web analytics

അന്യപുരുഷൻമാരും സ്ത്രീകളും ഇടകലർന്ന് അഭ്യാസം വേണ്ട; മെക് 7 കൂട്ടായ്‌മക്കെതിരെ സമസ്ത

കോഴിക്കോട്: മത മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള വ്യായാമത്തിനെതിരെ സുന്നി വിശ്വാസികൾ ജാ​ഗ്രത പുലർത്തണമെന്ന് സമസ്ത കാന്തപുരം വിഭാ​ഗം. അന്യപുരുഷൻമാരും സ്ത്രീകളും ഇടകലർന്ന് അഭ്യാസം നടത്തുന്നത് മതവിരുദ്ധമാണെന്നാണ് കാന്തപുരം വിഭാ​ഗം പറയുന്നത്. വിശ്വാസ വിരുദ്ധമായ ​ഗാനങ്ങളും ക്ലാസുകളും സംഘടിപ്പിക്കുന്നത് അം​ഗീകരിക്കാനാകില്ല.

ആരോഗ്യസംരക്ഷണത്തിന് ഇസ്‌ലാം വളരെ പ്രാധാന്യം നൽകുന്നുണ്ടെന്നും മത നിയമങ്ങൾക്ക് വിധേയമായി ആവശ്യമായ വ്യായാമം വിരോധിക്കപ്പെട്ടതല്ല. വ്യായാമത്തിന്റെ പേരിൽ ആയാലും സ്ത്രീകളും പുരുഷൻമാരും ഇടകലരാൻ പാടില്ലെന്നുമുള്ള അതിവിചിത്രമായ നിബന്ധനകളാണ് ഇവർ മുന്നോട്ട് വെച്ചിരിക്കുന്നത്.

വിവാദമായ മെക് 7 ൻ വ്യായാമ കൂട്ട്മയ്‌ക്കെതിരെയാണ് വിമർശനം ഉയർന്നിരിക്കുന്നത്. നേരത്തെയും മെക് 7 നെതിരെ കാന്തപുരം വിഭാ​ഗം രം​ഗത്ത് വന്നിരുന്നു. രാഷ്‌ട്രീയപരമായും സംഘടനാപരമായുള്ള എതിർപ്പായിരുന്നു അന്ന് പ്രകടമാക്കിയത്. മെക് 7 ന്റെ പ്രവർത്തന രീതികൾ മത വിശ്വാസത്തിന് എതിരാണെന്നാണ് സമസ്തയുടെ ഇപ്പോഴത്തെ നിലപാട്.

സ്ത്രീകളും പുരുഷൻമാരും ഒന്നിച്ച് ഇരിക്കുന്നതിനും അടുത്ത് ഇടപഴകുന്നതിനുമെതിരെ നേരത്തേയും സമസ്ത രം​ഗത്ത് വന്നിരുന്നു. എന്നാൽ ഇപ്പോൾ വ്യായാമത്തിന്റെ കാര്യത്തിലും സമാന നിലപാട് ആവർത്തിക്കുകയാണ്.

മലബാർ മേഖലയിൽ മെക് 7 ന്റെ പ്രവർത്തനം വ്യാപകമാണ്. മുസ്ലീം സ്ത്രീകളും ഇതിൽ വ്യാപകമായി പങ്കെടുക്കുന്നുണ്ട്. കാന്തപുരം വിഭാ​ഗത്തിന്റെ പ്രസ്താവന പുറത്ത് വന്നതോടെ മുസ്ലീം സ്ത്രീകളുടെ പങ്കാളിത്തത്തിന് മതപരമായ കടിഞ്ഞാൺ വീണിരിക്കുകയാണ്.

spot_imgspot_img
spot_imgspot_img

Latest news

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

Other news

അങ്ങാടിയിൽ തോറ്റതിന് മുണ്ട് പൊക്കി കാണിക്കുന്ന അൽപ്പൻ

അങ്ങാടിയിൽ തോറ്റതിന് മുണ്ട് പൊക്കി കാണിക്കുന്ന അൽപ്പൻ മലപ്പുറം: അങ്ങാടിയിൽ തോറ്റതിന് മുണ്ട്...

ഏഴുവയസുകാരന് ചികിത്സ നടത്തിയത് വാട്സ്ആപ്പ് വഴി

ഏഴുവയസുകാരന് ചികിത്സ നടത്തിയത് വാട്സ്ആപ്പ് വഴി പത്തനംതിട്ട: കയ്യിൽ നീരുമായി എത്തിയ ഏഴുവയസുകാരന്...

ഭാര്യയെ നടുറോഡിലിട്ട് ഭർത്താവ് വെടിവെച്ചുകൊന്നു

ഭാര്യയെ നടുറോഡിലിട്ട് ഭർത്താവ് വെടിവെച്ചുകൊന്നു ഗ്വാളിയോർ: മധ്യപ്രദേശിലെ ഗ്വാളിയോറിൽ ഭാര്യയെ നടുറോഡിലിട്ട് ഭർത്താവ്...

കര്‍ണാടകയിൽ കണ്ടെയ്നർ ട്രക്ക് ഓട്ടോയിൽ ഇടിച്ച് മൂന്നുപേർക്ക് ദാരുണാന്ത്യം; അത്ഭുതകരമായ രക്ഷപെടൽ നടത്തി ഗർഭിണിയും മൂന്നു വയസ്സുകാരിയും

കര്‍ണാടകയിൽ കണ്ടെയ്നർ ട്രക്ക് ഓട്ടോയിൽ ഇടിച്ച് മൂന്നുപേർക്ക് ദാരുണാന്ത്യം; അത്ഭുതകരമായ രക്ഷപെടൽ...

‘ഇന്ത്യ-അമേരിക്ക ബന്ധത്തില്‍ തീരുവ വിള്ളലുണ്ടാക്കി’

‘ഇന്ത്യ-അമേരിക്ക ബന്ധത്തില്‍ തീരുവ വിള്ളലുണ്ടാക്കി’ ഇന്ത്യക്ക് മേൽ ഏര്‍പ്പെടുത്തിയ ഇരട്ട തീരുവ ഇരുരാജ്യങ്ങളും...

ഒടുവിൽ മോദി മണിപ്പൂരിൽ; കലാപ ബാധിതരെ കണ്ടു

ഒടുവിൽ മോദി മണിപ്പൂരിൽ; കലാപ ബാധിതരെ കണ്ടു ഇംഫാൽ: കനത്ത സുരക്ഷാ സംവിധാനത്തിനിടയിൽ...

Related Articles

Popular Categories

spot_imgspot_img