web analytics

കിട്ടിയത് കുറച്ച് മ്ലാവ് ഇറച്ചിയും എല്ലും; കുപ്രസിദ്ധ കുറ്റവാളി വീരപ്പൻ സന്തോഷ് പൊലീസിനെ വെട്ടിച്ച് വീണ്ടും രക്ഷപെട്ടു; സംഭവം ഇടുക്കിയിൽ

അടിമാലി: പഴബ്ലിച്ചാലിൽ ഒളിവിൽ കഴിയുകയായിരുന്ന കുപ്രസിദ്ധ കുറ്റവാളി വീരപ്പൻ സന്തോഷ് പൊലീസിനെ വെട്ടിച്ച് വീണ്ടും രക്ഷപെട്ടു. കൂട്ടാളികളായ രണ്ട് പേർ പൊലീസിന്റെ പിടിയിലായി.

ഇവർ വേട്ടയാടി കൊന്ന മ്ലാവിൻറെ ഇറച്ചിയും എല്ലുകളും പൊലീസ് പിടികൂടി. ബുധനാഴ്ച വൈകിട്ട് 6.30ഓടെയാണ് അടിമാലി പൊലീസ് ഇരുമ്പുപാലം 14-ാം മൈൽ നരിക്കുഴിൽ സന്തോഷ് (വീരപ്പൻ സന്തോഷ് -49) നെ പിടികൂടാൻ എത്തിയത്.

പഴബ്ലിച്ചാൽ സ്കൂൾ പടിയിൽ മറ്റത്തിൽ ഷൈനിന്റെ വീട്ടിലായിരുന്നു സന്തോഷും സഹായി പയ്യന്നൂർ വില്യാപ്പിള്ളിൽ ഹരീഷും ഒളിവിൽ കഴിഞ്ഞിരുന്നത്.

പൊലീസിനെ കണ്ട് മൂവരും വീട്ടിൽനിന്ന് ഇറങ്ങി ഓടി. ഏറെ നേരത്തെ ശ്രമഫലമായി ഷൈനെയും ഹരീഷിനെയും പൊലീസ് പിടികൂടി. ഇതിനിടെ വീരപ്പൻ സന്തോഷ് വലിയ പാറയുടെ മുകൾ ഭാഗത്തേക്ക് കയറി. പിന്നാലെ പൊലീസും പാറയിലേക്ക് കയറി.

കീഴ്ക്കാം തൂക്കായ പാറയിൽ അപകടഭാഗത്ത് നിലയുറപ്പിച്ച സന്തോഷ് തന്നെ പിടിക്കുന്ന പൊലീസുകാരെയുമായി താഴെക്ക് ചാടുമെന്ന് ഭീഷണി മുഴക്കി. ഇതോടെ നേരം ഇരുട്ടി. പൊലീസ് ഉടൻ ഫയർഫോഴ്സിൻറെ സേവനം തേടി.

ഫയർ ഫോഴ്സ് എത്തിയപ്പോഴേക്കും സന്തോഷ് ഇവിടെനിന്നും മുങ്ങി. രാത്രി ഏറെ വൈകിയാണ് ഇയാൾക്കായുള്ള തിരച്ചിൽ നിർത്തിയത്. പാറക്ക് മുകളിൽ കുടുങ്ങിയ പൊലീസുകാരെ സഹസപ്പെട്ടാണ് രക്ഷിച്ചത്.

വനപാലകരെ വധിക്കാൻ ശ്രമിച്ച കേസിൽ കോടതി പിടികിട്ടാപ്പുള്ളിയായി സന്തോഷിനെ പ്രഖ്യാപിച്ചിരുന്നു. സുപ്രീംകോടതിയിൽ വരെ കേസ് നടത്തിയ സംഭവത്തിന് ശേഷം സന്തോഷ് ഒളിവിലായിരുന്നു.

