web analytics

ഹൈക്കോടതി നിർദ്ദേശിച്ചിട്ടും ജാമ്യഹർജി പരിഗണിക്കാതെ റിമാൻഡ്; മജിസ്ട്രേറ്റിൽ നിന്ന് വിശദീകരണം തേടി ഹൈക്കോടതി സിംഗിൾ ബഞ്ച്

കൊച്ചി: ഹൈക്കോടതി നിർദ്ദേശിച്ചിട്ടും പ്രതിയുടെ ജാമ്യഹർജി പരിഗണിക്കാതെ റിമാൻഡ് ചെയ്ത ഇരിങ്ങാലക്കുട മജിസ്ട്രേറ്റിൽ നിന്ന് സിംഗിൾ ബഞ്ച് വിശദീകരണം തേടി.

റിമാൻഡിലായ പ്രതിക്ക് ഇടക്കാല ജാമ്യം അനുവദിച്ചുകൊണ്ടാണ് ജസ്റ്റിസ് സി. ജയചന്ദ്രന്റെ നടപടി. ഇരിങ്ങാലക്കുട പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയായ ഗോപകുമാറിന് മജിസ്ട്രേറ്റ് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു.

തുടർന്ന് പ്രതി ഹൈക്കോടതിയെ സമീപിച്ചു. വാറന്റ് മരവിപ്പിച്ച സിംഗിൾ ബെഞ്ച് പ്രതിയോട് ജനുവരി 15ന് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാകാനും ജാമ്യഹർജി ഫയൽ ചെയ്താൽ അന്ന് തന്നെ പരിഗണിക്കാനും നിർദ്ദേശിച്ചു.

15ന് മജിസ്ട്രേറ്റ് അവധിയിലായതിനാൽ പകരം ചുമതലയുളള മജിസ്ട്രേറ്റാണ് വിഷയം പരിഗണിച്ചത്. പ്രതിക്ക് ഇടക്കാല ജാമ്യം അനുവദിച്ച കോടതി പിറ്റേ ദിവസം ഹാജരാകാൻ നിർദ്ദേശിച്ചു.

പിറ്റേന്ന് ഹാജരായപ്പോൾ ജനുവരി 29 വരെ റിമാൻഡ് ചെയ്തു. ജാമ്യഹർജിയിൽ വാദം കേട്ട് ഉത്തരവിനായി മാറ്റുകയും ചെയ്തു.

ഹൈക്കോടതിയുടെ ഉത്തരവ് നിലനിൽക്കേ ഇത്തരമൊരു നടപടി സ്വീകരിച്ചതിലാണ് സിംഗിൾ ബഞ്ച് വിശദീകരണം തേടിയത്.

spot_imgspot_img
spot_imgspot_img

Latest news

വാഗ്ദാനപ്പെരുമഴയിൽ കേരളം; ആര് ഭരിക്കും? ഒരേ മോഡലിൽ പ്രകടനപത്രികകൾ ഇറക്കി മുന്നണികൾ! വോട്ടർമാർ കൺഫ്യൂഷനിൽ

വാഗ്ദാനപ്പെരുമഴയിൽ കേരളം; ആര് ഭരിക്കും? ഒരേ മോഡലിൽ പ്രകടനപത്രികകൾ ഇറക്കി മുന്നണികൾ!...

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി വിക്ഷേപിച്ചു

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി...

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ?

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ? കോട്ടയം: കേരള രാഷ്ട്രീയത്തിലെ...

സുരേഷ് ഗോപിക്ക് തിരിച്ചടി; തൃശൂർ എംപി തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി നിലനിൽക്കും

സുരേഷ് ഗോപിക്ക് തിരിച്ചടി; തൃശൂർ എംപി തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി...

ഇത്തവണത്തെ ഏപ്രിൽ ഫൂൾസ് പ്രങ്ക് അല്പം കടന്നുപോയി! രാവിലെ തന്നെ നിങ്ങളും ഫൂളായിക്കാണും?

ഇത്തവണത്തെ ഏപ്രിൽ ഫൂൾസ് പ്രങ്ക് അല്പം കടന്നുപോയി! രാവിലെ തന്നെ നിങ്ങളും...

Other news

എട്ടിൻ്റെ വഴിയിൽ ചന്ദ്രനിലേക്ക്; ഓറിയോൺ പേടകത്തിന്റെ 10 ദിവസത്തെ ദൗത്യം ഇങ്ങനെ

എട്ടിൻ്റെ വഴിയിൽ ചന്ദ്രനിലേക്ക്; ഓറിയോൺ പേടകത്തിന്റെ 10 ദിവസത്തെ ദൗത്യം ഇങ്ങനെ തിരുവനന്തപുരം:...

യു.എസ്. സൈനിക മേധാവിയോട് രാജിവെക്കാൻ നിർദേശം

യു.എസ്. സൈനിക മേധാവിയോട് രാജിവെക്കാൻ നിർദേശം വാഷിംഗ്ടൺ: ഇറാനെതിരെ അമേരിക്ക യുദ്ധനടപടികൾ കടുപ്പിച്ച പശ്ചാത്തലത്തിൽ...

പറക്കാൻ ഇനി പോക്കറ്റ് കീറും! ഒരു മാസത്തിനിടെ 7,300 രൂപയുടെ വർധന! വിമാന ടിക്കറ്റ് നിരക്കിൽ വൻ കൊള്ളയോ?

പറക്കാൻ ഇനി പോക്കറ്റ് കീറും! ഒരു മാസത്തിനിടെ 7,300 രൂപയുടെ വർധന! വിമാന...

സി.ബി.എസ്.ഇയിൽ എ.ഐ പാഠ്യപദ്ധതി; മൂന്നാം ക്ലാസ് മുതൽ പഠനം ആരംഭിക്കും

സി.ബി.എസ്.ഇയിൽ എ.ഐ പാഠ്യപദ്ധതി; മൂന്നാം ക്ലാസ് മുതൽ പഠനം ആരംഭിക്കും തിരുവനന്തപുരം: സി.ബി.എസ്.ഇ...

​യു.എസ് വ്യോമാക്രമണത്തിൽ ഇറാനിലെ പ്രധാന പാലം തകർന്നു; 8 മരണം

​യു.എസ് വ്യോമാക്രമണത്തിൽ ഇറാനിലെ പ്രധാന പാലം തകർന്നു; 8 മരണം ടെഹ്റാൻ: പശ്ചിമേഷ്യൻ സംഘർഷം...

പ്രചാരണ വേദിയിൽ കുഴഞ്ഞുവീണു; പന്ന്യൻ രവീന്ദ്രൻ ആശുപത്രിയിൽ

പ്രചാരണ വേദിയിൽ കുഴഞ്ഞുവീണു; പന്ന്യൻ രവീന്ദ്രൻ ആശുപത്രിയിൽ പാലക്കാട്: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സി.പി.ഐ മുതിർന്ന...

Related Articles

Popular Categories

spot_imgspot_img