ഇടുക്കി കിഴക്കേ മാട്ടുകട്ടകര ഭാഗത്ത് എക്‌സൈസ് നടത്തിയ പരിശോധനയിൽ ആനക്കുഴികരയിൽ പുന്നക്കാലായിൽ സത്യന്റെ ഉടമസ്ഥതയിലുള്ള ഷെഡിൽ നിന്നും 32 കുപ്പികളിലായി വിൽക്കാൻ വെച്ച വാറ്റുചാരായം പിടിച്ചെടുത്തു. സംഭവത്തിൽ സത്യൻ, മകൻ പി.എസ്.സനീഷ് എന്നിവരുടെ പേരിൽ കേസെടുത്തു. Excise seizes 16 liters of liquor in Idukki
ഒന്നാം പ്രതി സത്യനെ സംഭവ സ്ഥലത്ത് അറസ്റ്റു ചെയ്‌തെങ്കിലും രണ്ടാം പ്രതി സനീഷ് ഓടി രക്ഷപെട്ടു. റെയ്ഡിൽ കട്ടപ്പന റേഞ്ചിലെ എക്‌സൈസ് ഇൻസ്‌പെക്ടർ ഷിജു ദാമോദരൻ, അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) സജിമോൻ ജി. തുണ്ടത്തിൽ, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) മാരായ ജോബി തോമസ്, ജയിംസ് മാത്യു, പി.കെ.ബിജുമോൻ , വനിതാ സിവിൽ എക്‌സൈസ് ഓഫീസർ സിന്ധു വേലായുധൻ, സിവിൽ എക്‌സൈസ് ഓഫീസർ വി.എം.അജേഷ് വി.എം, ഡ്രൈവർ സി.ഇ.ഒ ഷിജോ അഗസ്റ്റ്യൻ എന്നിവർ പങ്കെടുത്തു.