web analytics

കോൺഗ്രസ് പ്രദേശിക നേതാവിന്റെ വീടിന് നേരെ അയൽവാസികളുടെ ആക്രമണം; രണ്ടു സ്ത്രീകളടക്കം മൂന്നുപേർക്കെതിരെ കേസ്

പത്തനംതിട്ട: കോൺഗ്രസ് പ്രദേശിക നേതാവിന്റെ വീടിന് നേരെ അയൽവാസികളുടെ ആക്രമണം. കൊടുമണിലാണ് സംഭവം. കോൺഗ്രസ് മണ്ഡലം പ്രസിഡന്റിൻ്റെ വീടിന് നേരെയാണ് ആക്രമണം നടന്നത്. വഴിത്തർക്കത്തിനെ തുടർന്നാണ് കോൺഗ്രസ് നേതാവ് അനിൽ കൊച്ചുമുഴിക്കലിന്റെ വീട് അയൽവാസികൾ അടങ്ങുന്ന സംഘം അടിച്ചു തകർക്കുകയായിരുന്നു. സഹോദരി ശ്രീവിദ്യയ്ക്ക് ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റു.

മൂന്നുപേരെ പ്രതിചേർത്ത് കേസെടുത്തതായി കൊടുമൺ പോലീസ് പറഞ്ഞു. വീട്ടിലെത്തിയ അയൽവാസികളായ അനിൽ,അജിത,സുമ എന്നിവർ വീട് ആക്രമിക്കുകയും തടയാൻ ശ്രമിച്ച ശ്രീദേവിയെയും മൂത്ത സഹോദരനെയും മർദ്ദിക്കുകയും ചെയ്തുവെന്നാണ് പരാതി.

വഴി തർക്കത്തിന്റെ പേരിൽ അനിൽ കൊച്ചുമുഴിക്കലിന്റെ കുടുംബവും അയൽവാസികളും തമ്മിൽ തർക്കം നിലനിന്നിരുന്നു. കോടതിയിൽ നിന്ന് താൽക്കാലിക അനുകൂല ഉത്തരവ് വാങ്ങിയതാണ് വീടാക്രമണത്തിന് കാരണമായതെന്ന് അനിൽ മാധ്യമങ്ങളോട് പറഞ്ഞു. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ജില്ലാ കോൺഗ്രസ് കമ്മറ്റി ആവശ്യപ്പെട്ടു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img