web analytics

രാത്രിയെന്നോ പകലെന്നോ ഇല്ല, കണ്ണൊന്നു തെറ്റിയാൽ കടിച്ചുകീറും; തെരുവുനായ ശല്യത്തിൽ പൊറുതിമുട്ടി ചങ്ങനാശ്ശേരി

ചങ്ങനാശ്ശേരിയിൽ തെരുവുനായ ശല്യം രൂക്ഷമാകുന്നതായി പരാതി. പുറത്തിറങ്ങാൻ പോലും ഭീതിയിലാണ് ജനങ്ങൾ. രാത്രിയായാൽ നായകളുടെ ശല്യം വളരെ കൂടുതലാണ്. തെരുവുനായ്ക്കൾ കൂട്ടമായി ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് പോകുന്നത് പതിവാണ്. കൂട്ടത്തിനിടയിൽ കടി പിടി ഉണ്ടാവുകയും വാഹനങ്ങൾക്ക് മുന്നിലേക്ക് ചാടി വീഴുകയുമാണ്. Changanassery struggles with street dog nuisance

എസി റോഡിൽ ഒന്നാം പാലം– പാറയ്ക്കൽ കലുങ്ക് ഭാഗങ്ങൾ, കെഎസ്ആർടിസി ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ പരിസരം, ബൈപാസ് റോഡ്, വാഴൂർ റോഡിൽ പാറേപ്പള്ളി ജംക്‌ഷൻ, ആനന്ദാശ്രമം, ചങ്ങനാശേരി മാർക്കറ്റ്, വണ്ടിപ്പേട്ട, മാമ്മൂട്, തെങ്ങണ ജംക്‌ഷൻ, വാലടി, ഈര, തുടങ്ങിയ ഭാഗങ്ങളിലാണ് കൂടുതലായും തെരുവുനായകളുടെ ശല്യമുള്ളത്. പലപ്പോഴും ഇവയുടെ മുന്നിൽ നിന്നും ഓടിയാണ് രക്ഷപെടുന്നതെന്നും നാട്ടുകാർ പറയുന്നു.

ഇടവഴികളിലും പൊതുവഴികളിലും തെരുവുനായ്ക്കളുടെ ആക്രമണം വ്യാപകമാണ്. വാഹനങ്ങൾക്ക് മുൻപിലേക്ക് തെരുവുനായ്ക്കൾ ചാടിയുണ്ടാക്കുന്ന അപകടം പതിവ്. നായ്ക്കൾ പെറ്റുപെരുകിയിട്ടും നിയന്ത്രണത്തിനുള്ള നടപടികളൊന്നും തദ്ദേശഭരണ സ്ഥാപനങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല.

ഏറ്റവുമൊടുവിൽ പുതുവത്സര ദിനത്തിന് തലേന്ന് രാത്രിയിൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ എത്തിയ പെൺകുട്ടിക്ക് നേരെ തെരുവുനായ പാഞ്ഞടുക്കുകയുണ്ടായി. സമീപത്തുണ്ടായിരുന്ന ആളുകൾ ബഹളം വെച്ച്‌ നായയെ ഓടിച്ചതോടെയാണ് പെൺകുട്ടിക്ക് കടിയേൽക്കാതെ രക്ഷപെട്ടത്. ഇത്തരം സംഭവങ്ങൾ നഗരത്തിൽ പതിവാണ്.

അടുത്തയിടെ എസി റോഡിൽ ഒന്നാം പാലത്തിനു സമീപം വെളിയനാട് സ്വദേശികളായ ദമ്പതികൾ സഞ്ചരിച്ച ബൈക്കിന് മുൻ‌പിലേക്ക് തെരുവുനായ വട്ടം ചാടി ദമ്പതികൾക്ക് ഗുരുതര പരുക്കേറ്റിരുന്നു. അപകടത്തിൽ ഭർത്താവിന്റെ കൈ ഒടിയുകയും ഭാര്യ മുഖത്ത് പരുക്കേൽക്കുകയും ചെയ്തു. ഇരുവരും സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി ശസ്ത്രക്രിയകൾക്ക് ശേഷം ഇപ്പോൾ വീട്ടിൽ വിശ്രമിക്കുകയാണ്.

