ബന്ദിപ്പോറ: സൈനിക ട്രക്ക് മറിഞ്ഞ് നാലു സൈനികർക്ക് വീരമൃത്യു. ജമ്മു കശ്മീരിലെ ബന്ദിപ്പോറയിലാണ് അപകടമുണ്ടായത്. മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.(Army truck overturns in Jammu and Kashmir; Four soldiers martyred)
പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്. ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്. ബന്ദിപ്പോറയില്‍വെച്ച് നിയന്ത്രണം തെറ്റിയ ട്രക്ക് റോഡില്‍ നിന്ന് തെന്നിമാറി കൊക്കയില്‍ പതിക്കുകയായിരുന്നു.
അപകടസമയത്ത് ഏഴ് സൈനികരായിരുന്നു ട്രക്കില്‍ ഉണ്ടായിരുന്നത്. ഉടന്‍ തന്നെ സൈന്യവും ജമ്മു കശ്മീര്‍ പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. സമാനമായ രീതിയില്‍ കഴിഞ്ഞ മാസം 24ന് ജമ്മു കശ്മീരില്‍ ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞ് അഞ്ച് സൈനികര്‍ മരിച്ചിരുന്നു.