web analytics

കൊടുവാള്‍ വാങ്ങിയത് കൊല്ലാനായി തന്നെ; ചെന്താമര പിടിയിലായതോടെ രക്ഷിക്കാനായത് മൂന്ന് ജീവനുകൾ; ഇന്ന് കോടതിയിൽ ഹാജരാക്കും

പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതകക്കേസിലെ പ്രതി ചെന്താമരയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

ഡിവൈഎസ്പി ഓഫീസില്‍ ചോദ്യം ചെയ്തത ശേഷമാകും കോടതിയിൽ ഹാജരാക്കുക. രണ്ടു പകലും രണ്ടു രാത്രിയും നീണ്ട തെരച്ചിലിനൊടുവില്‍ ഇന്നലെ രാത്രിയാണ് ചെന്താമരയെ പോലീസ് പിടികൂടിയത്.

ഇയാള്‍ മറ്റ് മൂന്ന് പേരെ കൂടി കൊല്ലാന്‍ പദ്ധതിയിട്ടിരുന്നതായും ഭാര്യയെയും മകളെയും മരുമകനെയും ഭാര്യാസഹോദരനെയും കൊല്ലാന്‍ പദ്ധതിയിട്ടിരുന്നതായി പോലീസ് പറഞ്ഞു.

ഭാര്യയെ കൊല്ലുമെന്ന് പല തവണ ഭീഷണി മുഴക്കി. ഭാര്യാസഹോദരനെയും കൊല്ലുമെന്ന് പറഞ്ഞു.കൊടുവാള്‍ കൊല്ലാനായി തന്നെ വാങ്ങിയതാണെന്നാണ് പോലീസിന് നല്‍കിയിരിക്കുന്ന മൊഴി.

എലവഞ്ചേരിയില്‍ നിന്നുമാണ് കൊടുവാള്‍ വാങ്ങിയതെന്നും ചെന്താമര പോലീസിനോട് പറഞ്ഞു. ഭാര്യയെ കൊന്നതിന് കാണിച്ചുതരാമെന്ന സുധാകരന്റെ ഭീഷണി പെട്ടെന്നുള്ള പ്രകോപനത്തിന് കാരണമായി.

ഇന്ന് ചെന്താമരയെ ആലത്തൂര്‍ കോടതിയില്‍ ഹാജരാക്കും. വടിവാള്‍ വലിയ വടിയില്‍ കെട്ടി പറമ്പിലേക്ക് പോകുകയായിരുന്നു.

പെട്ടെന്ന് സുധാകരന്‍ സ്‌കൂട്ടറില്‍ ഇടിക്കാന്‍ വന്നപ്പോള്‍ തന്റെ കയ്യിലിരുന്ന വടിവാള്‍ അബദ്ധത്തില്‍ കൊണ്ടെന്നാണ് ചോദ്യം ചെയ്യലില്‍ പറഞ്ഞത്.

ചൊവ്വാഴ്ച രാത്രി പത്തരയോടെ പോത്തുണ്ടിക്ക് സമീപം സ്വന്തം വീടിന്റെ പരിസരത്തുനിന്നായിരുന്നു ചെന്താമരയെ പൊലീസ് പിടികൂടിയത്.

ചെന്താമര ഭക്ഷണം കഴിക്കാന്‍ എത്തുമെന്ന അയാളുടെ ചേട്ടന്‍ രാധാകൃഷ്ണന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ വീടിന് സമീപം പൊലീസ് തമ്പടിച്ചിരുന്നു.

വീടിന് സമീപത്തെ വയലിന് സമീപമെത്തിയപ്പോള്‍ ചെന്താമരയെ പൊലീസ് പിടികൂടുകയായിരുന്നു.

ഇയാള്‍ പോത്തുണ്ടി മാട്ടായിയില്‍ ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസും നാട്ടുകാരും പ്രദേശത്ത് വ്യാപക തിരച്ചില്‍ നടത്തിയിരുന്നു.

ഇതിനിടെയാണ് പ്രതിയെ പോത്തുണ്ടിയില്‍ സ്വന്തം വീടിന് സമീപത്തുനിന്ന് പൊലീസ് പിടികൂടിയത്. സ്‌കൂട്ടറില്‍ വരികയായിരുന്ന സുധാകരനെ വടിയില്‍ വെട്ടുകത്തിവെച്ചുകെട്ടി വെട്ടിവീഴ്ത്തുകയായിരുന്നു.

സമീപത്ത് ആരുമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമായിരുന്നു ആക്രമണം. തൊട്ടുപിന്നാലെ, ശബ്ദം കേട്ട് ഇറങ്ങിവന്ന മീനാക്ഷിയേയും ചെന്താമര വെട്ടി.

സുധാകരന്‍ സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചു. മീനാക്ഷിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു”

spot_imgspot_img
spot_imgspot_img

Latest news

ടിവികെയ്‌ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി പൊലീസ്

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംസ്ഥാന പര്യടനത്തിന് തിരുച്ചിറപ്പള്ളിയി‍ൽ തുടക്കമിട്ട് നടനും...

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

Other news

വടക്കാഞ്ചേരി എസ്എച്ച്ഒയെ സ്ഥലം മാറ്റി

വടക്കാഞ്ചേരി എസ്എച്ച്ഒയെ സ്ഥലം മാറ്റി തൃശൂർ: കെഎസ്‌യു പ്രവർത്തകരെ മുഖംമൂടി ധരിപ്പിച്ച് കോടതിയിൽ...

ഇളയരാജയെക്കുറിച്ച് രജനികാന്ത്

ഇളയരാജയെക്കുറിച്ച് രജനികാന്ത് സം​ഗീത ലോകത്ത് 50 വർഷം പൂർത്തിയാക്കിയിരിക്കുകയാണ് ഇളയരാജ. ശനിയാഴ്ച ചെന്നൈയിൽ...

അസമിലും ഭൂട്ടാനിലും ഭൂകമ്പം; 5.8 തീവ്രത

അസമിലും ഭൂട്ടാനിലും ഭൂകമ്പം; 5.8 തീവ്രത ഗുവാഹത്തി: അസമിലും അയൽരാജ്യമായ ഭൂട്ടാനിലും വീണ്ടും...

ലോകത്തിലെ ഏറ്റവും വലിയ പാർട്ടിയായി ബിജെപി മാറി

ലോകത്തിലെ ഏറ്റവും വലിയ പാർട്ടിയായി ബിജെപി മാറി വിശാഖപട്ടണം: രാജ്യത്തെ 20 സംസ്ഥാനങ്ങൾ...

യുവാവിന്റെ കൈപ്പത്തി തകർന്നു

യുവാവിന്റെ കൈപ്പത്തി തകർന്നു ചാവക്കാട്: ലൈറ്റ് ഹൗസിന് മുകളിൽ കയറി ഗുണ്ട്‌ പൊട്ടിച്ച...

വിവാദത്തിൽ പ്രതികരിച്ച് സുരേഷ് ഗോപി

വിവാദത്തിൽ പ്രതികരിച്ച് സുരേഷ് ഗോപി തൃശൂർ: ഭവന നിർമാണവുമായി ബന്ധപ്പെട്ട നിവേദനവുമായെത്തിയ വയോധികനെ...

Related Articles

Popular Categories

spot_imgspot_img