ള വിവാഹത്തിന്റെ ഫോട്ടോ പുറത്ത് വന്നത് ഇരുവർക്കും ഇടയിൽ പ്രശ്നങ്ങൾ സൃഷിച്ചിരുന്നുവെന്ന് ബന്ധുക്കളും സുഹൃത്തുക്കളും മൊഴി നൽകിയിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

ടിവികെയ്‌ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി പൊലീസ്

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംസ്ഥാന പര്യടനത്തിന് തിരുച്ചിറപ്പള്ളിയി‍ൽ തുടക്കമിട്ട് നടനും...

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

Other news

വടക്കാഞ്ചേരി എസ്എച്ച്ഒയെ സ്ഥലം മാറ്റി

വടക്കാഞ്ചേരി എസ്എച്ച്ഒയെ സ്ഥലം മാറ്റി തൃശൂർ: കെഎസ്‌യു പ്രവർത്തകരെ മുഖംമൂടി ധരിപ്പിച്ച് കോടതിയിൽ...

ഓണം ബമ്പർ ലോട്ടറി ടിക്കറ്റുകൾ മോഷണം പോയി

ഓണം ബമ്പർ ലോട്ടറി ടിക്കറ്റുകൾ മോഷണം പോയി കൊയിലാണ്ടി: ഓണം ബമ്പർ ലോട്ടറി...

ഇളയരാജയെക്കുറിച്ച് രജനികാന്ത്

ഇളയരാജയെക്കുറിച്ച് രജനികാന്ത് സം​ഗീത ലോകത്ത് 50 വർഷം പൂർത്തിയാക്കിയിരിക്കുകയാണ് ഇളയരാജ. ശനിയാഴ്ച ചെന്നൈയിൽ...

ലോകത്തിലെ ഏറ്റവും വലിയ പാർട്ടിയായി ബിജെപി മാറി

ലോകത്തിലെ ഏറ്റവും വലിയ പാർട്ടിയായി ബിജെപി മാറി വിശാഖപട്ടണം: രാജ്യത്തെ 20 സംസ്ഥാനങ്ങൾ...

‘അനധികൃത കുടിയേറ്റ കുറ്റവാളികളോട് ഇനി മൃദു സമീപനം ഇല്ല’; മുന്നറിയിപ്പ് നൽകി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്

അനധികൃത കുടിയേറ്റ കുറ്റവാളികളോട് ഇനി മൃദു സമീപനം ഇല്ലെന്ന് ഡോണൾഡ് ട്രംപ് യുഎസ്...

മിൽമ പാലിന്റെ വില വർധന; അന്തിമ തീരുമാനം ഇന്ന്

മിൽമ പാലിന്റെ വില വർധന; അന്തിമ തീരുമാനം ഇന്ന് മിൽമ പാൽ വില...

Related Articles

Popular Categories

spot_imgspot_img