കൊച്ചി: സ്‌കൂള്‍ കലോത്സവത്തിലെ പരാതികൾ പരിഹരിക്കുന്നതിനായി ഹൈക്കോടതിയുടെ വിലപ്പെട്ട സമയം കളയാനാവില്ലെന്ന് ഹൈക്കോടതി. ഇതിനായി ട്രൈബ്യൂണല്‍ വേണമെന്നും ഇക്കാര്യത്തിൽ സര്‍ക്കാര്‍ മറുപടി അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. വിധി കര്‍ത്താക്കളെ നിശ്ചയിക്കുന്നതില്‍ സര്‍ക്കാര്‍ കുറച്ചു കൂടി ജാഗ്രത കാണിക്കണം എന്നും കോടതി ഓർമിപ്പിച്ചു.(High Court suggested tribunal to resolve school festival complaints)
വിരമിച്ച ഹൈക്കോടതി ജഡ്ജിയും ഐഎഎസ് ഉദ്യോഗസ്ഥരും ട്രൈബ്യൂണലില്‍ നിയമിക്കാം എന്നും ഹൈക്കോടതി നിർദേശിച്ചു. സംസ്ഥാന സ്കൂൾ കലോത്സവം നാളെ തിരുവനന്തപുരത്ത് തുടങ്ങാനിരിക്കെ അപ്പീല്‍ ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ് കോടതി നിര്‍ദ്ദേശം.