web analytics

ഡോക്ടർ ദമ്പതികൾ യുകെയിലെത്തിയത് ഒന്നര വർഷം മുമ്പ്; കെയററായി ജോലി ചെയ്തിരുന്ന ആയുർവേദ ഡോക്ടർക്ക് അപ്രതീക്ഷിത മരണം; ആനന്ദിന്റെ വിയോ​ഗം താങ്ങാനാവാതെ ഹരിത; ഹരിതയ്ക്ക് കാവാലായി ഭൂമിയിലെ മാലാഖമാർ

ലണ്ടൻ: സ്റ്റുഡന്റ് വിസയിൽ യുകെയിലെത്തി കെയററായി ജോലി ചെയ്തിരുന്ന ആയുർവേദ ഡോക്ടർക്ക് അപ്രതീക്ഷിത മരണം. തൃപ്പൂണിത്തുറ സ്വദേശി ആനന്ദ് നാരായണൻ (33) ആണ് മരിച്ചത്. ഗ്രേറ്റർ ലണ്ടനിൽ ഭാര്യയ്‌ക്കൊപ്പമായിരുന്നു ആനന്ദിന്റെ താമസം. ആനന്ദ് കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ ഒരു മാസക്കാലത്തോളമായി ലണ്ടൻ കിംഗ്‌സ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അതിനിടെയാണ് ആരോഗ്യനില വഷളായതും മരണം സംഭവിച്ചതും.

ഒന്നര വർഷം മുമ്പാണ് ആയുർവേദ ഡോക്ടർമാരായ ആനന്ദും ഭാര്യ ഹരിതയും യുകെയിലെത്തിയത്. ആനന്ദിനൊപ്പം സ്റ്റുഡന്റ് വിസയിലെത്തി ഹരിതയും കെയററായി ജോലി ചെയ്യുകയായിരുന്നു. മൂന്നു മാസം മുമ്പാണ് ഹരിത ​ഗർഭിണിയാണെന്ന് അറിഞ്ഞത്. അടുത്തിടെ ആനന്ദിന്റെ അമ്മ നാട്ടിൽ ഹാർട്ട് അറ്റാക്ക് വന്ന് ആശുപത്രിയിലാവുകയും ചെയ്തത്. അതിനെ തുടർന്ന് രണ്ടു പേരും കടുത്ത മാനസിക വേദനയിലായിരുന്നു.

അമ്മയുടെ ചികിത്സയും മറ്റും മറികടന്നു വന്നതിനു പിന്നാലെയാണ് ഏകദേശം ഒരു മാസം മുമ്പ് ആനന്ദിനെ കരൾ രോഗത്തെ തുടർന്ന് ലണ്ടനിലെ കിംഗ്‌സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അതിനിടെ നിരവധി തവണ ഐസിയുവിൽ പ്രവേശിപ്പിക്കേണ്ട സാഹചര്യവും വന്നു. അങ്ങനെ കരളിലും നെഞ്ചിലും അണുബാധയുണ്ടാവുകയും അതു പിന്നീട് കിഡ്‌നിയേയും ശ്വാസകോശത്തേയും എല്ലാം ബാധിച്ച് ആന്തരികാവയവങ്ങൾ ഓരോന്നായി പ്രവർത്തന രഹിതമാവുകയായിരുന്നു എന്നാണ് സുഹൃത്തുക്കൾ പറയുന്നത്.

ഒന്നരയാഴ്ച മുമ്പ് ആന്തരിക രക്തസ്രാവം ശക്തമാവുകയും ആനന്ദിനെ വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തു. ഇതിനുപിന്നാലെ ഏതാനും ദിവസങ്ങളായി മരുന്നുകളോടും പ്രതികരിക്കാതിരിക്കുകയും ചെയ്തതോടെ ഇന്നലെ വൈകുന്നേരത്തോടു കൂടി വെന്റിലേറ്ററിൽ നിന്നും മാറ്റാൻ തീരുമാനിക്കുകയായിരുന്നു. ഇക്കാര്യം സംസാരിക്കവെ ഹരിത ബോധരഹിതയാവുകയും ലണ്ടൻ കിംഗ്‌സ് ഹോസ്പിറ്റലിൽ തന്നെ പ്രവേശിപ്പിക്കുകയും ചെയ്തു. ഹരിത ഇപ്പോഴും അബോധാവസ്ഥയിൽ തുടരുകയാണ്.

