News4media TOP NEWS
പി. ജയചന്ദ്രന് വിട നൽകാനൊരുങ്ങി നാട്; അന്ത്യകർമ്മങ്ങൾ ഔദ്യോഗിക ബഹുമതികളോടെ ഇടുക്കി വണ്ടിപ്പെരിയാറിൽ വ്യാപാര സ്ഥാപനത്തിൽ വൻ തീപിടുത്തം: ദൃശ്യങ്ങൾ കാണാം പാലക്കാട് സ്വകാര്യ ദീർഘദൂര യാത്രാ ബസിന് തീപിടിച്ചു; ബസ് പൂർണമായും കത്തിനശിച്ചു കോട്ടയം പാമ്പാടിയിൽ വില്‍പനക്കാരിയെ ഇടിച്ചു തെറിപ്പിച്ച് അമിത വേഗതയിലെത്തിയ കാർ: യുവതിക്ക് ദാരുണാന്ത്യം

മാലിന്യം വലിച്ചെറിയുന്ന ഫോട്ടോ എടുക്കു, 2500 രൂപ നേടാം; പാരിതോഷികം പ്രഖ്യാപിച്ച് സർക്കാർ; ഫോട്ടോ അയക്കേണ്ട നമ്പർ ഇതാണ്

മാലിന്യം വലിച്ചെറിയുന്ന ഫോട്ടോ എടുക്കു, 2500 രൂപ നേടാം; പാരിതോഷികം പ്രഖ്യാപിച്ച് സർക്കാർ; ഫോട്ടോ അയക്കേണ്ട നമ്പർ ഇതാണ്
January 2, 2025

തിരുവനന്തപുരം: പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും പാഴ്വസ്തുക്കളും മാലിന്യങ്ങളും വലിച്ചെറിയുന്നവരെ പറ്റി വിവരം അറിയിക്കുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് സർക്കാർ.

മാലിന്യം വലിച്ചെറിയുന്നവരുടെ ഫോട്ടോയോ വീഡിയോയോ പൊതുജനങ്ങൾക്ക് 9446 700 800 എന്ന് വാട്‌സ്ആപ്പ് നമ്പറിലേക്ക് അയയ്ക്കാം. ആളെ തിരിച്ചറിയാൻ കഴിയുന്ന വിധത്തിലോ വണ്ടി നമ്പർ തിരിച്ചറിയാൻ കഴിയുന്ന വിധത്തിലോ ആവണം ഫോട്ടോ അയക്കേണ്ടത്.

ഇത്തരം നിയമലംഘനങ്ങൾ പരിശോധിച്ച് 10000 രൂപ ശിക്ഷ ഈടാക്കിയാൽ അതിൽ 2500 രൂപ വിവരമറിയിച്ച ആളിന് ലഭിക്കുമെന്ന് തദ്ദേശഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു.

ഈ സൗകര്യം ഉപയോഗിച്ച് നിയമലംഘകരെ കണ്ടെത്താൻ പൊതുജനങ്ങൾ പരമാവധി മുന്നോട്ടുവരണമെന്നും മന്ത്രി എം ബി രാജേഷ് അഭ്യർത്ഥിച്ചു.

പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും മാലിന്യം വലിച്ചെറിയുന്നവരിൽ നിന്ന് കനത്ത പിഴയീടാക്കുമെന്നു തദ്ദേശസ്വയംഭരണ- എക്സൈസ് വകുപ്പുമന്ത്രി എം ബി രാജേഷ് പറഞ്ഞു. ഇതിനായുള്ള ക്യാമറാനിരീക്ഷണവും മറ്റു പരിശോധനകളും കർശനമാക്കാൻ തദ്ദേശഭരണ സ്ഥാപനങ്ങളുൾപ്പെടെ ബന്ധപ്പെട്ട എല്ലാവർക്കും നിർദേശം നല്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞ. വലിച്ചെറിയൽ വിരുദ്ധവാരാചരണത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പാളയം സാഫല്യം കോംപ്ലക്സിൽ നിർവഹിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളം മാലിന്യമുക്തമാകുന്നതിന് ആദ്യം വേണ്ടത് വലിച്ചെറിയൽ മുക്തമാകുകയാണെന്നും നമ്മുടെ നാട് പലതിലും മാതൃകയാണെങ്കിലും ഇക്കാര്യത്തിൽ അങ്ങനെയല്ലെന്നും മന്ത്രി പറഞ്ഞു.

കുടിവെള്ളക്കുപ്പിയോ ഭക്ഷണാവശിഷ്ടങ്ങളോ പേപ്പറുകളോ കവറുകളോ എന്തും ആവശ്യംകഴിയുന്ന ഉടനേ വലിച്ചെറിയുക എന്നതാണ് പലരുടെയും ശീലം. ഇത് ഒരു പരിഷ്കൃത സമൂഹത്തിന് യോജിച്ച പ്രവണതയല്ല. മാലിന്യങ്ങൾ എത്ര വലുതായാലും ചെറുതായാലും ബിന്നുകളിൽ ഇടുകയോ വീടുകളിൽ കൊണ്ടുപോയി ഹരിതകർമസേനാംഗങ്ങൾക്ക് കൈമാറുകയോ ചെയ്യണം. എന്നാൽ ഇതിന് ബോധവത്കരണം മാത്രം പോരാ. അതുകൊണ്ട്, നിയമനടപടികളും ശക്തമാക്കുകയാണ്.

Related Articles
News4media
  • Kerala
  • News
  • News4 Special

പാമ്പ്, തേനീച്ച, കടന്നൽ, കാട്ടാന, കാട്ടുപന്നി, മുള്ളൻപന്നി…പത്ത് വർഷത്തിനിടെ വന്യജീവി ആക്രമണത്തിൽ ജീ...

News4media
  • Kerala
  • News
  • News4 Special

മിച്ചമില്ല, ബാദ്ധ്യത കൂടുന്നു; അങ്കണവാടി കുട്ടികൾക്ക് അമൃതം പൊടി എങ്ങനെ കൊടുക്കും?

News4media
  • Featured News
  • Kerala
  • News

റിപ്പബ്ലിക് ദിന പരേഡിന് സാക്ഷ്യം വഹിക്കാൻ 22 മലയാളികൾ

News4media
  • Featured News
  • Kerala
  • News

കുറ്റവാളികളെ കുടുക്കാനും കേസുകൾ തെളിയിക്കാനും രാജ്യസുരക്ഷയ്ക്കും രഹസ്യാന്വേഷണത്തിനും മാത്രമല്ല; അഴിമ...

News4media
  • Featured News
  • Kerala
  • News

മലയാളത്തിന്റെ ഭാവഗായകൻ ഇനി ഓർമ; പി ജയചന്ദ്രൻ അന്തരിച്ചു

© Copyright News4media 2024. Designed and Developed by Horizon Digital