ജനറൽ ആശുപത്രിയിൽ തെരുവുനായയുടെ ആക്രമണത്തിന് ഇരയായി ദിവസവും ചികിത്സ തേടുന്നവരും ഏറെ. നഗര ഗ്രാമ വ്യത്യാസമില്ലാതെ തെരുവുനായ്ക്കളുടെ നിയന്ത്രണത്തിനുള്ള അനിമൽ ബെർത്ത് കൺട്രോൾ പദ്ധതി ഇപ്പോഴും ഫയലിൽ തന്നെയാണ്.

spot_imgspot_img
spot_imgspot_img

Latest news

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം തിരുവനന്തപുരം: വഴുതക്കാട്...

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം കോട്ടയം: കടുത്തുരുത്തിയിൽ...

“ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്…!”;  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി

​"ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്...!";  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി പൊള്ളാച്ചി: വാൽപ്പാറ...

കേരളത്തിന് ഭീഷണിയായി ‘വെറ്റ് ബൾബ്’ ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് പഠനം

കേരളത്തിന് ഭീഷണിയായി 'വെറ്റ് ബൾബ്' ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന്...

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ ബില്ലുകൾ തള്ളി

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ...

Other news

അമേരിക്കയിൽ ഇറാൻ സ്വദേശിനി പിടിയിൽ; പിന്നിൽ കോടികളുടെ അനധികൃത ആയുധക്കച്ചവടം

അമേരിക്കയിൽ ഇറാൻ സ്വദേശിനി പിടിയിൽ; പിന്നിൽ കോടികളുടെ അനധികൃത ആയുധക്കച്ചവടം ലോസ് ആഞ്ചലസ്:...

തലയിണയ്ക്കടിയിൽ മരണദൂതനായി വെള്ളിക്കെട്ടൻ; ഉറക്കത്തിൽ പാമ്പുകടിയേറ്റ് എട്ടുവയസുകാരൻ മരിച്ചു; പത്തുവയസുകാരനായ സഹോദരൻ ഗുരുതരാവസ്ഥയിൽ

തലയിണയ്ക്കടിയിൽ മരണദൂതനായി വെള്ളിക്കെട്ടൻ; ഉറക്കത്തിൽ പാമ്പുകടിയേറ്റ് എട്ടുവയസുകാരൻ മരിച്ചു; പത്തുവയസുകാരനായ സഹോദരൻ...

ലിംഗഭേദമില്ലാത്ത മാതൃത്വം; ട്രാൻസ്‌ജെൻഡർ ദമ്പതികൾക്ക് ചരിത്ര വിജയം. ജനന സർട്ടിഫിക്കറ്റിൽ ‘രക്ഷിതാക്കൾ’ എന്ന് രേഖപ്പെടുത്തി

ലിംഗഭേദമില്ലാത്ത മാതൃത്വം; ട്രാൻസ്‌ജെൻഡർ ദമ്പതികൾക്ക് ചരിത്ര വിജയം. ജനന സർട്ടിഫിക്കറ്റിൽ 'രക്ഷിതാക്കൾ'...

നാട് വെന്തുരുകുന്നു; പകൽ പൊള്ളുന്ന വെയിൽ, രാത്രിയിലും വിയർപ്പൊഴുക്കി കേരളം. ഹീറ്റ് ഡോം പ്രതിഭാസം ചൂട് ഇരട്ടിയാക്കുന്നു

നാട് വെന്തുരുകുന്നു; പകൽ പൊള്ളുന്ന വെയിൽ, രാത്രിയിനാട് വെന്തുരുകുന്നു; പകൽ പൊള്ളുന്ന...

ദളപതിയുടെ വിവാഹമോചനം: 250 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സംഗീത; വിട്ടുവീഴ്ചയ്ക്ക് തയ്യാറായി വിജയ്

ദളപതിയുടെ വിവാഹമോചനം: 250 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സംഗീത; വിട്ടുവീഴ്ചയ്ക്ക്...

Related Articles

Popular Categories

spot_imgspot_img