web analytics

അതൊരു ഒന്നൊന്നര വരവായിരുന്നു; ​ഗേറ്റ് അടക്കം എല്ലാം ഇടിച്ചു നിരത്തി; വീട്ടിൽ സ്ഥിരതാമസവുമാക്കി; ഇപ്പോൾ ഇതിനെ പേടിച്ചിട്ട് പുറത്തിറങ്ങാനുമാകുന്നില്ല; ഈ കാലവാഹനം ഏറ്റെടുക്കാൻ ആരുമില്ലേ

കൊച്ചി: വി​ര​ണ്ടോ​ടി എത്തി വീ​ട്ടി​ലെ മു​ത​ലു​ക​ൾ ന​ശി​പ്പി​ച്ച പോ​ത്തി​ന് കാ​വ​ലി​രു​ന്ന് ന​ര​കി​ക്കു​ക​യാ​ണ് ഒ​രു കു​ടും​ബം. പള്ളുരുത്തി പെ​രു​മ്പ​ട​പ്പ് കോ​ണം സ​നാ​ത​ന റോ​ഡി​ൽ ചെ​ന്നാ​ട്ട് വീ​ട്ടി​ൽ ഫ്രാ​ൻ​സീ​സ് സേ​വ്യ​റി​ൻറെ വീ​ട്ടു​മു​റ്റ​ത്തേ​ക്കാ​ണ് അ​റ​വി​നാ​യി കൊ​ണ്ടു​വ​ന്ന പോ​ത്ത് ക​ഴി​ഞ്ഞ 24ന് ​ഓ​ടി​ക്ക​യ​റി​യ​ത്.

രാ​വി​ലെ ആ​റു​മ​ണി​യോ​ടെ പാ​ഞ്ഞു​ക​യ​റി​യ കൂ​റ്റ​ൻ പോ​ത്ത് വീ​ടി​ൻറെ പ്ര​ധാ​ന ഗേ​റ്റ് ഇ​ടി​ച്ചു​ത​ക​ർത്തിരുന്നു. പ​രി​സ​ര​ത്തെ ഉ​പ​ക​ര​ണ​ങ്ങ​ളും വൃ​ക്ഷ​ങ്ങ​ളും എല്ലാം ന​ശി​പ്പി​ച്ചു.പിന്നീട് അ​ഗ്​​നി​ര​ക്ഷാ​സേ​ന എ​ത്തി പോ​ത്തി​നെ ഫ്രാ​ൻ​സീ​സ് സേ​വ്യ​റി​ൻറെ വീ​ട്ടു​മു​റ്റ​ത്ത് കെ​ട്ടു​ക​യാ​യി​രു​ന്നു. കോ​ർ​പ്പ​റേ​ഷ​ൻ ആ​രോ​ഗ്യ വി​ഭാ​ഗ​വും, പൊ​ലീ​സു​മെ​ത്തി പോ​ത്ത് ത​ത്​​കാ​ലം ഇ​വി​ടെ ത​ന്നെ തു​ട​ര​ട്ടെ എ​ന്ന നി​ല​പാ​ട് സ്വീ​ക​രി​ച്ച​തോ​ടെ​യാ​ണ് ദു​രി​തം തു​ട​ങ്ങി​യ​ത്.

ക​ഴി​ഞ്ഞ ഏ​ഴു ദി​വ​സ​മാ​യി ആ​ഹാ​ര​വും വെ​ള്ള​വും ന​ൽ​കി ഫ്രാ​ൻ​സീ​സ് സേ​വ്യ​റും കു​ടും​ബ​വും പോ​ത്തി​നെ സം​ര​ക്ഷി​ച്ചു​പോ​രു​ക​യാ​ണ്. ഒ​ന്നു​ര​ണ്ട് ദി​വ​സം പോ​ത്തി​നെ ഇ​വി​ടെ സം​ര​ക്ഷി​ക്കു​ന്ന​തി​ൽ വീ​ട്ടു​കാ​ർ​ക്ക് എ​തി​ർ​പ്പി​ല്ലാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​ത്ര ദി​വ​സ​മാ​യി​ട്ടും ബ​ന്ധ​പ്പെ​ട്ട​വ​ർ ഒ​രു തീ​രു​മാ​ന​വും എ​ടു​ക്കാ​തെ നടപടി നീ​ണ്ടു​പോ​കു​ക​യാ​ണ്.

ഇ​തി​നി​ട​യി​ൽ പോ​ത്തി​നെ ബ​ന്ധി​ച്ചി​രു​ന്ന ക​യ​ർ​പൊ​ട്ടി തു​ട​ങ്ങി​യി​ട്ടു​ണ്ട്. കയർ അ​ഴി​ഞ്ഞു പോത്ത് അ​ക്ര​മി​ക്കു​മോ​യെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് കു​ടും​ബം. പോ​ത്തി​ൻറെ ഉ​ട​മ​ക​ൾ ഇ​തി​നെ ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന് കാ​ട്ടി പൊ​ലീ​സ് പ​ര​സ്യം പു​റ​പ്പെ​ടു​വി​ച്ചെ​ങ്കി​ലും ആ​രും ഏറ്റെടുക്കാൻ ത​യ്യാ​റാ​യി​ട്ടി​ല്ല.

spot_imgspot_img
spot_imgspot_img

Latest news

ചെങ്കോട്ട സ്ഫോടനം: എന്‍.ഐ.എ-യുടെ അന്വേഷണം വേഗത്തിലേക്ക്; ഒരാൾ കൂടി അറസ്റ്റിൽ, മരണം 15 ആയി

ചെങ്കോട്ട സ്ഫോടനം: എന്‍.ഐ.എ-യുടെ അന്വേഷണം വേഗത്തിലേക്ക്; ഒരാൾ കൂടി അറസ്റ്റിൽ, മരണം...

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

Other news

എത്യോപ്യയിൽ മാർബഗ് വൈറസ് സ്ഥിരീകരണം: അതിർത്തിപ്പ്രദേശത്ത് ആശങ്കയും ഉയർന്ന മരണഭീതിയും

എത്യോപ്യയിൽ മാർബഗ് വൈറസ് സ്ഥിരീകരണം: അതിർത്തിപ്പ്രദേശത്ത് ആശങ്കയും ഉയർന്ന മരണഭീതിയും ബഹിര്‍ ദാര്‍:...

പശ്ചിമബംഗാൾ രാജ്ഭവനിൽ പരിശോധന: ഗവർണറും ടിഎംസിയും തമ്മിലുള്ള വാക്പോരിന് നടുവിൽ നാടകീയ നീക്കം

പശ്ചിമബംഗാൾ രാജ്ഭവനിൽ പരിശോധന: ഗവർണറും ടിഎംസിയും തമ്മിലുള്ള വാക്പോരിന് നടുവിൽ നാടകീയ...

മൂന്നാം വിവാഹബന്ധവും തകർന്നു; ജീവിതത്തിലെ ഏറ്റവും മനോഹരവും സമാധാനം നിറഞ്ഞതുമായ ഘട്ടത്തിലൂടെ കടന്നുപോകുന്നെന്ന് നടി മീര വാസുദേവ്

മൂന്നാം വിവാഹബന്ധവും തകർന്നു; ജീവിതത്തിലെ ഏറ്റവും മനോഹരവും സമാധാനം നിറഞ്ഞതുമായ ഘട്ടത്തിലൂടെ...

Related Articles

Popular Categories

spot_imgspot_img