web analytics

പഞ്ചായത്ത് പ്രസിഡ​ന്റിനെ പോലും വെറുതെവിട്ടില്ല; ഒരു പ്രദേശത്തെ മുഴുവൻ സ്ത്രീകളുടേയും മോർഫ് ചെയ്ത ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറൽ; പേരാവൂരിൽ 20കാരൻ അറസ്റ്റിൽ

കണ്ണൂർ: ഒരു പ്രദേശത്തെ സ്ത്രീകളുടെ മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ച 20കാരൻ അറസ്റ്റിൽ. ഒരു പ്രദേശത്തെ മുഴുവൻ സ്ത്രീകളുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച വായന്നൂർ സ്വദേശി അഭയ് ആണ് അറസ്റ്റിലായത്. കണ്ണൂരിലെ പേരാവൂർ സ്റ്റേഷൻ പരിധിയിലാണ് ഒരു പ്രദേശത്തെ സ്ത്രീകളു​ടെ ചിത്രമാണീ വിരുതൽ മോർഫ് ചെയ്തത്.

ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് കഴിഞ്ഞ ദിവസം ഇത്തരത്തിലുള്ള ചിത്രങ്ങൾ പ്രചരിക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. പഞ്ചായത്ത് പ്രസിഡ​ന്റിന്റെതുൾപ്പെടെ ചിത്രങ്ങൾ മോർഫ് ചെയ്തതായാണ് ആക്ഷേപം. ഇതോടെ, രാത്രി തന്നെ നാട്ടുകാർ സംഘടിതരായി പേരാവൂർ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അ​ന്വേഷണത്തിലാണ് അഭയ് ആണ് ഇത് ചെയ്തതെന്ന് തിരിച്ചറിഞ്ഞത്. വയനാട് പടിഞ്ഞാതെത്തറയിൽ നിന്നാണ് അഭയെ പൊലീസ് അറസ്റ്റ് ചെയ്തതത്.

ഇയാൾക്കെതിരെ നേരത്തെ രണ്ട് കേസുകൾ ഉണ്ട്. ഒന്ന്, തീവെപ്പ് കേസും മറ്റൊന്ന് സ്ത്രീയെ കയറിപ്പിടിക്കാൻ ശ്രമിച്ച കേസുമാണുള്ളത്. ഈ കേസിൽ നേരത്തെ വാറന്റ് ഉണ്ടായിരുന്നു. നിലവിൽ ഈ കേസിൽ കൂടി അറസ്റ്റ് ചെയ്തിരിക്കുകയാണ്. ഇയാളുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകൾ പൊലീസ് ഡിലീറ്റ് ചെയ്തിരിക്കുകയാണ്.

ഇയാളുടെ പ്രവൃത്തിക്ക് മറ്റുള്ളവരു​െ​ട സഹായം കിട്ടിയെന്ന സംശയം പൊലീസിനുണ്ട്. ഇ​തെ കുറിച്ച് വിശദമായ അന്വേഷണം നടത്താൻ തന്നെയാണ് പൊലീസിനെറ തീരുമാനം.

https://news4media.in/%e0%b4%85%e0%b4%ae%e0%b5%87%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%af%e0%b4%bf%e0%b4%b2%e0%b5%87%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%95%e0%b4%9f%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%86/
spot_imgspot_img
spot_imgspot_img

Latest news

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി ന്യൂഡൽഹി: കൊലപാതകക്കേസുകളിൽ ഇളവില്ലാതെ...

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. കഴിഞ്ഞ കുറച്ച് കാലങ്ങളായി...

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ പ്രതിഷേധവുമായി സഹയാത്രികർ

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ...

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും ശബരിമലയിലെ സ്വർണക്കൊള്ളയുമായി...

Other news

കാഞ്ഞിരപ്പുഴയെ വിറപ്പിച്ച പുലി കൂട്ടിലായി

കാഞ്ഞിരപ്പുഴയെ വിറപ്പിച്ച പുലി കൂട്ടിലായി പാലക്കാട്: കാഞ്ഞിരപ്പുഴ പിച്ചളമുണ്ട വാക്കോടൻ പ്രദേശത്ത് സ്വകാര്യ...

സർവർ പണിമുടക്കി; മദ്യ വിതരണം തടസപ്പെട്ടു; ഒറ്റ ദിവസത്തെ നഷ്ടം 50 കോടി

സർവർ പണിമുടക്കി; മദ്യ വിതരണം തടസപ്പെട്ടു; ഒറ്റ ദിവസത്തെ നഷ്ടം 50...

ബാഗുമായി റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച് അഞ്ചാം ക്ലാസ്സുകാരി

ബാഗുമായി റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച് അഞ്ചാം ക്ലാസ്സുകാരി ഭോപ്പാൽ: സ്‌കൂളിലേക്കുള്ള വാൻ എത്തിയില്ലെന്നതിനെ...

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി ന്യൂഡൽഹി: കൊലപാതകക്കേസുകളിൽ ഇളവില്ലാതെ...

Related Articles

Popular Categories

spot_imgspot_img