web analytics

ഇത് ഞങ്ങളുടെ ചാളയല്ല, ഞങ്ങളുടെ ചാള ഇങ്ങനല്ല; ചാളയ്ക്ക് ഇതെന്തു പറ്റി…?

ചാള വില താഴോട്ട് ഇടിഞ്ഞതോടെ മത്സ്യമേഖലയിൽ കടുത്ത പ്രതിസന്ധി. രൂചി ഇല്ലാതായ ചാള ജനങ്ങൾക്ക് വേണ്ടാതായതാണ് മത്സ്യത്തൊഴിലാളികളെയും വഞ്ചി ഉടമകളെയും ഒരുപോലെ പ്രതിസന്ധിയിലാക്കിയത്. കഴിഞ്ഞ ട്രോളിംഗ് നിരോധന കാലത്ത് ചാളയ്ക്ക് 300 രൂപവരെ വില എത്തിയിരുന്നു.

ചെറുകിട കച്ചവടക്കാർ പൊതുവിപണിയിൽ 400 രൂപയ്ക്കാണ് അന്ന് ചാളവിറ്റത്. ട്രോളിംഗ് നിരോധനത്തിനു ശേഷം ബോട്ടുകൾ കടലിൽ ഇറങ്ങുകയും ഗോവ, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് കൂടുതൽ മത്സ്യം വിപണിയിൽ വന്നതും ചാളയുടെ വില താഴാൻ ഇടയാക്കി.

എന്നാൽ ട്രോളിംഗ് നിരോധനത്തിനുശേഷം പിന്നീട് വിപണിയിലാകെ ചെറിയ ചാളയെയാണ് കിട്ടുന്നത്. കേവലം 10 സെന്റിമീറ്റർ നീളമുള്ള ചാളയ്ക്ക് രൂചിയും തീരെ ഇല്ലാതായി. മാംസം കുറവുമായിരുന്നു. സാധാരണ ഒക്ടോബർ, നവംബർ മാസങ്ങളിൽ ലഭിക്കുമായിരുന്ന നല്ല വലിപ്പവും നെയ്യുമുള്ള ചാളയും കാണാതായി.

മത്സ്യബന്ധനത്തിന് പോകുന്ന വള്ളങ്ങൾക്കും പൊന്തുകാർക്കും ഇപ്പോൾ ലഭിക്കുന്ന ഏക മത്സ്യം ചാള മാത്രമാണ്. വില കുറഞ്ഞ ചാള വളത്തിന് പൊടിക്കാനാണ് ഇപ്പോൾ അധികവും കൊണ്ടുപോകുന്നത്. ചാളയ്ക്ക് വില ലഭിക്കാത്തതുമൂലം വള്ളം ഉടമകളും തൊഴിലാളികളും വൻ കടക്കെണിയിലായി. കടപ്പുറത്തെ ആശ്രയിച്ചു ജീവിക്കുന്ന ചുമട്ടുതൊഴിലാളികൾ ഉൾപ്പെടെയുള്ള അനുബന്ധ തൊഴിലാളികളും ദുരിതത്തിലാണ്.

spot_imgspot_img
spot_imgspot_img

Latest news

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

Other news

ലോകത്തെ ആദ്യ എഐ മന്ത്രി

ലോകത്തെ ആദ്യ എഐ മന്ത്രി ടിറാന: ലോകം സാങ്കേതിക വിപ്ലവത്തിലേക്ക് ചുവടുവെക്കുന്ന വേളയിൽ,...

അക്രമകാരികളായ മൃഗങ്ങളെ കൊല്ലാം

അക്രമകാരികളായ മൃഗങ്ങളെ കൊല്ലാം തിരുവനന്തപുരം: അക്രമകാരികളായ മൃഗങ്ങളെ കൊല്ലാന്‍ അനുമതി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍...

അബദ്ധത്തിൽ കാറിടിച്ച് സുഹൃത്ത് മരിച്ചു; മറച്ചുവെച്ച ശേഷം യുവാവ് ചെയ്തത്… ഒടുവിൽ അറസ്റ്റ്

അബദ്ധത്തിൽ കാറിടിച്ച് സുഹൃത്ത് മരിച്ചു; മറച്ചുവെച്ച ശേഷം യുവാവ് ചെയ്തത്… ഒടുവിൽ...

സംസ്ഥാനത്ത് പതിനേഴുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം

സംസ്ഥാനത്ത് പതിനേഴുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക്...

സദാചാര ആക്രമണം; ദമ്പതികൾക്കെതിരെ യുവതി

സദാചാര ആക്രമണം; ദമ്പതികൾക്കെതിരെ യുവതി കൊല്ലം: കൊട്ടാരക്കരയിൽ സദാചാര ആക്രമണം നേരിട്ട ദമ്പതികൾക്കെതിരെ...

പുലർച്ചെ പള്ളിയിൽ പോകുന്നതിനിടെ കാർ കത്തിനശിച്ചു; ആറു പേർക്ക് പൊള്ളലേറ്റു

പുലർച്ചെ പള്ളിയിൽ പോകുന്നതിനിടെ കാർ കത്തിനശിച്ചു; ആറു പേർക്ക് പൊള്ളലേറ്റു. ഇടുക്കി എഴുകുംവയലിൻ...

Related Articles

Popular Categories

spot_imgspot_img