അതേസമയം, നിരവധി മലയാളി നഴ്‌സുമാരുടെ ഒരു വലിയ സംഘം തന്നെ ഹരിതയ്ക്ക് ആശ്വാസമേകുവാനായി ആശുപത്രിയിൽ ഇപ്പോഴുണ്ട്. ആശുപത്രിയിലെ നഴ്‌സുമാരായ മിനി, ഷീല, ഐസിയു ലീഡ് നഴ്‌സായ ജൂലി തുടങ്ങിയവരെല്ലാം ഹരിതയ്ക്കൊപ്പമുണ്ട്. ലണ്ടൻ കിംഗ്‌സ് ആശുപത്രിയിലെ ഒരു നഴ്‌സ് തന്നെയാണ് ലീവെടുത്ത് ഇപ്പോൾ ഹരിതയ്ക്ക് കൂട്ടിരിക്കുന്നത്. മലയാളി നഴ്‌സുമാരെ കൂടാതെ, മറ്റനേകം സുഹൃത്തുക്കളും ഹരിതയ്ക്ക് എല്ലാവിധ സഹായങ്ങളും ആശ്വാസവും പകരാൻ ഒപ്പമുണ്ട്.

തൃപ്പൂണിത്തുറ പാവക്കുളങ്ങര ക്ഷേത്രത്തിനു സമീപം താമസിക്കുന്ന കെ ജി നാരായണൻ നായരുടേയും ശാന്തകുമാരിയുടേയും മകനാണ് ആനന്ദ്. ഭാര്യ ഹരിത കൊല്ലം അഞ്ചാലുംമൂട് സ്വദേശിനിയാണ്. നാട്ടിൽ പ്രായമായ അച്ഛനും ഹാർട്ട് അറ്റാക്ക് കഴിഞ്ഞ് വിശ്രമിക്കുന്ന അമ്മയും വിവാഹിതയായ ഒരു സഹോദരിയും മാത്രമാണ് ആനന്ദിനുള്ളത്.

spot_imgspot_img
spot_imgspot_img

Latest news

സർക്കാർ നയങ്ങളെ വിമർശിച്ചു; പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന് സസ്പെൻഷൻ; നടപടി ‘തിടുക്കത്തിൽ’, വിസി സ്ഥാനത്ത് തുടരും

സർക്കാർ നയങ്ങളെ വിമർശിച്ചു; പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന് സസ്പെൻഷൻ;...

ഭരണം മാറുമോ? എക്സിറ്റ് പോളുകളിൽ യുഡിഎഫിന് മുൻതൂക്കം; കേരളത്തിൽ ഭരണമാറ്റത്തിന് സാധ്യതയെന്ന് പ്രവചനം

ഭരണം മാറുമോ? എക്സിറ്റ് പോളുകളിൽ യുഡിഎഫിന് മുൻതൂക്കം; കേരളത്തിൽ ഭരണമാറ്റത്തിന് സാധ്യതയെന്ന്...

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു തിരുവനന്തപുരം: വേനൽക്കാല വൈദ്യുതി ആവശ്യകത...

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ കടുത്ത പ്രതിസന്ധിയിൽ

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ...

ഇടുക്കിയിൽ ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി; ഇളയ മകൻ ഒളിവിൽ

ഇടുക്കിയിൽ ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി; ഇളയ മകൻ ഒളിവിൽ നെടുങ്കണ്ടം...

Other news

വിവാഹാലോചന മുടക്കിയതിലെ വൈരാഗ്യം; കൊച്ചിയിൽ പെൺകുട്ടിയുടെ വല്യച്ചനെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച് യുവാവ്

കൊച്ചിയിൽ പെൺകുട്ടിയുടെ വല്യച്ചനെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച് യുവാവ് എറണാകുളത്തെ അയ്യപ്പൻകാവിൽ...

അങ്കമാലി കിടങ്ങൂരിൽ മണിക്കൂറുകളോളം ഭീകരാന്തരീക്ഷം സ്യഷ്ടിച്ച് കൊമ്പൻ; ആനയെ കൊണ്ടുവന്ന ലോറി ഡ്രൈവറെ ചവിട്ടിക്കൊന്നു

അങ്കമാലി കിടങ്ങൂരിൽ ആന ലോറി ഡ്രൈവറെ ചവിട്ടിക്കൊന്നു എറണാകുളം ജില്ലയിലെ അങ്കമാലിക്ക് സമീപമുള്ള...

Related Articles

Popular Categories

spot_imgspot_img