web analytics

കടമെടുത്തത് ഇന്ത്യാവിഷൻ ചാനൽ നടത്താൻ; ഡോ. എംകെ. മുനീർ എംഎൽഎക്ക് ചെക്ക് കേസിൽ കോടികളുടെ പിഴയിട്ട് കോടതി

കൊച്ചി: മുസ്ലിം ലീഗ് നേതാവ് ഡോ. എംകെ. മുനീർ എംഎൽഎക്ക് ചെക്ക് കേസിൽ കോടികളുടെ പിഴയിട്ട് കോടതി. 

ഇന്ത്യാവിഷൻ ചാനലുമായി ബന്ധപ്പെട്ട് സാമ്പത്തിക സഹായം ചെയ്ത വകയിൽ നൽകാനുള്ള തുകയുടെ ചെക്ക്, ബാങ്കിൽ പണമില്ലാതെ മടങ്ങിയതിന് നൽകിയ പരാതിയിലാണ് കോടതി നടപടി. 2.6 കോടി രൂപയാണ് കോടതി പിഴയിട്ടത്.

2012ൽ 1,34,25,000 രൂപയണ്ട് പരാതിക്കാരനായ മുനീർ അഹമ്മദിൽനിന്ന് ബാങ്ക് അക്കൗണ്ട് വഴി വാങ്ങിയത്. ഈ തുക തിരിച്ചുനൽകിയ ചെക്ക് പണമില്ലാതെ മടങ്ങി. ഇതിനെ തുടർന്ന് നൽകിയ പരാതിയിലാണ് കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പിഴശിക്ഷ വിധിച്ചത്.

ഇന്ത്യവിഷൻ പ്രൈവറ്റ് ലിമിറ്റഡ്, മാനേജ്മെമെൻ്റിൻ്റെ ഭാഗമായ ജമാലുദ്ദീൻ ഫാറൂഖി, എംകെ മുനീർ, ഭാര്യ നഫീസ തോട്ടത്തിൽ എന്നിവരാണ് യഥാക്രമം ഒന്നുമുതൽ നാലുവരെ പ്രതികൾ. 

ഇവരെല്ലാം കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരുന്നു. ഒരു മാസത്തിനകം പിഴയടച്ചില്ലെങ്കിൽ ആറുമാസം തടവ് അനുഭവിക്കണം. പിഴയടച്ചാൽ ആ തുക പരാതിക്കാരന് നൽകും.

കേസിൽ അപ്പീൽ നൽകുമെന്ന് കോടതി വിധിക്ക് പിന്നാലെ എംകെ മുനീർ പ്രതികരിച്ചു. 

2003 ലാണ് ഇന്ത്യാവിഷൻ ആരംഭിച്ചത്. 2015 ഫെബ്രുവരിൽ ചാനൽ പ്രവർത്തനം അവസാനിപ്പിക്കുകയായിരുന്നു. ചാനലിന്റെ ചെയർമാനായിരുന്നു എംകെ മുനീർ.

spot_imgspot_img
spot_imgspot_img

Latest news

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ ബില്ലുകൾ തള്ളി

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ...

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു Washington,...

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് മേടവിഷു...

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി പട്ന:...

Other news

ഹോർമുസ് കടലിടുക്ക് അടഞ്ഞാൽ പട്ടിണിയും ഇരുട്ടും ഫലം; ഖത്തർ ധനമന്ത്രിയുടെ മുന്നറിയിപ്പ് ലോകത്തിന് ഭീഷണിയാകുന്നു

ഹോർമുസ് കടലിടുക്ക് അടഞ്ഞാൽ പട്ടിണിയും ഇരുട്ടും ഫലം; ഖത്തർ ധനമന്ത്രിയുടെ മുന്നറിയിപ്പ്...

ന്യൂയോർക്കിലും ഇനി ‘റേഷൻ കട’! കോർപ്പറേറ്റുകളെ പൂട്ടാൻ മംദാനി; ഞെട്ടിത്തരിച്ച് അമേരിക്ക

ന്യൂയോർക്ക്: ലോകത്തിന്റെ സാമ്പത്തിക തലസ്ഥാനമായ ന്യൂയോർക്കിൽ വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി മേയർ സൊഹ്‌റാൻ...

വിഷു ദിനത്തിൽ തീപിടിത്തം; പായസം വെക്കുന്നതിനിടെ ഗ്യാസ് സിലിണ്ടർ കത്തി

വിഷു ദിനത്തിൽ തീപിടിത്തം; പായസം വെക്കുന്നതിനിടെ ഗ്യാസ് സിലിണ്ടർ കത്തി മലപ്പുറം: വിഷു...

വിഷു പരസ്യവിവാദം: വിദ്വേഷം പ്രചരിപ്പിച്ചാൽ നടപടിയെന്ന് പോലീസ്

തിരുവനന്തപുരം: ആഘോഷങ്ങളുടെ പവിത്രതയെ ഹനിക്കുന്ന രീതിയിൽ പരസ്യം നൽകിയ ഹോട്ടലുടമയെ പോലീസ്...

Related Articles

Popular Categories

spot_imgspot_img