പടിക്കപ്പ് കട്ടമുടിയിൽ തോക്കുചൂണ്ടി വനപാലകരെ രണ്ട്കിലോമീറ്ററിലധികം പിറകോട്ട് നടത്തിയ കേസിൽ അടക്കം നിരവധി വനം – പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിയാണ്. മറ്റുജില്ലകളിൽ ഗുണ്ടാ സംഘങ്ങൾ വരെ വീരപ്പൻ സന്തോഷിന് ഉണ്ട്. സംസ്ഥാനത്തിൻറെ വിവിധ ഭാഗങ്ങളിൽ ഇയാൾക്കെതിരെ കേസുണ്ട്.

രണ്ട് മാസം മുമ്പും ഇയാൾ പൊലീസിനെ വെട്ടിച്ച് രക്ഷപെട്ടിരുന്നു. ഇവർ ഉപയോഗിച്ചിരുന്ന കാറും പൊലീസ് കസ്റ്റഡിയിൽ എടുത്തു. പിടി കൂടിയ മ്ലാവ് ഇറച്ചിയും മ്ലാവിൻറെ എല്ലുകളും പൊലീസ് വനം വകുപ്പിന് കൈമാറി.

പൊലീസ് പിടികൂടിയ രണ്ട് പേരെയും വനം വകുപ്പിന് കൈമാറി. വനംവകുപ്പ് മൂവർക്കുമെതിരെ കേസെടുത്തു. ഇടുക്കി ഡിവൈ.എസ്.പി ജിൽസൺ മാത്യു, അടിമാലി സി.ഐ പ്രിൻസ് ജോസഫ്, എസ്.ഐ ജിബിൻ തോമസ് എന്നിവർ നേതൃത്വം നൽകി.

spot_imgspot_img
spot_imgspot_img

Latest news

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി പട്ന:...

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു! അമേരിക്കയുടെ നീക്കം എന്ത്?

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു!...

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന കുടുംബങ്ങളും തളരാത്ത വിവേചനങ്ങളും

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന...

Other news

ശ്രീകോവിൽ തുറന്ന് വെള്ളി മുഖക്കാപ്പും പൂജാസാധനങ്ങളും കവർന്നു

ശ്രീകോവിൽ തുറന്ന് വെള്ളി മുഖക്കാപ്പും പൂജാസാധനങ്ങളും കവർന്നു മലപ്പുറം: മാറഞ്ചേരി കാഞ്ഞിരമുക്ക് അയ്യപ്പന്‍കാവ്...

കൊൽക്കത്തയിൽ മലയാളി വിദ്യാർത്ഥി മരിച്ച സംഭവം: കാൽവഴുതി വീണതെന്ന് പ്രാഥമിക നിഗമനം; അസ്വാഭാവികതയില്ലെന്ന് പോലീസ്

കൊൽക്കത്തയിൽ മലയാളി വിദ്യാർത്ഥി മരിച്ച സംഭവം: കാൽവഴുതി വീണതെന്ന് പ്രാഥമിക നിഗമനം;...

അതിരപ്പിള്ളിയിലെ ‘മഞ്ഞക്കൊമ്പന്’ ഗുരുതര പരിക്ക്; ചികിത്സയ്ക്ക് തയ്യാറായി വനം വകുപ്പ്

അതിരപ്പിള്ളിയിലെ ‘മഞ്ഞക്കൊമ്പന്’ ഗുരുതര പരിക്ക്; ചികിത്സയ്ക്ക് തയ്യാറായി വനം വകുപ്പ് അതിരപ്പിള്ളി: അതിരപ്പിള്ളി...

വിഷുക്കൈനീട്ടം ഇനി ഡിജിറ്റലായി! ഷെഡ്യൂൾ ചെയ്ത് രാവിലെ തന്നെ പ്രിയപ്പെട്ടവർക്ക് എത്തിക്കാം; അടിപൊളി ഫീച്ചറുമായി സൗത്ത് ഇന്ത്യന്‍ ബാങ്ക്

വിഷുക്കൈനീട്ടം ഇനി ഡിജിറ്റലായി! ഷെഡ്യൂൾ ചെയ്ത് രാവിലെ തന്നെ പ്രിയപ്പെട്ടവർക്ക് എത്തിക്കാം;...

Related Articles

Popular Categories

spot_imgspot_img